മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സാഗരിക ഘോഷ് രാജ്യസഭയിലേക്ക്; തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സാഗരിക ഘോഷ് രാജ്യസഭയിലേക്ക്; തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

മമത ബാനര്‍ജിയുമായി 2012-ല്‍ സാഗരിക ഘോഷ് നടത്തിയ അഭിമുഖം പ്രസിദ്ധമാണ്. മമത ബാനര്‍ജി പരിപാടിക്കിടെ ഇറങ്ങിപ്പോയിരുന്നു

രാജ്യസഭ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സാഗരിക ഘോഷും സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ടിഎംസിയുടെ ദേശീയ വക്താവ് സുഷ്മിത ദേവ്, സിറ്റിങ് എംപി നദിമുള്ള ഹഖ്, മുന്‍ എംപി മമത ബാല താക്കൂര്‍ എന്നിവരാണ് മറ്റു സ്ഥാനാര്‍ഥികള്‍.

ദി ഇന്ത്യന്‍ എക്‌സ്പ്രസ്, ഔട്ട്‌ലുക്ക്, ബിബിസി, ന്യൂസ് 18 തുടങ്ങി നിരവധി മാധ്യമങ്ങളില്‍ പ്രവത്തിച്ചിട്ടുള്ള മാധ്യമപ്രവത്തകയാണ് സാഗരിക. മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധി, അടല്‍ ബിഹാരി വാജ്‌പേയ് എന്നിവരുടെ ജീവചരിത്രങ്ങള്‍ എഴുതിയിട്ടുണ്ട്. നിലവില്‍ ടൈംസ് ഓഫ് ഇന്ത്യയുടെ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചുവരികയാണ്.

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സാഗരിക ഘോഷ് രാജ്യസഭയിലേക്ക്; തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
മാഞ്ചിയെ ചാടിക്കുമോ ആര്‍ജെഡി? നിതീഷിനെ വട്ടംകറക്കി അഞ്ച് എംഎല്‍എമാര്‍; ബിഹാറില്‍ തിരക്കിട്ട ചര്‍ച്ചകള്‍

മമത ബാനര്‍ജിയുമായി 2012-ല്‍ സാഗരിക ഘോഷ് നടത്തിയ അഭിമുഖം പ്രസിദ്ധമാണ്. പരിപാടിക്കിടെ മമത ബാനര്‍ജി ഇറങ്ങിപ്പോയിരുന്നു. പിന്നീട് മമതയുമായി സാഗരിക നല്ല ബന്ധമാണ് പുലര്‍ത്തിവന്നത്. മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയുടെ ഭാര്യയാണ്. സമൂഹ മാധ്യമമായ എക്‌സിലൂടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. ബംഗാളില്‍ അഞ്ച് രാജ്യസഭ സീറ്റിലേക്കാണ് ഒഴിവുവരുന്നത്.

logo
The Fourth
www.thefourthnews.in