തടവ് മൂന്ന് മുതൽ 25 വർഷം വരെ, അപ്പീലിന് 60 ദിവസം സമയം; മുൻ നാവികർക്കെതിരായ ഖത്തര്‍ കോടതിയുടെ ഉത്തരവ് ലഭിച്ചതായി ഇന്ത്യ

തടവ് മൂന്ന് മുതൽ 25 വർഷം വരെ, അപ്പീലിന് 60 ദിവസം സമയം; മുൻ നാവികർക്കെതിരായ ഖത്തര്‍ കോടതിയുടെ ഉത്തരവ് ലഭിച്ചതായി ഇന്ത്യ

അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതും നിയമപരവുമായ വിഷയം ഖത്തര്‍ കോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ വിശദമായ വിധിന്യായം പങ്കുവയ്ക്കാന്‍ സാധിക്കില്ലെന്നും വിദേശകാര്യ മന്ത്രാലയം
Published on

ഖത്തര്‍ തടവിലാക്കിയ മലയാളി ഉള്‍പ്പടെ എട്ട് ഇന്ത്യന്‍ നാവികരുടെ വധശിക്ഷയില്‍ ഇളവ് വരുത്തിയ ഖത്തര്‍ പരമോന്നത കോടതി ഉത്തരവ് ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം. ഇതുസംബന്ധിച്ച ഖത്തറിന്റെ ഭാഗത്തുനിന്നുള്ള ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ദീപ് ജെയ്‌സ്‌വാള്‍ അറിയിച്ചു. നേരത്തെ, ഇന്ത്യന്‍ നാവികരുടെ വധശിക്ഷ ഖത്തര്‍ പരമോന്നത കോടതി റദ്ദാക്കിയിരുന്നു. ഖത്തര്‍ കോടതി വിധിയുടെ കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ അദ്ദേഹം വിസമ്മതിച്ചു.

അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതും നിയമപരവുമായ വിഷയം

അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതും നിയമപരവുമായ വിഷയം ഖത്തര്‍ കോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ വിശദമായ വിധിന്യായം പങ്കുവയ്ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ഡിസംബര്‍ 28ന് അപ്പീല്‍ കോടതി ഒരു വിധി പുറപ്പെടുവിച്ചിരുന്നു. വധശിക്ഷ ജീവപര്യന്തമായി കുറച്ചെന്ന് ഞങ്ങള്‍ സ്ഥിരീകരിച്ചു. ഇപ്പോള്‍ ഞങ്ങളുടെ പക്കല്‍ രഹസ്യ സ്വഭാവമുള്ള ഒരു നിയമരേഖയുണ്ട്. നിയമ വിദഗ്ധര്‍ ഇത് പരിശോധിക്കുന്നുണ്ട്. ഞങ്ങള്‍ നാവികരുടെ കുടുംബങ്ങളുമായും ബന്ധപ്പെടുന്നുണ്ട്. അടുത്ത നടപടി തീരുമാനിക്കാന്‍ നിയമസംഘത്തിന് ഖത്തര്‍ പരമോന്നത കോടതി 60 ദിവസത്തെ സമയം അനുവദിച്ചിട്ടുണ്ട്'', അദ്ദേഹം പറഞ്ഞു.

ഖത്തറിന്റെ കസ്റ്റഡിയിലുള്ള നാവികര്‍ ആരൊക്കെ?

ഇന്ത്യന്‍ നാവികസേനയില്‍ നിന്ന് വിരമിച്ച എട്ട് ഉദ്യോഗസ്ഥര്‍ക്കാണ് ചാരവൃത്തി ആരോപിച്ച് ഖത്തര്‍ വധശിക്ഷ വിധിച്ചത്. മലയാളി അടക്കമുള്ള ഈ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ഒരുവര്‍ഷമായി ഏകാന്ത തടവിലായിരുന്നു.

ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടിങ് സര്‍വിസസ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്ന മുന്‍ നാവികസേനാ ഉദ്യോസ്ഥരെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30നാണ് ഖത്തര്‍ തടവിലാക്കിയത്. ഖത്തര്‍ നാവികസേനക്കായി പരിശീലനം നല്‍കുന്നതിന് കരാറുണ്ടായിരുന്നതാണ് ഈ കമ്പനി.

തടവ് മൂന്ന് മുതൽ 25 വർഷം വരെ, അപ്പീലിന് 60 ദിവസം സമയം; മുൻ നാവികർക്കെതിരായ ഖത്തര്‍ കോടതിയുടെ ഉത്തരവ് ലഭിച്ചതായി ഇന്ത്യ
ഇ ഡിയെ പ്രതികാരത്തിന് ഉപയോഗിക്കുന്നുവോ? തമിഴ്‌നാട്ടിലെ രണ്ട് ദളിത് കര്‍ഷകര്‍ക്ക് എതിരായ സമന്‍സ് പിന്‍വലിക്കേണ്ടിവരുമ്പോൾ

ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥരായിരുന്ന ക്യാപ്റ്റന്‍ നവതേജ് സിങ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍മാരായ പൂര്‍ണേന്ദു തിവാരി, സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, സെയ്ലര്‍ രാഗേഷ് ഗോപകുമാര്‍ എന്നിവരെയാണ് ഖത്തര്‍ വധശിക്ഷയ്ക്ക് വിധിച്ചത്.

പൂര്‍ണേന്ദു തിവാരിയാണ് ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടിങ് സര്‍വിസസിന്റെ മാനേജിങ് ഡയരക്ടര്‍. പ്രധാനപ്പെട്ട ഇന്ത്യന്‍ പടക്കപ്പലുകളിലടക്കം കമാന്‍ഡറായി പ്രവര്‍ത്തിച്ച പൂര്‍ണേന്ദു തിവാരി 2019-ല്‍ അന്നത്തെ ഇന്ത്യന്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദില്‍നിന്ന് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരം ഉള്‍പ്പടെ ഏറ്റുവാങ്ങിയിട്ടുള്ള ഉദ്യോഗസ്ഥനാണ്.

എന്താണ് നാവികര്‍ക്കെതിരായ കുറ്റം?

ഇറ്റലിയില്‍നിന്ന് അത്യാധുനിക അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള ഖത്തറിന്റെ രഹസ്യ നീക്കങ്ങളുടെ വിവരങ്ങള്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയെന്നതാണ് ഇവര്‍ക്കെതിരായ ആരോപണം. ഇറ്റലിയില്‍നിന്ന് അത്യാധുനിക അന്തര്‍വാഹിനികള്‍ വാങ്ങാന്‍ ഖത്തര്‍ രഹസ്യനീക്കം നടത്തിയിരുന്നു. ശത്രുരാജ്യങ്ങളുടെ റഡാറില്‍ പെടാതെ മറഞ്ഞ് സഞ്ചരിക്കാന്‍ കഴിയുന്ന ഈ കപ്പലുകളുടെ വിശദാംശങ്ങള്‍ അറസ്റ്റിലായ ഉദ്യോഗസ്ഥര്‍ ഇസ്രയേലിന് ചോര്‍ത്തി നല്‍കിയയെന്നാണ് ആരോപണം. ഈ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സള്‍ട്ടിങ് സര്‍വിസസ് ഖത്തര്‍ നാവികസേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നത്.

ഇവരുടെ ജാമ്യാപേക്ഷ പലതവണ തള്ളുകയും, ഖത്തറിലെ പ്രാഥമിക കോടതി വധശിക്ഷ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് നാവികരുടെ ബന്ധുക്കള്‍ രംഗത്തെത്തിയതോടെയാണ് വിദേശകാര്യ മന്ത്രാലയം ഖത്തറിനെ സമീപിച്ചതും അപ്പീല്‍ നല്‍കിയതും.

logo
The Fourth
www.thefourthnews.in