ഐആര്‍സിടിസി പണിമുടക്കി; റെയിൽവേ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് നിലച്ചു

ഐആര്‍സിടിസി പണിമുടക്കി; റെയിൽവേ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് നിലച്ചു

സാങ്കേതിക പ്രശ്നം പരിഹരിച്ച് വരികയാണെന്ന് ഐആര്‍സിടിസി

ഇന്ത്യന്‍ റെയില്‍വേയുടെ ഇ-ടിക്കറ്റിങ് ബുക്കിങ്ങിനുള്ള ഐആർസിടിസി വെബ്സൈറ്റും ആപ്പും പണിമുടക്കി. രാവിലെ മുതൽ ടിക്കറ്റ് ബുക്കിങ് സാധിക്കുന്നില്ല. സാങ്കേതിക പ്രശ്നമാണ് സംഭവിച്ചതെന്നും ഉടൻ പരിഹരിക്കുമെന്നും ഐആർസിടിസി അറിയിച്ചു.

'ചില സാങ്കേതിക കാരണങ്ങളാല്‍ ഐആര്‍ടിസി സൈറ്റും ആപ്പും വഴിയുള്ള ടിക്കറ്റ് ബുക്കിങ് ലഭ്യമല്ല. ടെക്‌നിക്കല്‍ ടീം പ്രശ്‌നം പരിഹരിച്ചു കൊണ്ടിരിക്കുകയാണ്. മേക്ക് മൈ ട്രിപ്പ്, ആമസോണ്‍ തുടങ്ങിയ ആപ്പ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം' - ഐആര്‍സിടിസി അറിയിച്ചു.

ഐആര്‍സിടിസി വെബ് പോര്‍ട്ടലിലേയും ആപ്പിലേയും സേവനങ്ങള്‍ ചൊവ്വാഴ്ച രാവിലെ എട്ടുമണി മുതലാണ് നിലച്ചത്. ടിക്കറ്റ് ബുക്കിങ് ശ്രമത്തിനിടെ പണം നഷ്ടമായെന്ന പരാതിയുമായി നിരവധി പേര്‍ രംഗത്ത് എത്തിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ റെയിൽവേയുടെ ഭാഗത്ത് നിന്ന് പ്രതികരണമുണ്ടായിട്ടില്ല.

logo
The Fourth
www.thefourthnews.in