കര്‍ണാടക മന്ത്രിക്കെതിരെ അഴിമതി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍

കര്‍ണാടക മന്ത്രിക്കെതിരെ അഴിമതി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍

കൃഷിമന്ത്രി ചെലുവരായ സ്വാമിക്കെതിരെ കര്‍ണാടക രാജ്ഭവന് ലഭിച്ച പരാതിയിലാണ് നടപടി

സിദ്ധരാമയ്യ മന്ത്രിസഭയിലെ അംഗത്തിനെതിരെ അസാധാരണ നീക്കവുമായി കര്‍ണാടക ഗവര്‍ണര്‍. കൃഷിമന്ത്രി ചെലുവരായ സ്വാമിക്കെതിരെ കര്‍ണാടക രാജ്ഭവന് ലഭിച്ച പരാതിയില്‍ തുടര്‍ നടപടി ആവശ്യപ്പെട്ട് ഗവര്‍ണര്‍ താവര്‍ ചന്ദ് ഗെഹ്ലോട്ട് ചീഫ് സെക്രട്ടറി വന്ദിതാ ശര്‍മക്ക് കത്തയച്ചു. മന്ത്രിയെക്കുറിച്ചുള്ള ആരോപണത്തില്‍ കഴമ്പുണ്ടോയെന്ന് പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായാണ് വിവരം.

കര്‍ണാടക മന്ത്രിക്കെതിരെ അഴിമതി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍
മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള അംഗം പ്രസിഡന്റായി വേണ്ട; ഗ്രാമപഞ്ചായത്തില്‍ കൂട്ടരാജി

ചെലുവരായ സ്വാമിയെ മന്ത്രി പദവിയില്‍ നിന്ന് പുറത്താക്കി ജനാധിപത്യത്തിന്റെ അന്തസ് കാക്കണമെന്ന് എ എ പി

കൃഷിമന്ത്രി തന്റെ ഓഫീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വഴി കൈക്കൂലി വാങ്ങുകയും അഴിമതി കാട്ടുകയാണെന്നും ചൂണ്ടിക്കാട്ടി ആം ആദ്മി പാര്‍ട്ടി ആയിരുന്നു രാജ്ഭവനില്‍ പരാതി നല്‍കിയത്. ആറു മുതല്‍ 8 ലക്ഷം രൂപവരെ മന്ത്രി ചെലുവരായ സ്വാമി പലരില്‍ നിന്നും കൈക്കൂലി ആവശ്യപ്പെട്ടതായി ചൂണ്ടിക്കാട്ടി കൃഷിവകുപ്പിലെ ഏതാനും ജീവനക്കാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആം ആദ്മി പാര്‍ട്ടി കര്‍ണാടക ഗവര്‍ണറെ പരാതിയുമായി സമീപിച്ചത്. ചെലുവരായ സ്വാമിയെ മന്ത്രി പദവിയില്‍ നിന്ന് എത്രയും വേഗം പുറത്താക്കി ജനാധിപത്യത്തിന്റെ അന്തസ് കാക്കണമെന്നാണ് എ എ പി പരാതിയിലൂടെ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

കര്‍ണാടക മന്ത്രിക്കെതിരെ അഴിമതി ആരോപണം; അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണര്‍
അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് നാളെ തുടക്കം; പ്രമേയമവതരിപ്പിച്ച ശേഷം ആദ്യം സംസാരിക്കുക രാഹുൽ ഗാന്ധി

കൃഷിവകുപ്പിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആരോപിച്ച് നല്‍കിയ കത്ത് വ്യാജമാണെന്ന് മന്ത്രി

അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് മന്ത്രി ചെലുവരായ സ്വാമി രംഗത്തെത്തി. കൃഷിവകുപ്പിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആരോപിച്ച് നല്‍കിയ കത്ത് വ്യാജമാണെന്ന് മന്ത്രി വ്യക്തമാക്കി. ഗവര്‍ണര്‍ ആവശ്യപ്പെട്ടെങ്കില്‍ ചീഫ് സെക്രട്ടറി സംഭവം വിശദമായി അന്വേഷിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് തൊട്ടു പിറകെ മന്ത്രിസഭാംഗങ്ങള്‍ക്ക് എതിരെ കൈക്കൂലി ആരോപണം ഉയര്‍ന്നിരുന്നു. കൃഷി മന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഓഫീസിനെതിരെ ജെഡിഎസ് നിയമസഭാ കക്ഷി നേതാവ് എച്ച ഡി കുമാരസ്വാമി ആയിരുന്നു ആരോപണമുന്നയിച്ചത്. മന്ത്രി ചെലുവരായ സ്വാമിയും മുഖ്യമന്ത്രി സിദ്ധരാമയ്യയും ജെഡിഎസ് വിട്ട് കോണ്‍ഗ്രസില്‍ എത്തിയവരാണ്. കുമാരസ്വാമി പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന പ്രത്യാരോപണമാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്നത്

logo
The Fourth
www.thefourthnews.in