ഐക്യരാഷ്ട്രസഭയിലെ ഉന്നതതല  യുഎന്‍ ജനറല്‍ അസംബ്ലി സെഷനില്‍  മന്ത്രി എസ്. ജയശങ്കര്‍  സംസാരിക്കുന്നു
ഐക്യരാഷ്ട്രസഭയിലെ ഉന്നതതല യുഎന്‍ ജനറല്‍ അസംബ്ലി സെഷനില്‍ മന്ത്രി എസ്. ജയശങ്കര്‍ സംസാരിക്കുന്നു

റഷ്യ-യുക്രെയ്ന്‍ യുദ്ധം; ഇന്ത്യ സമാധാനത്തിന്റെ പക്ഷത്തെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍

യുഎന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റഷ്യ- യുക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യ സമാധാനത്തിന്റെ പക്ഷത്താണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നിരവധി പേര്‍ ഇന്ത്യ ഏത് രാജ്യത്തിന്റെ പക്ഷത്താണെന്ന ചോദ്യം ഉന്നയിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. 77-മത് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുദ്ധം സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പറഞ്ഞ അദ്ദേഹം ലോകസമാധാനത്തിനായി റഷ്യയും -യുക്രെയ്‌നും യുദ്ധം അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ലോകത്തുടനീളം ഇന്ധനം, വളം,ഭക്ഷണം എന്നിവയുള്‍പ്പെടെ അവശ്യ സാധനങ്ങള്‍ക്കെല്ലാം വില വര്‍ദ്ധിച്ചു. അങ്ങനെ നോക്കുമ്പോള്‍ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്നവരുടെ പക്ഷത്താണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുദ്ധത്തിന് പരിഹാരം കാണാന്‍ ഐക്യരാഷ്ട്രസഭയിലും, പുറത്തും കാര്യക്ഷമായ രീതിയില്‍ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പതിറ്റാണ്ടുകളായി അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന്റെ ആഘാതം ഏറ്റുവാങ്ങുന്ന രാജ്യമെന്ന് ഇന്ത്യയെ വിശേഷിപ്പിച്ച അദ്ദേഹം, അതിന്‍റെ വലിയ ഉദാഹരണമാണ് ചൈനയുമായും, പാക്കിസ്ഥാനുമായും ഇപ്പോഴും നിലനില്‍ക്കുന്ന തര്‍ക്കങ്ങളെന്നും വ്യക്തമാക്കി.

പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുന്‍പ് റഷ്യന്‍ വിദേശകാര്യമന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. യുക്രെയ്ന്‍ വിഷയം, ജി-20, ഉഭയകക്ഷി സഹകരണം, യുഎന്‍ പരിഷ്‌ക്കാരങ്ങള്‍ എന്നിവയെ കുറിച്ചുള്ള ചര്‍ച്ചകളാണ് പ്രധാനമായും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായത്. അതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പ്രസംഗം.

logo
The Fourth
www.thefourthnews.in