മാലദ്വീപ് പോലെയോ ലക്ഷദ്വീപ്? സഞ്ചാരികൾക്ക് സൗകര്യങ്ങൾ കൂടുതൽ എവിടെ?

മാലദ്വീപ് പോലെയോ ലക്ഷദ്വീപ്? സഞ്ചാരികൾക്ക് സൗകര്യങ്ങൾ കൂടുതൽ എവിടെ?

ലക്ഷദ്വീപിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വലിയ തോതിലുണ്ടാകുമെന്ന പ്രതീക്ഷ ഉയർന്നിരിക്കെ ദ്വീപിന് അത്രത്തോളം പേരെ താങ്ങാനുള്ള കരുത്തുണ്ടോ അല്ലെങ്കിൽ അതിനുവേണ്ട സൗകര്യങ്ങളുണ്ടോയെന്ന ചോദ്യവും ഉയരുന്നുണ്ട്

ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്ര തർക്കങ്ങൾക്ക് പിന്നാലെ രണ്ട് ടൂറിസ്റ്റ് കേന്ദ്രങ്ങളെയും താരതമ്യപ്പെടുത്തിക്കൊണ്ടുള്ള ചർച്ചകളാണ് സാമൂഹ്യ മാധ്യമങ്ങൾ നിറയെ. ലക്ഷദ്വീപിലിരിക്കുന്ന ചിത്രങ്ങൾ പങ്കുവച്ച ഇന്ത്യൻ പ്രധാനമന്തിയെ അവഹേളിച്ചുകൊണ്ട് മാലദ്വീപിലെ മൂന്ന് മന്ത്രിമാർ പോസ്റ്റ് ചെയ്ത കുറിപ്പുകളായിരുന്നു വിവാദങ്ങൾക്ക് വഴിവച്ചത്. ഇതിനുപിന്നാലെ മാലദ്വീപിനെ ബഹിഷ്കരിക്കാനും ലക്ഷദ്വീപിലേക്കുള്ള ടൂറിസം പ്രോത്സാഹിപ്പിക്കാനുമുള്ള ആഹ്വാനങ്ങളുടെ കുത്തൊഴുക്കാണ്.

ആഗോള തലത്തിൽ ലക്ഷദ്വീപിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ 20 വർഷത്തിനിടെയുള്ളതിൽ ഏറ്റവും ഉയർന്ന തോതിലാണ്

മോദി ലക്ഷദ്വീപില്‍
മോദി ലക്ഷദ്വീപില്‍

നടന്മാരായ അമിതാഭ് ബച്ചനും രൺവീർ സിങ്ങും ഉൾപ്പെടെ നിരവധി പേരാണ് ലക്ഷദ്വീപിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അവഹേളിച്ചതിനുള്ള മറുപടിയായി ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സും (ഐസിസി) തിങ്കളാഴ്ച രാജ്യത്തെ ടൂറിസം, ട്രേഡ് അസോസിയേഷനുകളോട് മാലദ്വീപിനെ പ്രോത്സാഹിപ്പിക്കുന്നത് നിർത്തി പകരം ലക്ഷദ്വീപ് ടൂറിസത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അഭ്യർത്ഥിച്ചിരുന്നു. കൂടാതെ ആഗോള തലത്തിൽ ലക്ഷദ്വീപിനെക്കുറിച്ചുള്ള അന്വേഷണങ്ങൾ 20 വർഷത്തിനിടെയുള്ളതിൽ ഏറ്റവും ഉയർന്ന തോതിലാണെന്നും റിപ്പോർട്ടുകളുണ്ട്. ഒപ്പം ലക്ഷദ്വീപുമായി ബന്ധപ്പെട്ട തിരച്ചിലുകളിൽ 3,400 ശതമാനത്തിന്റെ കുതിച്ചുചാട്ടം ഉണ്ടായതായി യാത്ര വെബ്‌സൈറ്റായ മേക്ക് മൈ ട്രിപ്പും റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ ലക്ഷദ്വീപിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് വലിയ തോതിൽ വർധിക്കാനിരിക്കെ ദ്വീപിന് അത്രത്തോളം പേരെ താങ്ങാനുള്ള കരുത്തുണ്ടോ അല്ലെങ്കിൽ അതിനുവേണ്ട സൗകര്യങ്ങൾ ഉണ്ടോ എന്ന ചോദ്യവും ഒരുഭാഗത്ത് ഉയരുന്നുണ്ട്.

മാലദ്വീപ് പോലെയോ ലക്ഷദ്വീപ്? സഞ്ചാരികൾക്ക് സൗകര്യങ്ങൾ കൂടുതൽ എവിടെ?
വിസ്മയങ്ങളുടെ ലക്ഷദ്വീപ് -5; 'മാസ്സാണ് ദ്വീപ്'

ലക്ഷദ്വീപും മാലദ്വീപും: യാത്രാ സൗകര്യങ്ങൾ

32 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള 36 ദ്വീപുകൾ ഉൾപ്പെടുന്നതാണ് ലക്ഷദ്വീപ്. ഇതിൽ 10 എണ്ണത്തിൽ മാത്രമാണ് ജനവാസമുള്ളത്. ബങ്കാരം, കദ്മത്ത്, മിനിക്കോയ്, കൽപേനി, കവരത്തി എന്നിവയാണ് ലക്ഷദ്വീപിലെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങൾ.

ലക്ഷദ്വീപിൽ വിമാനത്താവളം കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും നിലവിൽ വിമാനമാർഗമുള്ള യാത്രയ്ക്ക് വലിയ പരിമിതികളുണ്ട്.

ലക്ഷദ്വീപിലെ എയർസ്ട്രിപ്പ്
ലക്ഷദ്വീപിലെ എയർസ്ട്രിപ്പ്

അഗത്തി ദ്വീപിലേക്ക് അലയൻസ് എയർ മാത്രമാണ് എല്ലാ ദിവസവും ഒരു എടി7 വിമാനം കൊച്ചി, ബെംഗളൂരു, അഗത്തി എന്നിവിടങ്ങളിൽ സർവീസ് നടത്തുന്നത്. ആഴ്ചയിൽ ആറ് ദിവസവും ഈ സേവനം ലഭ്യമാണ്. വീതി കുറഞ്ഞ വിമാനങ്ങൾക്ക് മാത്രമേ അഗത്തി ദ്വീപിലെ എയർസ്ട്രിപ്പിൽ ഇറങ്ങാൻ കഴിയൂയെന്ന പ്രശ്നവുമുണ്ട്. ഒന്നിലധികം നഗരങ്ങളിൽ നിന്നുള്ള വൈഡ് ബോഡി വിമാനങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു സമ്പൂർണ വിമാനത്താവളമായി ഇതിനെ നവീകരിക്കാനാണ് നിലവിലെ സർക്കാർ പദ്ധതി.

മാലദ്വീപ് പോലെയോ ലക്ഷദ്വീപ്? സഞ്ചാരികൾക്ക് സൗകര്യങ്ങൾ കൂടുതൽ എവിടെ?
മോദിയുടെ ലക്ഷദ്വീപ് യാത്ര: ഇന്ത്യ-മാലദ്വീപ് പ്രശ്‌നം പരസ്യ പോരിലേക്ക്, സോഷ്യല്‍ മീഡിയയില്‍ ബഹിഷ്‌കരണാഹ്വാനം

എന്നാൽ മാലദ്വീപിലേക്ക് അറുപതോളം വിവിധ നഗരങ്ങളിൽനിന്ന് വിമാനയാത്ര സൗകര്യം ലഭ്യമാണ്. അതുകൊണ്ടുതന്നെ ലക്ഷദ്വീപ് മാലദ്വീപ് പോലെയാകണമെങ്കിൽ വിനോദസഞ്ചാരികളുടെ വരവിനായി പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽനിന്നും ഇന്ത്യൻ നഗരങ്ങളിൽ നിന്നും ലക്ഷദ്വീപിലേക്ക് നേരിട്ടുള്ള വിമാനങ്ങളുടെ ഒരു ആഗോള ശൃംഖല ഇന്ത്യ നിർമിക്കേണ്ടതുണ്ട്.

കടൽ മാർഗമാണെങ്കിൽ എംവി കവരത്തി, എംവി അറബിക്കടൽ, എംവി ലക്ഷദ്വീപ് കടൽ, എംവി ലഗൂൺസ്, എംവി കോറൽസ് -എന്നിങ്ങനെ ആറ് യാത്രാ കപ്പലുകളാണ് ലക്ഷദ്വീപിനും കൊച്ചിക്കുമിടയിൽ സർവിസ് നടത്തുന്നത്. ഏകദേശം 14 മുതൽ 18 മണിക്കൂർ വരെയാണ് യാത്ര സമയം. മറ്റൊരു വിഷയമെന്ന് പറയുന്നത് ലക്ഷദ്വീപിലെ രണ്ട് ദ്വീപുകൾ തമ്മിലുള്ള ദൂരമാണ്. കൂടാതെ ഇവയെ ബന്ധിപ്പിക്കാൻ മതിയായ സൗകര്യങ്ങളുമില്ല.

മാലദ്വീപ് പോലെയോ ലക്ഷദ്വീപ്? സഞ്ചാരികൾക്ക് സൗകര്യങ്ങൾ കൂടുതൽ എവിടെ?
പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം: മാലദ്വീപില്‍ മൂന്ന് മന്ത്രിമാര്‍ക്ക് സസ്പെന്‍ഷന്‍

ഇതിനു നേർ വിപരീതമാണ് മാലിദ്വീപിലെ കാര്യങ്ങൾ. മിക്ക റിസോർട്ടുകൾക്കും 40-150 കിലോമീറ്റർ തലസ്ഥാനമായ മാലിയിൽനിന്ന് സ്പീഡ് ബോട്ടുകളിലൂടെയും ജലവിമാനങ്ങളിലൂടെയും വേഗത്തിൽ എത്തിച്ചേരാനുള്ള സൗകര്യങ്ങളുണ്ട്.

എൻട്രി പെർമിറ്റുകൾ

ഇന്ത്യക്കാരെ മാലദ്വീപിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് ഓൺ-അറൈവൽ വിസ സൗകര്യമാണ്. വലിയ ഡോക്യൂമെന്റേഷൻ ജോലികളുടെ ഒന്നും ആവശ്യം വരുന്നില്ല എന്നത് മാലി സന്ദർശനം ഇന്ത്യക്കാർക്ക് വളരെയധികം പ്രിയപ്പെട്ടതാക്കുന്നുണ്ട്. ഇന്ത്യ, റഷ്യ, ചൈന, കസാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് വിസരഹിത പ്രവേശനവും രാജ്യം അനുവദിക്കുന്നുണ്ട്.

അതേസമയം ലക്ഷദ്വീപിലേക്കുള്ള യാത്രയ്ക്ക് ചില യാത്ര അനുമതികൾ കൂടിയേ തീരൂ. ലക്ഷദ്വീപിൽ, ദ്വീപുകൾ സന്ദർശിക്കാൻ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ നൽകുന്ന പ്രവേശന പെർമിറ്റ് ആവശ്യമാണ്. ദ്വീപുകളുടെ സമ്പന്നമായ പ്രകൃതിദത്ത ആവാസവ്യവസ്ഥയും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനാണ് ഇങ്ങെനെയുള്ള നിയമങ്ങൾ. പ്രവേശനാനുമതി ലഭിക്കണമെങ്കിൽ ഒരാൾക്ക് ആദ്യം ലോക്കൽ പോലീസ് സ്റ്റേഷനിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്. ഇതുണ്ടെങ്കിൽ മാത്രമേ ലക്ഷദ്വീപിലേക്കുള്ള പ്രവേശനം സാധ്യമാകൂ.

മാലദ്വീപ്
മാലദ്വീപ്

താമസ സൗകര്യങ്ങൾ

മാലിദ്വീപിൽ 172 റിസോർട്ടുകളാണുള്ളത്. ഒപ്പം ലോകത്തിലെ ഏറ്റവും വലിയ ആഡംബര ഹോട്ടൽ ശൃംഖലകളും ഇവിടെയുണ്ട്. വി 152 സഫാരി കപ്പലുകൾ, 883 അതിഥി മന്ദിരങ്ങൾ, 13 ഹോട്ടലുകൾ, 172 റിസോർട്ടുകൾ എന്നിവ ഉൾപ്പെടുന്ന 1,220 ടൂറിസ്റ്റ് സൗകര്യങ്ങളാണ് ആകെയുള്ളത്. എന്നാൽ ലക്ഷദ്വീപിൽ പഞ്ചനക്ഷത്ര ഹോട്ടൽ സൗകര്യങ്ങളൊന്നും തന്നെയില്ല എന്നതൊരു പോരായ്മയായി പലരും ചൂണ്ടിക്കാട്ടാറുണ്ട്.

logo
The Fourth
www.thefourthnews.in