അരുണാചല്‍ അതിര്‍ത്തിയില്‍ ഇന്ത്യ - ചൈന സംഘര്‍ഷം; ഇരുഭാഗത്തും സൈനികര്‍ക്ക് പരുക്ക്

അരുണാചല്‍ അതിര്‍ത്തിയില്‍ ഇന്ത്യ - ചൈന സംഘര്‍ഷം; ഇരുഭാഗത്തും സൈനികര്‍ക്ക് പരുക്ക്

ഈ മാസം 9നാണ് ഇരു വിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷം നടന്നത്

അരുണാചല്‍ പ്രദേശിലെ നിയന്ത്രണ രേഖയില്‍ വീണ്ടും ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ സംഘര്‍ഷം. ഈ മാസം ഒന്‍പതിനുണ്ടായ സംഘര്‍ഷത്തില്‍ ഇരു ഭാഗങ്ങളിലെയും സൈനികര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. അരുണാചല്‍പ്രദേശിലെ തവാങ് സെക്ടറിലിലാണ് ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷം നടന്നത്. ചൈനീസ് സൈനികരുടെ ഭാഗത്ത് നിന്നുണ്ടായ പ്രകോപനത്തിന് തിരിച്ചടി നല്‍കുകയാണ് ചെയ്തത് എന്നാണ് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ നല്‍കുന്ന പ്രതികരണം. സംഘര്‍ഷത്തിന് പിന്നാലെ ഇരുസൈന്യവും നിയന്ത്രണ രേഖയില്‍ നിന്ന് പിന്‍മാറിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഘര്‍ഷത്തിന് പിന്നാലെ ഇരുസൈന്യവും നിയന്ത്രണ രേഖയില്‍ നിന്ന് പിന്‍മാറിയതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2020 ജൂണില്‍ കിഴക്കന്‍ ലഡാക്കില്‍ നടന്ന ഏറ്റുമുട്ടലിന് ശേഷം ഇതാദ്യമായാണ് ഇന്ത്യ-ചൈന സംഘര്‍ഷം വീണ്ടും നടക്കുന്നത്. തവാങ് സെക്ടറില്‍ ചൈനിസ് സൈന്യം നിയന്ത്രണ രേഖ ലംഘിക്കുകയും ഇതിനെ ഇന്ത്യന്‍ സൈന്യം തടയുകയും ചെയ്തതാണ് സംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചത് എന്നാണ് വിശദീകരണം. സംഭവത്തിന് പിന്നാലെ തുടർനടപടിയെന്ന നിലയിൽ, മേഖലയില്‍ സമാധാനവും സമാധാനവും പുനഃസ്ഥാപിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി പ്രദേശത്തെ സൈനിക കമാൻഡർമാര്‍ തമ്മില്‍ ഫ്ലാഗ് മീറ്റിംഗ് നടത്തിയതായും അധികൃതര്‍ വ്യക്തമാക്കി.

സൈനിക കമാൻഡർമാര്‍ തമ്മില്‍ ഫ്ലാഗ് മീറ്റിംഗ് നടത്തി

2020 ജൂണില്‍ ഗാല്‍വാന്‍ താഴവരയില്‍ നടന്ന സംഘര്‍ഷത്തില്‍ ഇന്ത്യന്‍ സൈന്യത്തിന് നഷ്ടമായത് 20 സൈനികരെയായിരുന്നു. ഇതില്‍ ചൈനയുടെ 40 സൈനികര്‍ കൊല്ലപ്പെടുകയോ, പരിക്കേല്‍ക്കുകയോ ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഈ സംഭവത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനിലനിന്നിരുന്നു.

സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച് അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ 2006 മുതല്‍ ഇത്തരത്തിലുള്ള ഏറ്റുമുട്ടലുകള്‍ക്ക് കാരണമായിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി സൈനിക തലത്തില്‍ നിരവധി കൂടിക്കാഴ്ചകളും അരങ്ങേറിയിരുന്നു. ഇത്തരം കൂടിക്കാഴ്ചകളുടെ ഫലമായിട്ടായിരുന്നു ലഡാക്കിലെ ഗോഗ്ര-ഹോട്ട് സ്പ്രിംഗ്‌സ് ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളില്‍ നിന്ന് ഇന്ത്യ-ചൈന സൈനികര്‍ പിന്‍വാങ്ങിയത്.

logo
The Fourth
www.thefourthnews.in