ഓപ്പറേഷന്‍ കാവേരി; സുഡാനില്‍ ഇന്ത്യയുടെ രക്ഷാദൗത്യത്തിന് തുടക്കം, 500 പേരെ പോര്‍ട്ട് സുഡാനിലെത്തിച്ചു

ഓപ്പറേഷന്‍ കാവേരി; സുഡാനില്‍ ഇന്ത്യയുടെ രക്ഷാദൗത്യത്തിന് തുടക്കം, 500 പേരെ പോര്‍ട്ട് സുഡാനിലെത്തിച്ചു

അഞ്ഞൂറോളം ഇന്ത്യക്കാരെ സുഡാൻ പോർട്ടിൽ എത്തിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി രക്ഷാദൗത്യം ആരംഭിച്ച് ഇന്ത്യ. ഓപ്പറേഷന്‍ കാവേരി എന്നാണ് രക്ഷാപ്രവർത്തനത്തിന് പേരിട്ടിരിക്കുന്നത്. തിങ്കളാഴ്ച അഞ്ഞൂറോളം ഇന്ത്യക്കാരെ സുഡാൻ പോർട്ടിൽ എത്തിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ട്വീറ്റ് ചെയ്തു. ഇന്ത്യൻ പൗരന്മാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ കപ്പലും വിമാനങ്ങളും സജ്ജമാണെന്നും കൂടുതൽ പേരെ ഒഴിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായും എസ് ജയശങ്കർ അറിയിച്ചു.

സുഡാനിൽ കുടുങ്ങിക്കിടക്കുന്ന നാലായിരത്തോളം ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ രണ്ട് സി 130 ജെ വിമാനങ്ങള്‍ ജിദ്ദ വിമാനത്താവളത്തിലും ഇന്ത്യൻ നാവികസേനയുടെ കപ്പൽ ഐഎൻഎസ് സുമേധ തുറമുഖ നഗരമായ പോര്‍ട്ട് സുഡാനിലും സജ്ജമാണെന്ന് ഞായറാഴ്ച വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച ഫ്രാൻസ് അഞ്ച് ഇന്ത്യക്കാരെ രക്ഷിച്ച് ജിബൂട്ടിയിലെ ഫ്രാൻസ് മിലിറ്ററി ബേസിൽ എത്തിച്ചു. ശനിയാഴ്ച സൗദി അറേബ്യ അവരുടെ പൗരന്‍മാര്‍ക്കൊപ്പം 12 ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചിരുന്നു.

നിലവില്‍ വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുന്നതിനാല്‍ വിമാനമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം പ്രായോഗികമല്ല. അതിനാല്‍ കടല്‍മാര്‍ഗം പൗരന്മാരെ ജിദ്ദയിലെത്തിക്കാനാണ് നീക്കം. ജിദ്ദയില്‍ നിന്ന് വ്യോമസേനാ വിമാനത്തില്‍ ഇന്ത്യയിലേക്ക് കൊണ്ടുവരും

സുഡാന്‍ തലസ്ഥാനമായ ഖാര്‍ത്തൂം കേന്ദ്രീകരിച്ച് സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. നിലവില്‍ വ്യോമാതിര്‍ത്തി അടച്ചിട്ടിരിക്കുന്നതിനാല്‍ വിമാനമാര്‍ഗമുള്ള രക്ഷാപ്രവര്‍ത്തനം പ്രായോഗികമല്ല. അതിനാല്‍ കടല്‍മാര്‍ഗം പൗരന്മാരെ ജിദ്ദയിലെത്തിക്കാനാണ് നീക്കം. ജിദ്ദയില്‍ നിന്ന് വ്യോമസേനാ വിമാനത്തില്‍ ഇന്ത്യയിലേക്ക് കൊണ്ടുവരും. . രണ്ട് ദിവസത്തിനുള്ളില്‍ രക്ഷാദൗത്യമുണ്ടാകുമെന്ന് സുഡാനിലെ ഇന്ത്യക്കാര്‍ക്ക് എംബസി മുന്നറിയിപ്പ് നൽകിയിരുന്നു. ഖാര്‍ത്തൂമില്‍ നിന്ന് ബസ് മാര്‍ഗമാണ് പൗരന്മാരെ പോര്‍ട്ട് സുഡാനിലെത്തിച്ചത്. ഇവിടെ നിന്ന് കപ്പല്‍മാര്‍ഗം ഒരു ദിവസം കൊണ്ട് ജിദ്ദയിലേക്ക് ഇവരെ എത്തിക്കാനാകും.

ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനായി വിദേശകാര്യമന്ത്രാലയം യുഎന്‍, സൗദി അറേബ്യ, യുഎഇ ഈജിപ്ത്, യുഎസ് എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. ഖാര്‍ത്തൂമിലെ ഇന്ത്യന്‍ എംബസി പ്രശ്നബാധിത മേഖലയിലായതിനാല്‍ ഇന്ത്യയ്ക്ക് നേരിട്ട് നയതന്ത്ര ഇടപെടല്‍ സാധ്യമാകാത്ത സാഹചര്യത്തിലായിരുന്നു ഇത്.

ഓപ്പറേഷന്‍ കാവേരി; സുഡാനില്‍ ഇന്ത്യയുടെ രക്ഷാദൗത്യത്തിന് തുടക്കം, 500 പേരെ പോര്‍ട്ട് സുഡാനിലെത്തിച്ചു
സുഡാനില്‍ രക്ഷാദൗത്യത്തിന് സജ്ജമായി ഇന്ത്യ; നാവികസേനാ കപ്പല്‍ ഐഎന്‍എസ് സുമേധ പോര്‍ട്ട് സുഡാനില്‍

ഏപ്രില്‍ 14-ന് യുദ്ധം ആരംഭിച്ചതുമുതല്‍, സുഡാനിലുള്ള ഭൂരിഭാഗം ഇന്ത്യക്കാരുമായും ഖാര്‍ത്തൂമിലെ ഇന്ത്യന്‍ എംബസി തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ടെന്ന് നേരത്തെ വിദേശകാര്യമന്ത്രി വ്യക്തമാക്കിയിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ അവരുടെ വിശദാംശങ്ങളും സ്ഥലങ്ങളും പരസ്യമാക്കാന്‍ കഴിയില്ലെന്നും ഇന്ത്യക്കാരുടെ സഞ്ചാരം നിയന്ത്രിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in