ഹിന്ദു പെണ്‍കുട്ടിയുമായി സൗഹൃദം; കർണാടകയില്‍ മുസ്ലിം യുവാവിന് ബന്ധുക്കളുടെ മർദനം

ഹിന്ദു പെണ്‍കുട്ടിയുമായി സൗഹൃദം; കർണാടകയില്‍ മുസ്ലിം യുവാവിന് ബന്ധുക്കളുടെ മർദനം

കർണാടകയിലെ യദ്‌ഗിർ ജില്ലയിലാണ് സംഭവം

ഹിന്ദു മതവിഭാഗത്തില്‍പ്പെട്ട സഹപാഠിയായ പെണ്‍കുട്ടിയോട് സൗഹൃദത്തിലായതിന് യുവാവിന് മർദനം. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ തന്നെ തട്ടിക്കൊണ്ടുപോയി മർദിച്ചതായാണ് പതിനെട്ടുകാരനായ വഹീദിന്റെ പരാതിയിലെ ആരോപണം. കർണാടകയിലെ യദ്‌ഗിർ ജില്ലയിലാണ് സംഭവം.

ഒരു സ്വകാര്യ കോളേജിലാണ് താന്‍ പെണ്‍കുട്ടിയൊടൊപ്പം പഠിക്കുന്നതെന്നും പരസ്പരം സൗഹൃദത്തിലാണെന്നും വഹീദിന്റെ പരാതിയില്‍ പറയുന്നു. ഇത് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ വൈരാഗ്യത്തിന് കാരണമായതായും വഹീദ് ആരോപിക്കുന്നു. കോളേജിന്റെ സമീപത്തുവെച്ചാണ് തന്നെ തട്ടിക്കൊണ്ടു പോയി മർദിച്ചതെന്നും വഹീദ് കൂട്ടിച്ചേർത്തു.

ഹിന്ദു പെണ്‍കുട്ടിയുമായി സൗഹൃദം; കർണാടകയില്‍ മുസ്ലിം യുവാവിന് ബന്ധുക്കളുടെ മർദനം
വിദ്വേഷ പ്രസംഗം: ശോഭ കരന്തലജെയ്ക്ക് എതിരെ നടപടിയ്ക്കൊരുങ്ങി തിരഞ്ഞെടുപ്പ് കമ്മീഷന്‍, കേരളത്തിലും പരാതി

വഹീദിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. യദ്‌ഗിർ സ്വദേശികളായ മല്ലു, തായപ്പ, ശുവുനായ്‌ക്ക്, രൂപേഷ്, അമ്പരീഷ്, ഹർഷ ഗൗഡ, പവന്‍ കുമാർ, ജമ്പു സോലങ്കി, ബാപു സോലങ്കി എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആക്രമിച്ചവരില്‍ പെണ്‍കുട്ടിയുടെ മൂന്ന് ബന്ധുക്കളുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.

മാർച്ച് 19നാണ് പരാതി ലഭിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥനയാണ് മഞ്ചെ ഗൗഡ അറിയിച്ചു. ഐപിസി 147 (കലാപത്തിനുള്ള ശിക്ഷ), 307 (കൊലപാതകശ്രമം), 504 (സമാധാനം തകർക്കാനുള്ള ബോധപൂർവമായ ശ്രമം), 363 (തട്ടിക്കൊണ്ടുപോകല്‍), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) തുടങ്ങി നിരവധി ഗുരുതര വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.

logo
The Fourth
www.thefourthnews.in