'സാൻഡൽവുഡ് റൗഡി'ക്ക് കൊലപാതകത്തിന് ഫാൻസ്‌ അസോസിയേഷന്‍ സഹായം; കുരുക്കായത് പ്രസിഡന്റിന്റെ മൊഴി

'സാൻഡൽവുഡ് റൗഡി'ക്ക് കൊലപാതകത്തിന് ഫാൻസ്‌ അസോസിയേഷന്‍ സഹായം; കുരുക്കായത് പ്രസിഡന്റിന്റെ മൊഴി

നടി പവിത്ര ഗൗഡയ്ക്കും കൊലപാതകത്തിൽ പങ്കെന്ന് പോലീസ്, അറസ്റ്റ് രേഖപ്പെടുത്തി  

നടിയും സുഹൃത്തുമായ പവിത്ര ഗൗഡക്ക്  അശ്ലീല സന്ദേശങ്ങൾ അയച്ച വ്യക്തിയെ കൊലപ്പെടുത്താൻ നടൻ ദര്‍ശന്  പിന്തുണയും സഹായവും ലഭിച്ചത് ആരാധക സംഘടനയിൽ നിന്ന്. ദർശൻ  ഫാൻസ്‌ അസോസിയേഷൻ ചിത്ര ദുർഗാ ജില്ലാ അധ്യക്ഷൻ രഘു എന്ന രാഘവേന്ദ്രയാണ് കൊല്ലപ്പെട്ട രേണുക സ്വാമിയെ പിന്തുടരാനും ബംഗളുരുവിൽ എത്തിക്കാനുമുള്ള എല്ലാ സഹായവും ചെയ്തത്. ദര്‍ശന്റെ മാനേജർ പവനിന്റെ നിർദേശ പ്രകാരമായിരുന്നു  ഫാൻസ്‌ അസോസിയേഷൻ  ഇതിനായി മുന്നിട്ടിറങ്ങിയത്.

നടി പവിത്ര ഗൗഡയുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ കമന്റ് പോസ്റ്റ് ചെയ്തും നേരിട്ട് മെസ്സേജുകൾ അയച്ചും കുറച്ചു നാളുകളായി രേണുകാ സ്വാമി സജീവമായിരുന്നു. നിരവധി തവണ താക്കീത് ചെയ്തിട്ടും ഇദ്ദേഹം പിന്മാറാൻ തയ്യാറായില്ല. ദർശനേയും നടിയെയും ചേർത്ത്  അപകീർത്തികരമായ കമന്റുകൾ  പോസ്റ്റ് ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്നാണ് പോലീസ് പ്രാഥമികമായി നൽകുന്ന വിവരം.

ദർശന്റെ നിർദേശ പ്രകാരം ദിവസങ്ങളോളം പിന്തുടർന്നായിരുന്നു കൊലയാളി സംഘം ചിത്ര ദുർഗയിൽ വെച്ച് രേണുകാ സ്വാമിയെ പിടികൂടിയത്

കഴിഞ്ഞ എട്ടാം തിയ്യതിയാണ്  രേണുക സ്വാമിയെ  ( 33 ) ചിത്ര ദർഗയിൽ നിന്നും കാണാതായത്. ഇദ്ദേഹത്തിന്റെ അച്ഛൻ നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തിവരവെ ആയിരുന്നു ജൂൺ 9 നു ബെംഗളൂരു സുമ്മനഹള്ളി പാലത്തിനു കീഴില്‍ കനാലിനു സമീപം അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പരിസരത്തെ പാർപ്പിട സമുച്ചയത്തിലെ സുരക്ഷാ ജീവനക്കാരനാണ് നായ കടിച്ചുവലിക്കുന്ന നിലയിൽ മൃതദേഹം ആദ്യം കണ്ടത്. പിന്നെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. മൃതദേഹം ചിത്ര ദുർഗ സ്വദേശിയുടേതെന്ന് കണ്ടെത്തിയ പോലീസ്  കൂടുതൽ വിവരങ്ങൾ ശേഖരിച്ചു തുടങ്ങിയതോടെ  മൂന്നു പേർ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.  സ്വത്തു ഓഹരി വെക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു ഇവരുടെ കുറ്റസമ്മത മൊഴി . എന്നാൽ ഇതിൽ സംശയം തോന്നിയ ബെംഗളൂരു പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ്‌ കൊലപാതകം  നടത്തിയത് കന്നഡ സൂപ്പർ താരം  ദര്‍ശന്  വേണ്ടിയാണെന്ന് ബോധ്യപ്പെട്ടത്.

രേണുകാ സ്വാമിയെ വിചാരണ ചെയ്ത ശേഷമാണു കൊലപാതകം നടത്തിയതെന്നാണ്  സംഘത്തിന്റെ മൊഴി. ദർശനും  പവിത്ര ഗൗഡയും ഇവിടെ ഈ സമയം ഉണ്ടായിരുന്നുവെന്നാണ്  പോലീസിന് മറ്റു പ്രതികളിൽ നിന്ന് ലഭിച്ച വിവരം

ദർശന്റെ നിർദേശ പ്രകാരം ദിവസങ്ങളോളം പിന്തുടർന്നായിരുന്നു കൊലയാളി സംഘം ചിത്ര ദുർഗയിൽ വെച്ച് രേണുകാ സ്വാമിയെ പിടികൂടിയത്. ചിത്ര ദുർഗയിൽ സ്വകാര്യ ഫാർമസിയിൽ ജീവനക്കാരനായിരുന്നു അദ്ദേഹം. ജൂൺ 8 നു ബെംഗളൂരു രാജരാജേശ്വരി നഗറിലെ പട്ടനകെരെ എന്ന സ്ഥലത്തുള്ള വിജനമായ പ്രദേശത്ത്  സംഘം രേണുക സ്വാമിയെ എത്തിക്കുകയായിരുന്നു. ഇവിടെ വെച്ച് മർദ്ധിച്ചവശനാക്കി മരണം ഉറപ്പാക്കി. തലക്ക്‌ ക്ഷതമേൽപ്പിച്ചും  ചുട്ടുപഴുപ്പിച്ച ഇരുമ്പു ദണ്ഡു കൊണ്ട്  കൈകാലുകളിൽ പരുക്കേൽപ്പിച്ചുമാണ്  കൊലപാതകം നടത്തിയിരിക്കുന്നത്. നേരത്തെ ദർശന്റെ രണ്ടു സിനിമകളുടെ സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ച 5  ഏക്കർ  വിസ്‌തീർണമുള്ള പറമ്പിലെ  ഷെഡിലാണ്  കൊലപാതകം നടന്നത്.  ശബ്ദം കേട്ടുള്‍പ്പെടെ ആരെങ്കിലും രക്ഷിക്കാനെത്താനുള്ള സാധ്യത ഇല്ലാത്ത വിജനമായ പ്രദേശമാണിത്.

രേണുകാ സ്വാമിയെ വിചാരണ ചെയ്ത ശേഷമാണു കൊലപാതകം നടത്തിയതെന്നാണ്  സംഘത്തിന്റെ മൊഴി. ദർശനും  പവിത്ര ഗൗഡയും ഇവിടെ ഈ സമയം ഉണ്ടായിരുന്നുവെന്നാണ്  പോലീസിന് മറ്റു പ്രതികളിൽ നിന്ന് ലഭിച്ച വിവരം. എന്നാൽ കൊലപാതകത്തിൽ ഇവർക്ക് നേരിട്ട് പങ്കുണ്ടോ എന്ന കാര്യം വ്യക്തമല്ല. ദർശന്റെ  വീടിനു രണ്ടു കിലോമീറ്റർ  ചുറ്റളവിലാണ്  കൊലപാതകം നടന്ന പ്രദേശം സ്ഥിതി ചെയ്യുന്നത്. കൊലപാതകം നടന്നെന്നു കരുതപ്പെടുന്ന സമയത്തു ദർശന്റെ മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ  ഈ പ്രദേശത്തായി കാണപ്പെട്ടതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇവിടെ നിന്നും മൈസൂരുവിലേക്കു പോയ നടൻ   അവിടെയുള്ള  ഫാം ഹൗസിൽ വെച്ചാണ്  ചൊവ്വാഴ്ച പോലീസിന്റെ പിടിയിലാകുന്നത്.

'സാൻഡൽവുഡ് റൗഡി'ക്ക് കൊലപാതകത്തിന് ഫാൻസ്‌ അസോസിയേഷന്‍ സഹായം; കുരുക്കായത് പ്രസിഡന്റിന്റെ മൊഴി
കന്നഡ സൂപ്പർതാരം ദർശൻ കൊലക്കേസിൽ അറസ്റ്റിൽ; രേണുകസ്വാമിയെ കൊന്നത് സുഹൃത്തായ നടിക്ക് അശ്ലീല സന്ദേശം അയച്ചതിന്

ദർശനും പവിത്രയും പത്തു വർഷമായി സുഹൃത്തുക്കളാണ് . ദർശനുമൊത്തുള്ള ചിത്രങ്ങൾ പവിത്ര ഇൻസ്റ്റാഗ്രാമിൽ പങ്കു വെക്കാറുണ്ട്. ഇതിനെ പലപ്പോഴും ദർശന്റെ ഭാര്യ ചോദ്യം ചെയ്യാറും പരസ്യമായി സമൂഹമാധ്യമങ്ങളിൽ ഏറ്റുമുട്ടാറുമുണ്ട്. കുറച്ചു മാസങ്ങൾക്കു മുൻപ് പവിത്ര സമൂഹ മാധ്യമ അക്കൗണ്ടുകളുടെ ദർശനോടൊപ്പമുള്ള ചിത്രങ്ങൾ പ്രൊഫൈൽ ഫോട്ടോയാക്കുകയും അത് കർണാടകയിൽ വലിയ ചർച്ചയാവുകയും ചെയ്തിരുന്നു . ദർശന്റെ കടുത്ത ആരാധകനായ രേണുക സ്വാമിക്ക് പവിത്രയുമായുള്ള ബന്ധം ഇഷ്ടമായിരുന്നില്ല. കമന്റുകളിലൂടെ തന്റെ നീരസവും അമർഷവും പരസ്യമാക്കിയായിരുന്നു രേണുക സ്വാമി പവിത്രക്കെതിരെ നീങ്ങിയത്.

ദർശൻ ഫാൻസ്‌ അസോസിയേഷൻ ചിത്ര ദുർഗാ ജില്ലാ അധ്യക്ഷൻ ഉൾപ്പടെ 11 പേരാണിപ്പോൾ കൊലപാതകവുമായി ബന്ധപ്പെട്ടു അറസ്റ്റിലായിരിക്കുന്നത് . അസോസിയേഷൻ അധ്യക്ഷൻ രാഘവേന്ദ്രയുമായി  ദർശനും മാനേജർ പവനും നടത്തിയ ഫോൺ കോളുകളും മറ്റു ഡിജിറ്റൽ രേഖകളുമാണ് കേസന്വേഷണത്തിൽ നിർണായകമായത്. സാമ്പത്തിക തർക്കത്തിന്റെ പേരിൽ നടന്ന കൊലപാതകമെന്ന തരത്തിൽ ഒതുങ്ങി പോകാവുന്ന കൊലപാതക കേസിൽ ബെംഗളൂരു പോലീസ് നടത്തിയ പഴുതടച്ചുള്ള അന്വേഷണമാണ് കർണാടകയിൽ ഇത്രെയും ആരാധകരുള്ള സൂപ്പർ താരത്തെ കുരുക്കാൻ സഹായിച്ചത്.

നേരത്തെയും നിരവധി തവണ വിവാദങ്ങളിൽ പെട്ട ആളാണ്  'സാൻഡൽവുഡ് റൗഡി' എന്ന് വിളിപ്പേരുള്ള ദർശൻ. ഭാര്യ വിജയലക്ഷ്മി നൽകിയ ഗാർഹിക പീഡന കേസിൽ  അറസ്റ്റു ചെയ്യപ്പെട്ട  ദർശൻ 14 ദിവസം ജയിലിൽ കഴിഞ്ഞിട്ടുണ്ട് . മാപ്പു പറഞ്ഞു കേസ് കോടതിക്ക് പുറത്തു ഒത്തു തീർപ്പാക്കുകയായിരുന്നു . സ്വന്തം ഫാം ഹൗസിൽ വംശനാശ ഭീഷണി നേരിടുന്ന ജീവികളെ വളർത്തിയതിനു വനം വകുപ്പ് റെയ്‌ഡു നേരിട്ടു. ഭാഗ്യ ദേവതയെ കുറിച്ച് അശ്ലീലമായി സംസാരിച്ചതിന് ആൾകൂട്ടത്തിൽ നിന്ന്  ചെരുപ്പേറ്  കിട്ടിയിട്ടുമുണ്ട്. ബാറിൽ കാട്ടേര സിനിമയുടെ വിജയാഘോഷം അനുവദിച്ചതിലും അധികം സമയമെടുത്തു സംഘടിപ്പിച്ചതും വിവാദമായിരുന്നു. 

logo
The Fourth
www.thefourthnews.in