പുതിയ തുടക്കം, പാര്‍ലമെന്റ്  സമ്മേളനം ഇന്നുമുതല്‍ പുതിയ കെട്ടിടത്തില്‍

പുതിയ തുടക്കം, പാര്‍ലമെന്റ് സമ്മേളനം ഇന്നുമുതല്‍ പുതിയ കെട്ടിടത്തില്‍

രാവിലെ 11 മണി മുതല്‍ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക യോഗം ചേരുന്നതോടെ പുതിയ മന്ദിരം ഔദ്യോഗികമായി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാഗമായി മാറും.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ നിര്‍ണായക മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പാര്‍ലമെന്റ് മന്ദിരം ഇന്ന് മുതല്‍ ചരിത്രത്തിന്റെ ഭാഗമാകും. ഇനി മുതല്‍ പുതിയ മന്ദിരത്തിലാകും പാര്‍ലമെന്റിന്റെ സമ്മേളനം ചേരുക. പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ രണ്ടാം ദിനമായ ഇന്ന് മുതല്‍ പുതിയ മന്ദിരത്തിലായിരിക്കും ഇരു സഭകളും സമ്മേളിക്കുക. രാവിലെ 11 മണി മുതല്‍ സെന്‍ട്രല്‍ ഹാളില്‍ പ്രത്യേക യോഗം ചേരുന്നതോടെ പുതിയ മന്ദിരം ഔദ്യോഗികമായി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാഗമായി മാറും.

പുതിയ തുടക്കം, പാര്‍ലമെന്റ്  സമ്മേളനം ഇന്നുമുതല്‍ പുതിയ കെട്ടിടത്തില്‍
കാലം സാക്ഷി, ചരിത്രം സാക്ഷി, പഴയ പാർലമെന്റ് മന്ദിരത്തിൽനിന്ന് ആളൊഴിയുമ്പോൾ

സഭ സമ്മേളിക്കുന്നതിന് മുന്നോടിയായി ഇരു സഭകളുടെയും അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കും. 1.15 ഓടെ പുതിയ മന്ദിരത്തില്‍ ഇരുസഭകളും സമ്മേളിക്കും. മെയ് 18നായിരുന്നു പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തത്. എന്നാല്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല.

പുതിയ തുടക്കം, പാര്‍ലമെന്റ്  സമ്മേളനം ഇന്നുമുതല്‍ പുതിയ കെട്ടിടത്തില്‍
വനിതാ സംവരണ ബില്‍ ലോക്സഭയിലേക്ക്; ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

അതേസമയം, പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് പ്രവര്‍ത്തനങ്ങള്‍ മാറുമ്പോള്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തോളം തന്നെ ചര്‍ച്ച ചെയ്ത് പഴക്കമുള്ള വനിതാ സംവരണ ബില്ല് ചര്‍ച്ചയ്ക്ക് എത്തുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ വസ്തുത. ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം ഇക്കാര്യത്തിന് അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ബുധനാഴ്ച ബില്‍ ലോക്‌സഭയുടെ പരിഗണനയ്ക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോക്‌സഭ, സംസ്ഥാനത്തെ നിയമസഭകള്‍ എന്നിവയിലേക്ക് 33 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് സംവരണം ചെയ്യുന്നത് ചെയ്യുന്നതാണ് ബില്‍. പട്ടികജാതി- പട്ടിക വര്‍ഗ സംവരണ സീറ്റുകളും മൂന്നില്‍ ഒന്ന് സ്ത്രീകള്‍ക്കായി നീക്കിവയ്ക്കണം.

logo
The Fourth
www.thefourthnews.in