ടിക്കാറാം മീണ കോണ്‍ഗ്രസില്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും, പുതിയ ദൗത്യമേല്‍പ്പിച്ച് പാര്‍ട്ടി

ടിക്കാറാം മീണ കോണ്‍ഗ്രസില്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും, പുതിയ ദൗത്യമേല്‍പ്പിച്ച് പാര്‍ട്ടി

ഡിസംബറിലാണ് രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്

കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ടിക്കാറാം മീണ ഐഎഎസ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞയാഴ്ച പാര്‍ട്ടിയില്‍ പ്രവേശിച്ച ടിക്കാറാം മീണയെ രാജസ്ഥാന്‍ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക സമിതിയില്‍ മീണയെ ഉള്‍പ്പെടുത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി പി ജോഷിയാണ് സമിതിയുടെ തലവന്‍. ഡിസംബറിലാണ് രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ടിക്കാറാം മീണ കോണ്‍ഗ്രസില്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും, പുതിയ ദൗത്യമേല്‍പ്പിച്ച് പാര്‍ട്ടി
ഡൽഹി കലാപക്കേസ്: ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി നാലാഴ്ചത്തേയ്ക്ക് മാറ്റി

സംഘടന ചുമതലയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കെ സി വേണുഗോപാല്‍ ഡല്‍ഹിയില്‍ വിളിച്ചുവരുത്തിയാണ് തനിക്ക് പുതിയ ചുമതല നല്‍കിയതെന്ന് ടിക്കാറാം മീണ പറഞ്ഞു.കോണ്‍ഗ്രസില്‍ ചേരാന്‍ ശശി തരൂരും പ്രേരണയായെന്നും അദ്ദേഹം പറയുന്നു. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ടിക്കാറാം മീണ മത്സരിച്ചേക്കുമെന്നാണ് സൂചനകള്‍. രാജസ്ഥാനിലെ ആദിവാസി സമൂഹമായ മീണ വിഭാഗത്തിന്റെ പ്രതിനിധിയായിട്ടായിരിക്കും മത്സരിക്കുക. 1988 ബാച്ച് കേരള കേഡല്‍ ഐഎസ് ഉദ്യോഗസ്ഥനായ മീണ, കഴിഞ്ഞ വര്‍ഷമാണ് വിരമിച്ചത്.

ടിക്കാറാം മീണ കോണ്‍ഗ്രസില്‍: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും, പുതിയ ദൗത്യമേല്‍പ്പിച്ച് പാര്‍ട്ടി
ഡൽഹി കലാപക്കേസ്: ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി നാലാഴ്ചത്തേയ്ക്ക് മാറ്റി

കേരളത്തിന്റെ അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള വിവിധ പദവികളില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച വ്യക്തിയാണ് ടിക്കാറാം മീണ. കഴിഞ്ഞ വര്‍ഷം തന്റെ ആത്മകഥയായ 'തോല്‍ക്കില്ല ഞാന്‍' എന്ന പുസ്തകത്തിന്റെ മലയാളം പതിപ്പും ടിക്കാറാം മീണ പ്രസിദ്ധീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി ശശിക്കെതിരെയുയര്‍ന്ന ആരോണങ്ങളടക്കം ചൂണ്ടിക്കാട്ടിയായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്. തനിക്കെതിരായ ആരോപണങ്ങള്‍ നീക്കം ചെയ്യണമെന്ന് പി ശശി ആവശ്യപ്പെട്ടെങ്കിലും ടിക്കാറാം മീണ അതിന് തയ്യാറായില്ല. പിന്നാലെ ടിക്കാറാം മീണയ്ക്ക് പി ശശി വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in