'ഒരാള്‍ രാജ്യത്തിന് വേണ്ടി ചെരുപ്പിടാതെ നടക്കുന്നു, മറ്റൊരാള്‍ കടമ മറന്ന് പ്രവര്‍ത്തിക്കുന്നു': ജയറാം രമേശ്

'ഒരാള്‍ രാജ്യത്തിന് വേണ്ടി ചെരുപ്പിടാതെ നടക്കുന്നു, മറ്റൊരാള്‍ കടമ മറന്ന് പ്രവര്‍ത്തിക്കുന്നു': ജയറാം രമേശ്

ഒരേ സംസ്ഥാനത്ത് മുഖ്യമന്ത്രിമാരായിരുന്ന രണ്ടുപേരുടെ ആണ്‍ മക്കളുടെ കഥ - ജയറാം രമേശിന്റെ ട്വീറ്റ്

ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ കോണ്‍ഗ്രസിലെ മുഴുവന്‍ പദവികളും രാജി വെച്ച അനില്‍ ആന്റണിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനുമായി അനില്‍ കെ ആന്റണിയെ താരതമ്യം ചെയ്താണ് ജയറാം രമേശ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

' ഒരാള്‍ രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടി നഗ്നപാദനായി ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുമ്പോള്‍, മറ്റൊരാള്‍ തന്റെ കടമകള്‍ മറന്നു കൊണ്ട് പ്രവര്‍ത്തിക്കുന്നു. ഒരേ സംസ്ഥാനത്ത് മുഖ്യമന്ത്രിമാരായിരുന്ന രണ്ടുപേരുടെ ആണ്‍ മക്കളുടെ കഥ' - ഇങ്ങനെയാണ് ജയറാം രമേശിന്റെ ട്വീറ്റ്.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററിക്കെതിരെ അനില്‍ ആന്റണി രംഗത്തെത്തിയിരുന്നു. അനില്‍ ആന്റണിയുടെ പരാമര്‍ശങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അതൃപ്തിയും പ്രതിഷേധവും പ്രകടിപ്പിച്ചതിന് പിന്നാലെയാണ് കെപിസിസിയുടെ ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍, എഐസിസിയുടെ സോഷ്യല്‍ മീഡിയ നാഷണല്‍ കോഡിനേറ്റര്‍ അടക്കമുള്ള പദവികള്‍ അനില്‍ ആന്റണി രാജി വെച്ചത്. ആഭ്യന്തര വിഷയത്തില്‍ പുറത്ത് നിന്നുള്ള ഇടപെടലുകള്‍ രാജ്യത്തിന്റെ മതേതര നിലനില്‍പ്പിനെ തകര്‍ക്കുമെന്നായിരുന്നു അനില്‍ ആന്റണിയുടെ വാദം. ഇതോടെയാണ് അനില്‍ ആന്റണിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നത്.

'ഒരാള്‍ രാജ്യത്തിന് വേണ്ടി ചെരുപ്പിടാതെ നടക്കുന്നു, മറ്റൊരാള്‍ കടമ മറന്ന് പ്രവര്‍ത്തിക്കുന്നു': ജയറാം രമേശ്
ബിബിസി ഡോക്യുമെന്ററി വിവാദം: അനില്‍ ആന്റണി പാര്‍ട്ടി പദവികള്‍ രാജിവച്ചു
logo
The Fourth
www.thefourthnews.in