'തെളിവില്ല'; ഗുജറാത്ത് കലാപകാലത്തെ കൂട്ടക്കൊല കേസില്‍ 22 പ്രതികളെ വെറുതെവിട്ടു

'തെളിവില്ല'; ഗുജറാത്ത് കലാപകാലത്തെ കൂട്ടക്കൊല കേസില്‍ 22 പ്രതികളെ വെറുതെവിട്ടു

2002ലെ ഗോധ്ര കലാപത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ കൊലപാതകം, തെളിവ് നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ മൃതദേഹങ്ങള്‍ കത്തിച്ചു എന്നിങ്ങനെ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

ഗുജറാത്ത് കലാപകാലത്തെ കൂട്ടക്കൊല കേസില്‍ 22 പ്രതികളെ വെറുതെവിട്ടു. പഞ്ച്മഹല്‍ ജില്ലയിലെ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് തെളിവുകളുടെ അഭാവത്തില്‍ പ്രതികളെ വിട്ടയച്ചത്. ദിലോള്‍ ഗ്രാമത്തിലെ രണ്ട് കുട്ടികളടക്കം 17 മുസ്ലീം സമുദായാംഗങ്ങളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് മോചിപ്പിച്ചത്. അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹര്‍ഷ് ത്രിവേദിയാണ് വിധി പ്രസ്താവിച്ചത്. കേസില്‍ 22 പ്രതികളാണുണ്ടായിരുന്നത്. 18 വര്‍ഷത്തെ വിചാരണയ്ക്കിടെ ഇവരില്‍ എട്ടുപേര്‍ മരിച്ചിരുന്നു.

2002ലെ ഗോധ്ര കലാപത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ കൊലപാതകം, തെളിവ് നശിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ മൃതദേഹങ്ങള്‍ കത്തിച്ചു എന്നിങ്ങനെ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. എന്നാല്‍ പ്രതികള്‍ക്കെതിരെ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിധി. കേസില്‍ സാക്ഷികള്‍ കൂറുമാറിയിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. സംഭവസ്ഥലത്തിന് സമീപത്തെ നദിയില്‍നിന്നും പോലീസ് അസ്ഥികള്‍ കണ്ടെടുത്തിരുന്നു. എന്നാല്‍, അത് കൊല്ലപ്പെട്ടവരുടേത് തന്നെയാണെന്ന് സ്ഥിരീകരിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു.

സ്ലീം സമുദായത്തിനെതിരെയായിരുന്നു അക്രമം. നിരവധി വീടുകള്‍ക്ക് തീയിട്ടു. കുട്ടികള്‍ ഉള്‍പ്പെടെ 17 പേരെയാണ് കൂട്ടക്കൊല ചെയ്തത്.

2002 ഫെബ്രുവരി 27നായിരുന്നു പഞ്ച്മഹല്‍ ജില്ലയിലെ ഗോധ്രയിലെ കലാപം. തൊട്ടടുത്ത ദിവസമാണ് ഗോധ്രയില്‍നിന്ന് 30 കിലോമീറ്റര്‍ മാത്രം അകലെയുള്ള ദിലോളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. മുസ്ലീം സമുദായത്തിനെതിരെയായിരുന്നു അക്രമം. നിരവധി വീടുകള്‍ക്ക് തീയിട്ടു. കുട്ടികള്‍ ഉള്‍പ്പെടെ 17 പേരെയാണ് കൂട്ടക്കൊല ചെയ്തത്.

കലാപത്തിന് രണ്ട് വര്‍ഷം കഴിഞ്ഞാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊലപാതകത്തിനുശേഷം മൃതദേഹം കത്തിച്ചുകളഞ്ഞു എന്നതായിരുന്നു കേസ്. അന്വേഷത്തിനൊടുവിലാണ് 22 പേരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല.

logo
The Fourth
www.thefourthnews.in