നയതന്ത്രബന്ധം കൂടുതല്‍ വഷളാകുന്നു; കാനഡ പൗരന്‍മാര്‍ക്ക് വിസ നൽകുന്നത് നിര്‍ത്തി ഇന്ത്യ

നയതന്ത്രബന്ധം കൂടുതല്‍ വഷളാകുന്നു; കാനഡ പൗരന്‍മാര്‍ക്ക് വിസ നൽകുന്നത് നിര്‍ത്തി ഇന്ത്യ

വിസ സേവനങ്ങള്‍ തത്കാലികമായി നിര്‍ത്തിക്കുന്നതിനെകുറിച്ച് കേന്ദ്രം ഒദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല

കനേഡിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്കുള്ള വിസ അനിശ്ചിതകാലത്തേയ്ക്ക് താത്ക്കാലികമായി നിര്‍ത്താലിക്കി കേന്ദ്രം. ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങൾ വർദ്ധിക്കുന്നതിനാൽ കാനഡയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് കനേഡിയന്‍ പൗരന്മാര്‍ക്ക് ഇന്ത്യയിലേക്കുള്ള വിസ നിര്‍ത്തലാക്കിയിരിക്കുന്നത്.

വിസ സേവനങ്ങള്‍ തത്കാലികമായി നിര്‍ത്തിക്കുന്നതിനെകുറിച്ച് കേന്ദ്രം ഒദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അതേസമയം കാനഡയിലെ വിസ അപേക്ഷാ കേന്ദ്രങ്ങള്‍ നടത്തുന്ന ബിഎല്‍എസ് ഇന്റര്‍നാഷണല്‍ കനേഡിയന്‍ വെബ്‌സൈറ്റില്‍ ഇത് സംബന്ധിച്ച് ഒരു സന്ദേശം പോസ്റ്റ് ചെയ്തിട്ടുണ്ട്.

നയതന്ത്രബന്ധം കൂടുതല്‍ വഷളാകുന്നു; കാനഡ പൗരന്‍മാര്‍ക്ക് വിസ നൽകുന്നത് നിര്‍ത്തി ഇന്ത്യ
നിജ്ജാറിന്റെ കൊലപാതകം: ആരോപണം വേണ്ട, തെളിവ് തരൂ; എങ്കിൽ അന്വേഷണത്തോട് സഹകരിക്കാമെന്ന് കാനഡയോട് ഇന്ത്യ

'ഇന്ത്യന്‍ മിഷനില്‍ നിന്നുള്ള പ്രധാന അറിയിപ്പ്: പ്രവര്‍ത്തനപരമായ കാരണങ്ങളാല്‍, 21 സെപ്റ്റംബര്‍ 2023 മുതല്‍ ഇന്ത്യന്‍ വിസ സേവനങ്ങള്‍ കൂടുതല്‍ അറിയിപ്പ് ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്' എന്നായിരുന്നു സന്ദേശം.

ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ഈ വിവരം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 'കാര്യങ്ങള്‍ വ്യക്തമാണ്, പറയാന്‍ ഉദ്ദേശിച്ച കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കോവിഡ് 19ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ വിസ താത്കാലികമായി നിര്‍ത്തിവയ്ക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയപരമായ വിദ്വേഷ കുറ്റങ്ങളും വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ കാനഡയിലെ ഇന്ത്യന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ ബുധനാഴ്ച നിര്‍ദ്ദേശം പുറത്ത് വിട്ടത്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ജാഗരൂകരായിരിക്കണമെന്നും പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എന്നാൽ ഇതിന് മറുപടിയായി കാനഡ സുരക്ഷിത രാജ്യമാണെന്നും പേടിക്കാൻ ഒന്നും തന്നെയില്ല. എല്ലാവരും ശാന്തരാകണം എന്നായിരുന്നു ഇന്ത്യയുടെ ജാഗ്രത മുന്നറിയിപ്പിനോടുള്ള കാനഡയുടെ മറുപടി.

ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ് മേധാവി ഹര്‍ദീപ് സിങ് നിജ്ജാര്‍ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പിരിമുറുക്കങ്ങള്‍ ആരംഭിച്ചത്. ഇത് പിന്നീട് നയതന്ത്ര തര്‍ക്കങ്ങള്‍ക്ക് കാരണമാവുകയും ഇരുരാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കുകയും ചെയ്തിരുന്നു. കനേഡിയൻ പൗരന്മാക്ക് വിസ നിഷേധിച്ചുള്ള പുതിയ നീക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കൂടുതൽ വഷളാക്കുന്നതാണ്.

നയതന്ത്രബന്ധം കൂടുതല്‍ വഷളാകുന്നു; കാനഡ പൗരന്‍മാര്‍ക്ക് വിസ നൽകുന്നത് നിര്‍ത്തി ഇന്ത്യ
'ജാഗ്രത പാലിക്കണം'; കാനഡയിലെ ഇന്ത്യന്‍ പൗരന്മാർക്ക് മുന്നറിയിപ്പുമായി കേന്ദ്രം
logo
The Fourth
www.thefourthnews.in