ആരാകും മുഖ്യമന്ത്രി? ഡി കെ ശിവകുമാർ വച്ച ഉപാധികളിൽ ചർച്ച, സിദ്ധരാമയ്യയെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു

ആരാകും മുഖ്യമന്ത്രി? ഡി കെ ശിവകുമാർ വച്ച ഉപാധികളിൽ ചർച്ച, സിദ്ധരാമയ്യയെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു

മുഖ്യമന്ത്രി കസേരയിൽ ആദ്യ അവസരം സിദ്ധരാമയ്യക്ക് നൽകുകയാണെങ്കിൽ ഉപാധികളോടെ മാത്രമാകും ഡികെ ശിവകുമാർ കസേര വിട്ടു നൽക്കുക

കര്‍ണാടകയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാരെന്നതില്‍ അന്തിമ തീരുമാനം ഡല്‍ഹിയില്‍. കര്‍ണാടക മുഖ്യമന്ത്രി പദവിയ്ക്കായി ഡി കെ ശിവകുമാറും, എസ് സിദ്ധരാമയ്യയും ചരടുവലികള്‍ സജീവമാക്കിയതോടെയാണ് തീരുമാനം ഹൈക്കമാന്‍ഡിന്റെ കോര്‍ട്ടിലേക്ക് എത്തിയത്. ചര്‍ച്ചകള്‍ക്കായി സിദ്ധരാമയ്യയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു. ഇന്ന് വൈകിട്ട് ഡല്‍ഹിയില്‍ എത്തുന്ന സിദ്ധരാമയ്യയുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, രണ്‍ദീപ് സിങ് സുര്‍ജേ വാല എന്നിവര്‍ സിദ്ധരാമയ്യയുമായി ഒറ്റയ്ക്കും കൂട്ടായും വിഷയം ചര്‍ച്ചകള്‍ നടത്തും. മുഖ്യമന്ത്രി പദവിക്കായി ബെംഗളൂരുവില്‍ നിയമസഭാ കക്ഷി യോഗത്തില്‍ വോട്ടെടുപ്പ് നടന്ന സാഹചര്യത്തിലാണ് മുതിര്‍ന്ന നേതാവിനെ ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചത്.

ആരാകും മുഖ്യമന്ത്രി? ഡി കെ ശിവകുമാർ വച്ച ഉപാധികളിൽ ചർച്ച, സിദ്ധരാമയ്യയെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു
പിടിമുറുക്കി ശിവകുമാർ; വൊക്കലിഗ- ലിംഗായത്ത് മഠങ്ങളുടെ പിന്തുണ, ഭൂരിപക്ഷ എം എൽ എമാരും ഒപ്പം

മുഖ്യമന്ത്രി പദവി നിശ്ചിത കാലയളവിൽ പങ്കിടുന്നത് സംബന്ധിച്ച് ഏകദേശ ധാരണ ഉണ്ടെങ്കിലും ആർക്ക് ആദ്യം അവസരം നൽകുമെന്നാണ് കോൺഗ്രസിലെ നിലവിലെ പ്രശ്നം. രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കാൻ ആഗ്രഹിക്കുന്ന സിദ്ധരാമയ്യക്ക് ആദ്യ വർഷങ്ങളിൽ മുഖ്യമന്ത്രി പദവി നൽകണമെന്നാണ് ഹൈക്കമാൻഡ് വികാരം. എന്നാൽ രണ്ടര വർഷം വീതം പദവി വീതിച്ചു നൽകുന്നതിൽ ഡികെ ശിവകുമാറിന് അതൃപ്തിയുണ്ട്. മുഖ്യമന്ത്രി കസേരയിൽ ആദ്യ അവസരം സിദ്ധരാമയ്യക്ക് നൽകുകയാണെങ്കിൽ   ഉപാധികളോടെ മാത്രമാകും ഡികെ ശിവകുമാർ കസേര വിട്ടു നൽക്കുക.

ആരാകും മുഖ്യമന്ത്രി? ഡി കെ ശിവകുമാർ വച്ച ഉപാധികളിൽ ചർച്ച, സിദ്ധരാമയ്യയെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു
അറുപത്തിരണ്ടാം പിറന്നാൾ ആഘോഷിച്ച് ഡി കെ; മധുരം നൽകി സിദ്ധരാമയ്യ

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പോടെ ഒന്നര വർഷം കൊണ്ട് സിദ്ധരാമയ്യ കസേര ഒഴിയണമെന്നാണ് ആദ്യത്തെ ഉപാധി. രണ്ടോ രണ്ടരയോ വർഷം കഴിഞ്ഞാണ് നേതൃമാറ്റമെങ്കിൽ ഒറ്റ ഉപമുഖ്യമന്ത്രിയെ പാടുള്ളൂ എന്നതാണ് മറ്റൊരുപാധി. രാജസ്ഥാനിലെ പോലെ മുഖ്യമന്ത്രിയും പാർട്ടിയും തമ്മിൽ പോരടിക്കുന്ന സാഹചര്യമുണ്ടാകാൻ ഇടവരുത്തരുതെന്നാണ് ഡി കെ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യങ്ങളിൽ ഹൈക്കമാൻഡ് ഉറപ്പു നൽകിയാൽ ഡി കെ തൽക്കാലം വടം വലിയിൽ നിന്നു പിന്മാറും.

ആരാകും മുഖ്യമന്ത്രി? ഡി കെ ശിവകുമാർ വച്ച ഉപാധികളിൽ ചർച്ച, സിദ്ധരാമയ്യയെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു
കർണാടക മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാൻ വോട്ടെടുപ്പ്; പ്രഖ്യാപനം ഡൽഹിയിൽ

ഡി കെയും സിദ്ധരാമയ്യയും ആവശ്യങ്ങൾ എഐസിസി നിരീക്ഷകരെ അറിയിച്ചിട്ടുണ്ട്. ഡികെയുടെ ഉപാധികളെ കുറിച്ചാണ് ഹൈക്കമാൻഡ് ഇന്ന് സിദ്ധരാമയ്യയുമായി ചർച്ച ചെയ്യുക. വർഷത്തിന്റെ കണക്കിൽ സിദ്ധരാമയ്യ വഴങ്ങാനുള്ള സാധ്യത കുറവാണെന്നാണ് സൂചന. രണ്ടര വർഷം വീതമായി മുഖ്യമന്ത്രി പദവി പങ്കിടണമെന്നതാണ് സിദ്ധരാമയ്യയുടെ നിലപാട്. പാർട്ടിയെ അധികാരത്തിലേറ്റാൻ കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ  ഡി കെ ശിവകുമാർ നടത്തിയ ശ്രമങ്ങളും വ്യക്തിപരമായി സഹിച്ച യാതനകളും ത്യാഗങ്ങളും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയെ ഓർമപ്പെടുത്തിയേക്കും.

ആരാകും മുഖ്യമന്ത്രി? ഡി കെ ശിവകുമാർ വച്ച ഉപാധികളിൽ ചർച്ച, സിദ്ധരാമയ്യയെ ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചു
കര്‍ണാടക മുഖ്യമന്ത്രി തീരുമാനം വൈകും; ഖാര്‍ഗെയെ ചുമതലപ്പെടുത്തി കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം

ഞായറാഴ്ച ബെംഗളൂരുവിൽ നടന്ന വോട്ടെടുപ്പിന്റെ ഫലം എഐസിസി പരസ്യമാക്കില്ലെങ്കിലും കൂടുതൽ എംഎൽഎമാരുടെ പിന്തുണ ഡി കെ ശിവകുമാറിനാണെന്ന സൂചനയാണ് ലഭിക്കുന്നത്. ഇക്കാര്യം സിദ്ധരാമയ്യയെ ബോധ്യപ്പെടുത്താനും ഹൈക്കമാൻഡ് ശ്രമിക്കും. സിദ്ധരാമയ്യക്ക് ശേഷം ഡി കെ ശിവകുമാറുമായും ഹൈക്കമാൻഡ് നേതൃത്വം ഒറ്റയ്ക്ക് ചർച്ച നടത്തും. ശിവകുമാർ മുന്നോട്ടു വെക്കുന്ന ഉപാധികൾ സ്വീകാര്യമാണെങ്കിൽ മുഖ്യമന്ത്രി കസേരയിൽ ആദ്യ അവസരം സിദ്ധരാമയ്യക്ക് തന്നെ ലഭിക്കും. 

logo
The Fourth
www.thefourthnews.in