ചന്ദ്രയാൻ 3 കണ്ടെത്തിയത് വിലപ്പെട്ട വിവരങ്ങൾ; ശിവശക്തി പോയിന്റ് വിവാദമാക്കേണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ

ചന്ദ്രയാൻ 3 കണ്ടെത്തിയത് വിലപ്പെട്ട വിവരങ്ങൾ; ശിവശക്തി പോയിന്റ് വിവാദമാക്കേണ്ടെന്ന് ഐഎസ്ആർഒ ചെയർമാൻ

പേരിടാന്‍ രാജ്യത്തിന് അധികാരമുണ്ടെന്ന് ഡോ. എസ് സോമനാഥ്

ചന്ദ്രയാൻ 3 ദൗത്യത്തിലൂടെ ചന്ദ്രനിൽനിന്ന് ലഭിച്ചത് നിര്‍ണായക വിവരങ്ങളെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ്. ചന്ദ്രയാൻ -3 കണ്ടെത്തിയ പലവിവരങ്ങളും ലോകത്തിന് തന്നെ ആദ്യത്തെ അറിവാണ്. ഇക്കാര്യങ്ങൾ ശാസ്ത്രജ്ഞരുടെ സംഘം കൂടുതൽ പരിശോധിച്ച ശേഷം പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

''ചന്ദ്രയാന്‍ സമ്പൂര്‍ണമായി വിജയിച്ച ഒരു പദ്ധതിയാണ്. ഒരു തകരാറും ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല'' ഡോ. എസ് സോമനാഥ് പറഞ്ഞു.

ചന്ദ്രനില്‍ നിന്ന് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്

എസ് സോമനാഥ്

ചന്ദ്രയാൻ -3 ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിന് ശിവശക്തി എന്ന പേരിട്ടതില്‍ വിവാദം സൃഷ്ടിക്കേണ്ട ആവശ്യമില്ലെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു .''ഇത്തരത്തില്‍ പേരിടല്‍ ആദ്യമായല്ല. വിവാദം സൃഷ്ടിക്കേണ്ട കാര്യമില്ല. വിശ്വാസവും ശാസ്ത്രവും രണ്ടും രണ്ടാണ്. പേരിടാന്‍ രാജ്യത്തിന് അധികാരമുണ്ട്'' -എസ് സോമനാഥ് പറഞ്ഞു.

ദക്ഷിണധ്രുവത്തിലേക്ക് പോകാൻ അമേരിക്ക, ചൈന, റഷ്യ അടക്കമുള്ള ഒരുപാട് രാജ്യങ്ങൾ ശ്രമിച്ചിട്ടുണ്ട്. എന്നാൽ അവർക്കൊന്നും അത് സാധിച്ചില്ല. നിരപ്പായ സ്ഥലം കണ്ടെത്തുക എന്നത് ദക്ഷിണധ്രുവത്തിൽ പ്രയാസകരമാണ്. ആനേട്ടം കൈവരിക്കാൻ ഇന്ത്യക്കായെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in