'കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രം, ആത്മാഭിമാനമുള്ളവര്‍ പൊറുക്കില്ല'; അര്‍ജന്റീനയോട് യുപിയിലെ പോലീസ് ഉദ്യോഗസ്ഥ

'കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രം, ആത്മാഭിമാനമുള്ളവര്‍ പൊറുക്കില്ല'; അര്‍ജന്റീനയോട് യുപിയിലെ പോലീസ് ഉദ്യോഗസ്ഥ

ലോകകപ്പ് വിജയത്തിന് പിന്നാലെ കേരളത്തെ പ്രത്യേകം പരാമര്‍ശിച്ച് നന്ദിയറിയിച്ച അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെ വിമര്‍ശിച്ച് യുപിയിലെ പോലീസ് ഉദ്യോഗസ്ഥ.

ലോകകപ്പ് വിജയത്തിന് പിന്നാലെ കേരളത്തെ പ്രത്യേകം പരാമര്‍ശിച്ച് നന്ദിയറിയിച്ച അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെ വിമര്‍ശിച്ച് യുപിയിലെ പോലീസ് ഉദ്യോഗസ്ഥ. കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണ് എന്നും, പ്രത്യേത സംവിധാനമല്ലെന്നുമാണ് യുപി പോലീസിലെ ഡിഎസ്എപി എന്ന് വ്യക്തമാക്കുന്ന അഞ്ജലി കതാരിയ എന്ന അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട ട്വീറ്റ്. രൂക്ഷമായ വിമര്‍ശനമാണ് ഉദ്യോഗസ്ഥ ഉന്നയിക്കുന്നത്.

രണ്ട് ട്വീറ്റുകളിലായാണ് ഡിഎസ്പി വിമര്‍ശനം ഉന്നയിക്കുന്നത്. കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണ്, രാജ്യത്തിന്റെ സുപ്രധാനമായ ഭാഗം. നിങ്ങള്‍ക്ക് തെറ്റ് പറ്റിയിരിക്കുന്നു ദയവായി തിരുത്തുക എന്നാണ് ഒരു ട്വീറ്റിലെ പരാമര്‍ശം. അര്‍ജന്റീനയുടെ ഔദ്യോഗിക സ്പോര്‍ട്സ് ബോഡി പങ്കുവച്ച ടീറ്റ് തീര്‍ത്തും അശ്രദ്ധമാണ് എന്നും ഉദ്യോഗസ്ഥ ചൂണ്ടിക്കാട്ടുന്നു.

അര്‍ജന്റീനയുടെ ഭാഗത്ത് നിന്നും വന്ന ട്വീറ്റ് അശ്രദ്ധമാണ്, രക്ത രൂക്ഷിതമായ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് രൂപം കൊണ്ട മൂന്ന് രാജ്യങ്ങള്‍ക്കൊപ്പം കേരളത്തിന് ഒരു പ്രത്യേക അസ്തിത്വം നല്‍കിയിരിക്കുകയാണ്. ആത്മാഭിമാനമുള്ള ഏതൊരു ഇന്ത്യക്കാരനും വെറുപ്പോടെ മാത്രമേ ഇക്കാര്യം കാണാനാകു. എന്നാണ് ട്വീറ്റിലെ മറ്റൊരു പരാമര്‍ശം.

'നന്ദി ബംഗ്ലാദേശ്, കേരളത്തിനും ഇന്ത്യക്കും പാകിസ്താനും നന്ദി. നിങ്ങളുടെ പിന്തുണയ്ക്ക് വലിയ നന്ദി' എന്നായിരുന്നു അര്‍ജന്റീന ടീമിന്റെ ഔദ്യോഗിക ഹാന്‍ഡിലില്‍നിന്നുള്ള ട്വീറ്റ്.

രാജ്യത്തിന് പുറത്ത് അര്‍ജന്റീന ടീമിന് ലോകത്ത് ഏറ്റവും അധികം അരാധകരുള്ള രാജ്യങ്ങളാണ് ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താന്‍ തുടങ്ങിയവ. ലോകകപ്പ് മത്സരങ്ങള്‍ക്കിടെ ഫിഫയുള്‍പ്പെടെ ഇവിടങ്ങളിലെ ആഘോഷങ്ങള്‍ പങ്കുവച്ചിരുന്നു. ഇതിന് പുറമെയാണ് നിരവധി പ്രവാസികളുള്ള ഖത്തറിലും മലയാളികള്‍ ഉള്‍പ്പെടെയുള്ള ആരാധകരുടെ സാന്നിധ്യം നിര്‍ണായകമായിരുന്നു. നിറഞ്ഞു കവിഞ്ഞ സ്റ്റേഡിയങ്ങളിലും ഭൂരിഭാഗവും ഏഷ്യന്‍ ആരാധകരായിരുന്നു.

logo
The Fourth
www.thefourthnews.in