ഇന്ത്യ-കാനഡ വിള്ളല്‍ അടയുന്നു; ഇ-വിസ സംവിധാനം പുനരാരംഭിച്ചു

ഇന്ത്യ-കാനഡ വിള്ളല്‍ അടയുന്നു; ഇ-വിസ സംവിധാനം പുനരാരംഭിച്ചു

ടൂറിസ്റ്റ് വിസ ഉള്‍പ്പടെ എല്ലാ വിസ സേവനങ്ങളും പുനരാരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കനേഡിയന്‍ പൗരന്മാര്‍ക്ക് ഇ-വിസ നല്‍കുന്നത് പുനരാരംഭിച്ച് ഇന്ത്യ. ടൂറിസ്റ്റ് വിസ ഉള്‍പ്പടെ എല്ലാ വിസ സേവനങ്ങളും പുനരാരംഭിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നാല്‍ ഇന്ത്യയാണെന്ന കാനഡയുടെ ആപോരപണത്തിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണതോടെയാണ് വിസ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ നിര്‍ത്തിവച്ചത്.

നിജ്ജാറിന്റെ മരണത്തിനു പിന്നാല്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോയ്ക്ക് പങ്കുള്ളതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ട്രൂഡോയുടെ ആരോപണം കെട്ടിച്ചമച്ചതും പ്രത്യേക ലക്ഷ്യം വച്ചുള്ളതെന്നുമായിരുന്നു ഇന്ത്യയുടെ മറുപടി.

വിഷയം പിന്നീട് ഇരു രാജ്യങ്ങളും തമ്മിലുള്ള രൂക്ഷമായ തര്‍ക്കത്തിന് കാരണമായി. ഇതോടെ വിസ നടപടികള്‍ നിര്‍ത്തിവച്ച ഇന്ത്യ കാനഡയോട് ഇന്ത്യയിലെ നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറയ്ക്കാനും ആവശ്യപ്പെട്ടിരുന്നു. കാനഡയുമായുള്ള എല്ലാ വ്യാപാര ഇടപാടുകളും നിര്‍ത്തിവയ്ക്കാനും ഇന്ത്യ അടിയന്തരമായി തീരുമാനമെടുത്തു.

logo
The Fourth
www.thefourthnews.in