പ്രതികൂല കാലാവസ്ഥ; പാകിസ്താന്‍ വ്യോമാതിർത്തി കടന്ന് ഇൻഡിഗോ എയർലൈൻസ് വിമാനം

പ്രതികൂല കാലാവസ്ഥ; പാകിസ്താന്‍ വ്യോമാതിർത്തി കടന്ന് ഇൻഡിഗോ എയർലൈൻസ് വിമാനം

അമൃത്സറിൽ നിന്ന് അഹമ്മദാബാദിലേക്ക് പോയ വിമാനമാണ് മോശം കാലാവസ്ഥയെ തുടർന്ന് പാകിസ്താനിലേക്ക് തിരിച്ചത്

കാലാവസ്ഥ പ്രതികൂലമായതിനെത്തുടർന്ന് പാകിസ്താന്റെ വ്യോമാതിർത്തി കടന്ന് ഇൻഡിഗോ എയർലൈൻസ് വിമാനം. അമൃത്സറിൽ നിന്ന് അഹമ്മദാബാദിലേക്ക് പോയ വിമാനം മോശം കാലാവസ്ഥയെ തുടർന്ന് ലാഹോറിനടുത്ത് നിന്ന് പാകിസ്താനിലേക്ക് തിരിയുകയായിരുന്നു. പാകിസ്താനിലെ ഗുജ്റൻവാല വരെ വിമാനം കടന്നതായി റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. ശനിയാഴ്ച രാത്രി 7:30 ഓടെ ലാഹോറിന് വടക്ക് പാകിസ്താന്‍ അതിർത്തിയിലേക്ക് കടന്ന വിമാനം, 8:01 ന് തിരികെ ഇന്ത്യന്‍ അതിർത്തിയിൽ പ്രവേശിച്ചതായി പാകിസ്താൻ മാധ്യമമായ ഡോണ്‍ റിപ്പോർട്ട് ചെയ്തു.

മോശം കാലാവസ്ഥയിൽ വ്യോമാതിർത്തി കടക്കുന്നത് അന്താരാഷ്ട്രതലത്തിൽ അനുവദനീയമാണെന്നും ഇത് അസാധാരണമല്ലെന്നും സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ (സിഎഎ) മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു

മോശം കാലാവസ്ഥയിൽ വ്യോമാതിർത്തി കടക്കുന്നത് അന്താരാഷ്ട്രതലത്തിൽ അനുവദനീയമാണെന്നും ഇത് അസാധാരണമല്ലെന്നും സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ (സിഎഎ) മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു. എന്നാല്‍, വിമാന കമ്പനി ഇതിനോട് പ്രതികരിച്ചിട്ടില്ല. മെയ് മാസത്തിൽ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പിഐഎ) വിമാനം ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചിരുന്നു. മെയ് നാലിന് മസ്കറ്റില്‍ നിന്ന് ലാഹോറിലെ അല്ലാമ ഇഖ്ബാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കനത്ത മഴയെ തുടർന്ന് ഇറങ്ങാന്‍ സാധിക്കാതിരുന്നതോടെയാണ് പികെ 248 വിമാനം അതിർത്തി കടന്നത്.

പ്രതികൂല കാലാവസ്ഥ; പാകിസ്താന്‍ വ്യോമാതിർത്തി കടന്ന് ഇൻഡിഗോ എയർലൈൻസ് വിമാനം
ശക്തിപ്രകടനമായി നാവികസേനയുടെ സൈനികാഭ്യാസം

അതേസമയം, വിമാനത്താവളങ്ങളിലെ മോശം കാലാവസ്ഥ കാരണം നിരവധി വിമാനങ്ങൾ പാകിസ്താനില്‍ വഴിതിരിച്ചുവിടുകയും വൈകുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. അല്ലാമ ഇക്ബാൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാലാവസ്ഥ പ്രതികൂലമായതിനാല്‍ ലാഹോറില്‍ ശനിയാഴ്ച രാത്രി 11:30 വരെ കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയതായി സിഎഎ അറിയിച്ചു. ലാഹോറിലേക്കുള്ള നിരവധി വിമാനങ്ങൾ ഇസ്ലാമാബാദിലേക്ക് തിരിച്ചുവിട്ടതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം പാകിസ്താന്റെ പല ഭാഗങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. ഖൈബർ-പഖ്തുൻഖ്വ പ്രവിശ്യയിലെ മൂന്ന് സമീപ ജില്ലകളിൽ ശക്തമായ മഴയിൽ 29 പേർ മരിക്കുകയും നാശനഷ്ടമുണ്ടാകുകയും ചെയ്തതായി എക്സ്പ്രസ് ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in