ഇന്ത്യയിലെ ആദ്യത്തെ എഐ  ഡിജിറ്റല്‍ കണ്ടന്റ് പ്ലാറ്റ്‌ഫോം; 'ഡികോഡര്‍' അവതരിപ്പിച്ച് പ്രണോയ് റോയ്

ഇന്ത്യയിലെ ആദ്യത്തെ എഐ ഡിജിറ്റല്‍ കണ്ടന്റ് പ്ലാറ്റ്‌ഫോം; 'ഡികോഡര്‍' അവതരിപ്പിച്ച് പ്രണോയ് റോയ്

ഡികോഡര്‍ 15 ഇന്ത്യന്‍ ഭാഷകളില്‍ പുറത്തിറക്കാനാണ് തീരുമാനം

പുതിയ സംരഭവുമായി മാധ്യമലോകത്തേക്ക് വീണ്ടും സാന്നിധ്യമുറപ്പിക്കാന്‍ പ്രണോയ് റോയ്. ഡികോഡര്‍ എന്ന പേരില്‍ എഐ അധിഷ്ഠിത ഡിജിറ്റല്‍ കണ്ടന്റ് പ്ലാറ്റ്‌ഫോമുമായാണ് എന്‍ഡിടിവി സ്ഥാപകനും മുന്‍ ചെയര്‍പേഴ്‌സണുമായ പ്രണോയ് റോയ് ഇത്തവണ എത്തുന്നത്. ഇന്ത്യയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പും ആഗോളതലത്തിലെ വാര്‍ത്തകളും വിശകലനങ്ങളുമായി 15 ഇന്ത്യന്‍ ഭാഷകളില്‍ ഡീകോഡര്‍ പുറത്ത് വരുമെന്നാണ് പ്രഖ്യാപനം. പ്രണോയ് റോയ് തന്നെ ഡികോഡറിന്റെ പ്രൊമോ വീഡിയോ പുറത്തിറക്കിയിട്ടുണ്ട്.

കാഴ്ചക്കാരെ സ്വതന്ത്രരായി വിശകലനം ചെയ്യാന്‍ പ്രാപ്തമാക്കുന്നതിനാണ് പ്ലാറ്റ്‌ഫോം എഐ നിര്‍മിതമാക്കിയതെന്ന് പ്രണോയ് റോയ് വ്യക്തമാക്കി. ഘട്ടം ഘട്ടമായാണ് ഡികോഡര്‍ ജനങ്ങളിലേക്ക് എത്തുക.

ഇന്ത്യയിലെ മികച്ച മാധ്യമപ്രവര്‍ത്തകരിലൊരാളായ പ്രണോയ് റോയ് എന്‍ഡിടിവിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും രാജി വച്ചാണ് പുതിയ സംരംഭം ആരംഭിക്കുന്നത്. അദാനി ഗ്രൂപ്പ് എന്‍ഡിടിവിയുടെ ഓഹരി ഏറ്റെടുത്തതോടെയാണ് ഇക്കഴിഞ്ഞ 2022 നവംബര്‍ 30 ന് പ്രണോയ് റോയ് എന്‍ഡിടിവിയില്‍ നിന്ന് രാജിവെച്ചത്.

ഇന്ത്യയിലെ ആദ്യത്തെ എഐ  ഡിജിറ്റല്‍ കണ്ടന്റ് പ്ലാറ്റ്‌ഫോം; 'ഡികോഡര്‍' അവതരിപ്പിച്ച് പ്രണോയ് റോയ്
അദാനിയുടെ വരവ്; എന്‍ഡിടിവി ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പ്രണോയ് റോയിയും രാധിക റോയിയും രാജിവെച്ചു

എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍ ഗ്രൂപ്പ് കമ്പനിയായിരുന്ന ആര്‍ആര്‍പിആര്‍ (രാധിക റോയ് പ്രണോയ് റോയ്) ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നുമായിരുന്നു പ്രണോയിയുടെയും രാധികയുടെയും രാജി.

എന്‍ഡിടിവിയുടെ 26 ശതമാനം കൂടി ഓഹരി വാങ്ങാനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പണ്‍ ഓഫര്‍ സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അംഗീകരിച്ചതിന് പിന്നാലെയാണ് ഇരുവരും രാജിവെച്ചത്. പിന്നാലെ രവീഷ് കുമാറടക്കം മുതിര്‍ന്ന നിരവധി മാധ്യമപ്രവര്‍ത്തകര്‍ എന്‍ഡിടിവിയില്‍ നിന്ന് രാജി വെച്ച് പുറത്ത് പോകുകയും ചെയ്തു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in