'രാമനോ, ക്ഷേത്രത്തിനോ എതിരല്ല'; അയോധ്യ വിഷയത്തിൽ കർണാടക കോണ്‍ഗ്രസിൽ ചാഞ്ചാട്ടം, മയപ്പെടുത്തി സിദ്ധരാമയ്യയും  പരമേശ്വരയും

'രാമനോ, ക്ഷേത്രത്തിനോ എതിരല്ല'; അയോധ്യ വിഷയത്തിൽ കർണാടക കോണ്‍ഗ്രസിൽ ചാഞ്ചാട്ടം, മയപ്പെടുത്തി സിദ്ധരാമയ്യയും പരമേശ്വരയും

ലോക് സഭ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് സിദ്ധരാമയ്യ അടക്കമുള്ള നേതാക്കൾ  നിലപാട് മയപ്പെടുത്തുന്നത്

രാമക്ഷേത്ര ഉദ്‌ഘാടന ചടങ്ങിന്  കോൺഗ്രസിൽ നിന്ന് ആരൊക്കെ ജനുവരി 22 ന് അയോധ്യയിലുണ്ടാകുമെന്നതാണ്  ഇന്ത്യൻ രാഷ്ട്രീയത്തിൽ നിലവിൽ ഏറ്റവും പ്രസക്തമായ ചോദ്യം . കോൺഗ്രസ് ഹൈക്കമാന്‍ഡിലെ മുതിർന്ന നേതാക്കൾക്കടക്കം ശ്രീരാമ ജന്മ ഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ ക്ഷണമുണ്ടെങ്കിലും  ആരൊക്കെ ക്ഷേത്രമുറ്റത്തെത്തുമെന്നു വ്യക്തതയില്ല . എന്നാൽ ക്ഷണം ലഭിച്ചാൽ പോകുന്ന കാര്യം പരിഗണയിലാണെന്നു വ്യക്തമാക്കിയിരിക്കുകയാണ്  കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ''രാമക്ഷേത്ര നിർമാണത്തിന്  ഒരിക്കലും എതിര് നിന്നിട്ടില്ല. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. രാമനോ, രാമ ക്ഷേത്രത്തിനോ കോൺഗ്രസ് എതിരല്ല'' - സിദ്ധരാമയ്യ വ്യക്തമാക്കുന്നു. ഇതുവരെ ക്ഷേത്ര ട്രസ്റ്റ് അയോധ്യയിലേക്കു ക്ഷണിച്ചിട്ടില്ല. ക്ഷണം ലഭിച്ചാൽ പോകുന്ന കാര്യം  ഉറപ്പായും പരിഗണിക്കുമെന്നും കർണാടക മുഖ്യമന്ത്രി  വിശദീകരിച്ചിട്ടുണ്ട്.

Summary

രാമക്ഷേത്രത്തിന്‌ എതിരെ സംസാരിക്കുന്നതും നിലപാട് വ്യക്തമാക്കുന്നതും നിയമസഭാ തിരഞ്ഞെടുപ്പിൽ  കിട്ടിയ ഹിന്ദു വോട്ടുകൾ ഭിന്നിക്കപ്പെടാൻ കാരണമാകുമെന്നാണ് കണക്കുകൂട്ടൽ.

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ രാമക്ഷേത്ര   ഉദ്‌ഘാടന വിഷയത്തെ ഇരുതല മൂർച്ചയുള്ള വാളായി കാണുകയാണ് മറ്റു കോൺഗ്രസ് നേതാക്കളെ പോലെ തന്നെ കർണാടകയിലെ നേതാക്കളും. രാമക്ഷേത്രത്തിന്‌ എതിരെ സംസാരിക്കുന്നതും നിലപാട് വ്യക്തമാക്കുന്നതും നിയമസഭാ തിരഞ്ഞെടുപ്പിൽ  കിട്ടിയ ഹിന്ദു വോട്ടുകൾ ഭിന്നിക്കപ്പെടാൻ കാരണമാകുമെന്നാണ് കണക്കുകൂട്ടൽ. കർണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പോടെ അടിപതറിയ ജെഡിഎസും ബിജെപിയും ലോക്സഭാ  തിരഞ്ഞെടുപ്പിനായി  സഖ്യമുണ്ടാക്കിയ പശ്ചാത്തലത്തിലാണ്  ഹിന്ദുത്വക്കെതിരെയുള്ള നിലപാട് അല്‍പമൊന്നു മയപ്പെടുത്തിയുള്ള സിദ്ധരാമയ്യയുടെ  പ്രസ്താവന.

സിദ്ധരാമയ്യക്ക് പിറകെ രാമ രാജ്യമെന്ന ആശയത്തെ പ്രകീര്‍ത്തിച്ച് ആഭ്യന്തര മന്ത്രി ജി പരമേശ്വരയും രംഗത്ത് വന്നിട്ടുണ്ട്. രാമരാജ്യം എന്നത് ഒരു ആഗോള ആശയമാണെന്നും അത് ബിജെപി കൊണ്ട് വന്നതല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . സമത്വവും തുല്യ അവസരവും എന്നതാണ് രാമ രാജ്യമെന്ന ആശയത്തിന്റെ അന്തസത്ത. നമ്മുടെ ഭരണഘടനയുടെ ചാലക ശക്തിപോലും രാമരാജ്യമെന്ന ആശയമാണ് . രാമരാജ്യമെന്ന മാതൃക ബിജെപിയുടെ സംഭവനയല്ല അതൊരു ആഗോള ആശയമായി അംഗീകരിക്കുകയാന്നെനും ജി പരമേശ്വര വിശദീകരിച്ചു . പരമേശ്വരയെ അഭിനന്ദിച്ചു ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഡി വി സദാനന്ദ ഗൗഡ രംഗത്തെത്തി . ബിജെപിയുടെ രാമരാജ്യമെന്ന ആശയം വൈകിയാണെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചറിഞ്ഞു തുടങ്ങിയതില്‍ സന്തോഷമെന്നായിരുന്നു സദാനന്ദ ഗൗഡയുടെ പ്രതികരണം.

ഭരണം തിരിച്ചു പിടിച്ചിട്ടും കർണാടക നിയമസഭയിലെ വി ഡി സവർക്കറിന്റെ  ചിത്രത്തിൽ  കൈ വെക്കാത്തതും  'ഹൈന്ദവ വിരുദ്ധൻ ' എന്ന്  ബിജെപി മുദ്ര കുത്തിയ ടിപ്പു സുൽത്താന്റെ ജയന്തി ആഘോഷിക്കാൻ ധൈര്യം കാണിക്കാത്തതും  ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി മുന്നിൽക്കണ്ടാണ്

മത ന്യൂനപക്ഷ-ദളിത്-പിന്നാക്ക വിഭാഗങ്ങളെ ചേർത്ത് നിർത്തുമ്പോൾ  പ്രീണനമെന്ന അധിക്ഷേപം കേൾക്കുന്ന സിദ്ധരാമയ്യക്കു  ലോക്സഭാ തിരഞ്ഞെടുപ്പിൽ  കർണാടകയിലെ ഹൈന്ദവ വിഭാഗത്തെ പിണക്കിയുള്ള ഒരു നീക്കവും നിലവിൽ ഗുണം ചെയ്യില്ലെന്നറിയാം. ഇതോടെയാണ്  രാമനോടും രാമക്ഷേത്രത്തോടുമൊക്കെ സിദ്ധരാമയ്യക്കും കൂട്ടർക്കും പ്രിയമേറുന്നത്.  മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡി സുധാകറിന്റെ  രാമക്ഷേത്രത്തിനെതിരെയുള്ള പരാമർശത്തെ തള്ളിയാണ്  സിദ്ധരാമയ്യ  ക്ഷണം ലഭിച്ചാലുള്ള തന്റെ നിലപാട് വിശദീകരിച്ചത്.

'രാമനോ, ക്ഷേത്രത്തിനോ എതിരല്ല'; അയോധ്യ വിഷയത്തിൽ കർണാടക കോണ്‍ഗ്രസിൽ ചാഞ്ചാട്ടം, മയപ്പെടുത്തി സിദ്ധരാമയ്യയും  പരമേശ്വരയും
മുറിവ് ഉണങ്ങാത്ത മണിപ്പൂരിൻ്റെ ക്രിസ്മസ് ദിനങ്ങൾ...

''2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പുൽവാമയിലെ ഭീകരാക്രമണം  തിരഞ്ഞെടുപ്പ് വിഷയമാക്കിയ ബിജെപി ഇത്തവണ രാമക്ഷേത്രം മുന്നിൽ വെച്ചാണ്  രാഷ്ട്രീയ ഗിമ്മിക്ക് കാണിക്കാൻ പോകുന്നത്, ശ്രീരാമൻ എന്നും ബിജെപിക്കു വോട്ടു പിടിക്കാനുള്ള ഉപകരണം മാത്രമാണ്'' - എന്നായിരുന്നു ഡി സുധാകറിന്റെ പരാമർശം. രാമക്ഷേത്ര ഉദ്‌ഘാടനം ബിജെപിയുടെ   രാഷ്ട്രീയ ഗിമ്മിക്കാണെന്നു ആക്ഷേപിക്കുമ്പോഴും ക്ഷേത്ര നിർമാണത്തിന്  ശിലകൾ  സംഭാവന നൽകിയ  കോൺഗ്രസ്  നേതാക്കളിൽ ഒരാളാണ് ഡി സുധാകർ. "രാമൻ എല്ലാവരുടേതുമാണ്. ഹിന്ദുമത വിശ്വാസിയായതിനാലാണ് ക്ഷേത്ര നിർമാണത്തിന് ശിലകൾ സംഭാവന നൽകിയത്. മത വിശ്വാസത്തെ കരുവാക്കി വോട്ടു നേടാനുള്ള ബിജെപി തന്ത്രത്തെയാണ്‌ എതിർക്കേണ്ടതാണ്''- ഡി സുധാകർ നയം വ്യക്തമാക്കുന്നതിങ്ങനെ.

'രാമനോ, ക്ഷേത്രത്തിനോ എതിരല്ല'; അയോധ്യ വിഷയത്തിൽ കർണാടക കോണ്‍ഗ്രസിൽ ചാഞ്ചാട്ടം, മയപ്പെടുത്തി സിദ്ധരാമയ്യയും  പരമേശ്വരയും
രാജ്യത്തിന്റെ ഗതി മാറ്റാൻ കെൽപ്പുള്ള 2024: എന്താണ് ഇന്ത്യ പ്രതീക്ഷിക്കുന്നത് ?

അതേസമയം, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ രാമനോട് ഉപമിച്ചു  രംഗത്തു വന്നിരിക്കുകയാണ് മുൻ മന്ത്രി എച് ആഞ്ജനേയ. സിദ്ധരാമയ്യയാണ് തങ്ങളുടെ രാമൻ, എന്തിനു അയോധ്യയിലെ ബിജെപിയുടെ രാമന്റെ മുന്നിൽ അനുഗ്രഹം തേടി പോകണമെന്നാണ് ആഞ്ജനേയയുടെ ചോദ്യം. ജനങ്ങളുടെ രാമൻ ഹൃദയത്തിലാണ് ഏതെങ്കിലും ക്ഷേത്രത്തിൽ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  കോൺഗ്രസിലെ രണ്ടാം നിര നേതാക്കളുടെ  രാമക്ഷേത്ര വിരുദ്ധ പ്രസ്താവനകൾ  വലിയ വിവാദമാക്കാനും  മറുപടി നൽകാനും തിരഞ്ഞെടുപ്പിൽ അനുകൂലമാക്കി മാറ്റാനും   കർണാടകയിലെ ബിജെപി നേതാക്കൾ രംഗത്തുണ്ട്.  ഇതിനുകൂടി തടയിടുകയെന്ന ലക്ഷ്യം വെച്ചാണ് സിദ്ധരാമയ്യയുടെ  പ്രസ്താവന.

നേരത്തെ സവർക്കർ - ടിപ്പു സുൽത്താൻ വിഷയത്തിലും ഇതേ നിലപാടായിരുന്നു സിദ്ധരാമയ്യ സർക്കാർ സ്വീകരിച്ചത്. ഭരണം തിരിച്ചു പിടിച്ചിട്ടും കർണാടക നിയമസഭയിലെ വി ഡി സവർക്കറിന്റെ  ചിത്രത്തിൽ  കൈ വെക്കാത്തതും  'ഹൈന്ദവ വിരുദ്ധൻ ' എന്ന്  ബിജെപി മുദ്ര കുത്തിയ ടിപ്പു സുൽത്താന്റെ ജയന്തി ആഘോഷിക്കാൻ ധൈര്യം കാണിക്കാത്തതും  ലോക്സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി മുന്നിൽക്കണ്ടാണ്. തൽക്കാലം ബിജെപി കുഴിക്കുന്ന കുഴിയിലൊന്നും വീഴാതെ സൂക്ഷിച്ചും  കണ്ടും മുന്നേറാനാണ്  കർണാടക കോൺഗ്രസിന്റെ നീക്കം. 

logo
The Fourth
www.thefourthnews.in