ഒടിടി: ഉള്ളടക്കം സ്ട്രീമിങ്ങിന് മുൻപ് ബാഹ്യ ഏജൻസി പരിശോധിക്കും? സർക്കാർ നിർദേശം തള്ളി പ്ലാറ്റ്ഫോമുകൾ

ഒടിടി: ഉള്ളടക്കം സ്ട്രീമിങ്ങിന് മുൻപ് ബാഹ്യ ഏജൻസി പരിശോധിക്കും? സർക്കാർ നിർദേശം തള്ളി പ്ലാറ്റ്ഫോമുകൾ

ഉള്ളടങ്ങള്‍ക്ക് ഒരു ധാര്‍മ്മിക കോഡ് നടപ്പാക്കണമെന്നും വിദേശ വീഡിയോകള്‍ക്കും ഇത് ബാധകമാക്കണമെന്നുമാണ് നിര്‍ദേശം

ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങള്‍ സ്ട്രീം ചെയ്യുന്നതിന് മുന്‍പ് പുനഃപരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. അശ്ലീലതയും അക്രമവും സംബന്ധിച്ച ഉള്ളടക്കം സ്വതന്ത്രമായി പരിശോധിച്ച് ശേഷം മാത്രമേ ഇവ പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കാവൂ എന്ന് ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജൂണ്‍ 20 നടന്ന ഒടിടി പ്രതിനിധികളുടെ യോഗത്തില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവച്ചെന്നാണ് റിപ്പോര്‍ട്ട്. ഉള്ളടങ്ങള്‍ക്ക് ഒരു ധാര്‍മ്മിക കോഡ് നടപ്പാക്കണമെന്നും വിദേശ വീഡിയോകള്‍ക്കും ഇത് ബാധകമാക്കണമെന്നുമാണ് നിര്‍ദേശം. പ്രതിനിധികള്‍ ഈ നിര്‍ദേശം തള്ളിയന്നും എന്നാല്‍ ആവശ്യം പരിശോധക്കാന്‍ തയ്യാറാകണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഒടിടി പ്ലാറ്റ്ഫോര്‍മുകള്‍ക്ക് സെന്‍സര്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. അശ്ലീലചുവയുള്ളതും അക്രമം പ്രോസ്താഹിപ്പിക്കുന്നതുമായ ഉള്ളടക്കങ്ങള്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ ധാരളമുണ്ടെന്നാണ് ഇവരുടെ ആക്ഷേപം. യുവമനസുകളെ ഇവര്‍ മലീമസമാക്കുന്നുവെന്നും ആക്ഷേപം ഉന്നയിക്കുന്നവര്‍ പറയുന്നു.

സര്‍ഗാത്മക സ്വാതന്ത്ര്യം ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് ഉണ്ടെന്നും എന്നാല്‍ അത് അശ്ലീല ഉള്ളടക്കങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള അനുവാദമല്ലെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.ഒടിടി ഉള്ളടക്കം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് പ്രതികരണം നല്‍കാന്‍ ഏപ്രിലില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങളോ നിയമങ്ങളോ നടപ്പിലാക്കേണ്ടത് അടിയന്തര വിഷയമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

2013 ലാണ് രാജ്യത്ത് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സജീവമാകുന്നത്. സീ യുടെ ഉടമസ്ഥതയിലുള്ള ഡിറ്റോ ടിവിയായിരുന്നു ആദ്യ ഓടിടി പ്ലാറ്റ്‌ഫോം. വിവിധ ടിവി ചാനലുകളിലെ പരിപാടികളാണ് ഇതില്‍ ലഭ്യമാക്കിയിരുന്നത്. 2008 ല്‍ റിലയന്‍സ് എന്‌റര്‍ടെയ്ന്‍മെന്‌റിന്‌റെ ബിഗ്ഫിക്‌സ് ഒടിടി പ്ലാറ്റ്‌ഫോം 2017 ല്‍ റീലോഞ്ച് ചെയ്തു. ഡിസ്‌നി ഹോട്‌സ്റ്റാര്‍ 2015 ലും ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ് എന്നിവ 2016ലുമാണ് രാജ്യത്ത് പ്രവര്‍ത്തനം തുടങ്ങുന്നത്. നിലവില്‍ 40 ഓളം ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മോശമായ ഉള്ളടക്കത്തിന്‌റെ പേരില്‍ ആള്‍ട്ട്ബാലാജി പ്ലാറ്റ്‌ഫോം സമീപ നാളുകളില്‍ വലിയ വിമര്‍ശനം നേരിട്ടിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ലഹരി പാദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതുമായുള്ള രംഗങ്ങള്‍ ഉണ്ടെന്ന പേരില്‍ ബോംബെ ബീഗംസ് എന്ന വെബ് സീരീസ് ദേശീയ ശിശു സംരക്ഷണ സമിതിയുടെ വിമര്‍ശനം നേരിട്ടിരുന്നു. ഒന്നിലധികം വാദത്തിന് ശേഷം കേസെടുക്കാന്‍ മുംബൈ പോലീസിന് സമിതി നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

logo
The Fourth
www.thefourthnews.in