പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് തിരിച്ചെത്തി രാഹുൽ ഗാന്ധി

പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് തിരിച്ചെത്തി രാഹുൽ ഗാന്ധി

മാർച്ചിൽ അയോഗ്യനാക്കപ്പെടുന്നതിന് മുമ്പ്, പ്രതിരോധ പാർലമെന്ററി സമിതിയില്‍ രാഹുൽ ഗാന്ധി അംഗമായിരുന്നു

ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിച്ചതിന് പിന്നാലെ പാര്‍ലമെന്റിന്റെ പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് തിരിച്ചെത്തി രാഹുല്‍ ഗാന്ധി. കോൺഗ്രസ് എംപി അമർ സിങ്ങിന് ഒപ്പമാണ് സമിതിയിലേക്കുള്ള രാഹുലിന്റെ മടങ്ങിവരവ്. ലോക്സഭാ സ്പീക്കറിന്റെതാണ് നാമനിർദ്ദേശം. മാർച്ചിൽ അയോഗ്യനാക്കപ്പെടുന്നതിന് മുമ്പ്, പ്രതിരോധ പാർലമെന്ററി സമിതിയില്‍ രാഹുൽ ഗാന്ധി അംഗമായിരുന്നു.

രാഹുല്‍ ഗാന്ധിക്ക് പുറമെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ആം ആദ്മി പാർട്ടി ലോക്‌സഭ അംഗം സുശീൽ കുമാർ റിങ്കുവിനെ കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യ സംസ്‌കരണം എന്നിവയ്ക്കുള്ള സമിതിയിലേക്ക് നാമനിർദ്ദേശം ചെയ്തതായി ലോക്സഭാ ബുള്ളറ്റിൻ അറിയിച്ചു. അടുത്തിടെ ജലന്ധർ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച റിങ്കു ലോക്‌സഭയിലെ ഏക എഎപി അംഗമാണ്.

പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് തിരിച്ചെത്തി രാഹുൽ ഗാന്ധി
ഗാന്ധി പ്രതിമ വണങ്ങി രാഹുൽ പാർലമെന്റിൽ; ആഘോഷമാക്കി 'ഇന്ത്യ' എംപിമാർ

മാർച്ചിൽ ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിക്കപ്പെട്ട ലക്ഷദ്വീപില്‍ നിന്നുള്ള എൻസിപി എംപി ഫൈസൽ പിപി മുഹമ്മദിനെ ഉപഭോക്തൃകാര്യം, ഭക്ഷണം, പൊതുവിതരണം എന്നിവ സംബന്ധിച്ച കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി.

2019 ൽ കർണാടകയിലെ കോലാറിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ മോദി പരാമർശത്തിലാണ് രാഹുൽ ഗാന്ധിക്ക് ലോക്സഭാ അംഗത്വം നഷ്ടമായത്. നീരവ് മോദി, ലളിത് മോദി തുടങ്ങി എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദി എന്നത് എന്തുകൊണ്ടാണെന്നായിരുന്നു രാഹുലിന്റെ ചോദ്യം. പരാമർശം മോദി സമുദായത്തെ മുഴുവൻ അപകീർത്തിപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി ഗുജറാത്തിലെ ബിജെപി എംഎൽഎ പൂർണേഷ് മോദിയാണ് പരാതി നൽകിയത്.

പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് തിരിച്ചെത്തി രാഹുൽ ഗാന്ധി
സബ്യസാചി ദാസിന് ഐക്യദാര്‍ഡ്യം; സാമ്പത്തിക വിദഗ്ധന്‍ പുലാപ്രെ ബാലകൃഷ്ണന്‍ അശോക സർവകലാശാലയിൽനിന്ന് രാജിവച്ചു

ഈ കേസിൽ സൂറത്ത് കോടതി രാഹുൽ ഗാന്ധിയെ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും പരമാവധി ശിക്ഷയായ രണ്ട് വർഷത്തെ തടവ് ശിക്ഷ ലഭിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് രാഹുലിനെ എംപി സ്ഥാനത്തുനിന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയിരുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് അയോഗ്യനാക്കിയത്. രണ്ടുവര്‍ഷം തടവിന് ശിക്ഷിച്ച സൂറത്ത് കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ ഓഗസ്റ്റ് 7-ന് രാഹുലിന്റെ ലോക്‌സഭാ അംഗത്വം പുനഃസ്ഥാപിച്ചു. നാല് മാസത്തിന് ശേഷം പാർലമെന്റിൽ മടങ്ങിയെത്തിയ രാഹുൽ മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in