മാറ്റിയെടുക്കാന്‍ താത്പര്യമില്ല, പിന്‍വലിച്ച 2000 രൂപ നോട്ടുകള്‍ ബാങ്കിലെത്തുന്നത് നിക്ഷേപമായി

മാറ്റിയെടുക്കാന്‍ താത്പര്യമില്ല, പിന്‍വലിച്ച 2000 രൂപ നോട്ടുകള്‍ ബാങ്കിലെത്തുന്നത് നിക്ഷേപമായി

കഴിഞ്ഞ മാസമാണ് രണ്ടായിരം രൂപ നോട്ടുകള്‍ പിന്‍ വലിക്കുകയാണെന്ന് തീരുമാനം ആര്‍ ബി ഐ പ്രഖ്യാപിച്ചത്.

റിസര്‍വ് ബാങ്ക് പിന്‍വലിച്ച 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് പകരം ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്ന പ്രവണത വര്‍ധിച്ചതായി റിപ്പോര്‍ട്ട്. നോട്ട് മാറ്റാനെത്തുന്ന നാലിൽ മൂന്ന് പേരും രണ്ടായിരം രൂപ നോട്ട് ചെറിയ മൂല്യങ്ങളിലേക്ക് മാറ്റാന്‍ താത്പര്യപ്പെടുന്നില്ലെന്നും വിവിധ ബാങ്കര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. ഒരു തവണ 20,000 രൂപ വരെയാണ് മാറ്റിയെടുക്കാന്‍ ആര്‍ബിഐ അനുവദിച്ചിരിക്കുന്ന പരിധി. എന്നാല്‍ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്ന തുകയ്ക്ക് നിലവില്‍ യാതൊരു പരിധികളില്ല. ഈ സാഹചര്യത്തിലാണ് നോട്ടുകള്‍ സ്ഥിര നിക്ഷേപമാക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

2000 രൂപ പിന്‍വലിക്കുന്ന സമയത്ത് പ്രചാരത്തിലുണ്ടായിരുന്ന നോട്ടുകളുടെ ആകെ മൂല്യം 3.6 ലക്ഷം രൂപയാണെന്നാണ് ആര്‍ ബി ഐ അറിയിച്ചത്. ഇതുവരെ നിക്ഷേപിച്ച തുകയുടെ കണക്ക് പുറത്തു വിട്ടിട്ടില്ലെങ്കിലും തിരികെ വന്ന തുകയുടെ 80 ശതമാനവും നിക്ഷേപമായാണ് എത്തിയത്. വിവിധ ബാങ്ക് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴസ് വ്യക്തമാക്കുന്നു.

മാറ്റിയെടുക്കാന്‍ താത്പര്യമില്ല, പിന്‍വലിച്ച 2000 രൂപ നോട്ടുകള്‍ ബാങ്കിലെത്തുന്നത് നിക്ഷേപമായി
പിൻവലിച്ചവ തിരിച്ചെത്തി, ഡിജിറ്റലൈസേഷനും വന്നില്ല, ഇപ്പോൾ 2000 രൂപയും ഒഴിവാക്കി; ശരിക്കും എന്തിനായിരുന്നു നോട്ടുനിരോധനം?

ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ എന്നീ സ്വകാര്യ ബാങ്കുകള്‍ക്കും സമാനമായ അനുഭവമാണ് നേരിടേണ്ടി വന്നത്. കൊടക് മഹീന്ദ്ര ബാങ്കിന് മേയ് 30 വരെ 30 കോടി രൂപയുടെ 2000 രൂപ നോട്ടുകള്‍ ലഭിച്ചെന്ന് ഗ്രൂപ്പ് പ്രസിഡന്റും കണ്‍സ്യൂമര്‍ ബാങ്കിംഗ് മേധാവിയായ വിരാട് ദിവാന്‍ജി വ്യക്തമാക്കി. ഇതില്‍ 85 ശതമാനവും നിക്ഷേപമായിരുന്നുവെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു .

പിന്‍വലിക്കുന്ന സമയത്ത് പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.6 ലക്ഷം രൂപ

സെപ്തംബര്‍ അവസാനത്തോടു കൂടി നോട്ടുകള്‍ മുഴുവനായി ബാങ്കിലെത്തുമെന്നും വരുന്ന നോട്ടുകളുടെ നിക്ഷേപം 75 ശതമാനമാകുന്നോടു കൂടി 2.7 ലക്ഷം കോടി രൂപയുടെ വര്‍ധനവുണ്ടാകുമെന്നാണ് ബാങ്ക് ഓഫ് ബറോഡയിലെ ഉദ്യോഗസ്ഥന്റെ നിരീക്ഷണം. ആകെയുള്ള ബാങ്ക് നിക്ഷേപ അടിത്തറ കുറഞ്ഞത് 1.5 ട്രില്യണ്‍ രൂപയെങ്കിലും വര്‍ധിക്കുമെന്നാണ് പ്രാഥമിക നിഗമനം.

മേയ് 19 നായിരുന്നു രണ്ടായിരം രൂപ നോട്ടുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം ആര്‍ബിഐ പ്രഖ്യാപിച്ചത്. സെപ്തംബര്‍ 30 വരെയാണ് കൈവശമുള്ള 2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in