പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഡേറ്റ സംരക്ഷണ ബിൽ ലോക്സഭ പാസാക്കി

പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഡേറ്റ സംരക്ഷണ ബിൽ ലോക്സഭ പാസാക്കി

ഏറെ വിമർശനങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ ഓഗസ്റ്റ് മൂന്നിനാണ് ഐ ടി മന്ത്രി അശ്വിനി വൈഷ്ണവ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്

ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവച്ച ഡിജിറ്റൽ വ്യക്തിഗത ഡേറ്റ സംരക്ഷണ ബിൽ, 2023 ലോക്സഭ പാസാക്കി. പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്നാണ് സഭയിൽ ബിൽ പാസാക്കിയത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ക്ക് മതിയായ സംരക്ഷണം നല്‍കുക, അതിന് നിയമത്തിന്റെ പിന്തുണ ഉറപ്പിക്കുക, അത് നിയമവിധേയമായ കാര്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കുക തുടങ്ങിയവയാണ് ബില്ലിന്റെ ലക്ഷ്യം. ഇന്ത്യയിൽ ഓൺലൈൻ, ഓഫ്‌ലൈൻ ഡാറ്റകളുടെ പ്രോസസിങ്ങിന് ബിൽ ബാധകമാണ്.

ഇന്ത്യയിലേക്ക് ചരക്കുകളോ സേവനങ്ങളോ കൈമാറുമ്പോൾ, ഇന്ത്യയ്ക്ക് പുറത്തും ഇത് ബാധകമായിവരും. ബില്ലിലെ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് പരമാവധി 250 കോടി രൂപയും കുറഞ്ഞത് 50 കോടി രൂപയും പിഴ ചുമത്താൻ ബിൽ നിർദേശിക്കുന്നു.

രാജ്യത്തെ പൗരന്മാരുടെ ഡിജിറ്റൽ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന ഡിപിഡിപി ബില്ലിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. കേന്ദ്രസർക്കാരിന് കൂടുതൽ അധികാരം നൽകുന്നതാണ് ബില്ലെന്നാണ് പ്രധാന ആക്ഷേപം

ബില്ലില്‍ പ്രതിപക്ഷം ചില ഭേദഗതികൾ നിർദേശിച്ചുവെങ്കിലും, അവ ശബ്ദവോട്ടോടെ തള്ളി. പൊതുജനക്ഷേമം, ജനങ്ങളുടെ വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷ അംഗങ്ങൾക്ക് വലിയ ആശങ്കയില്ലെന്നും അതിനാലാണ് അവർ മുദ്രാവാക്യങ്ങൾ വിളിക്കുന്നതെന്നും ബിൽ അവതരിപ്പിച്ച കേന്ദ്ര ഐ ടി മന്ത്രി അശ്വിനി വൈഷ്ണവ് സഭയിൽ പറഞ്ഞു.

പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഡേറ്റ സംരക്ഷണ ബിൽ ലോക്സഭ പാസാക്കി
ഡിജിറ്റൽ വ്യക്തിഗത ഡേറ്റ സംരക്ഷണ ബിൽ 2023; അറിയേണ്ടതെല്ലാം

2018ലാണ് വ്യക്തിഗത ഡേറ്റ സംരക്ഷണ ബില്ലിന്റെ ആദ്യ കരടിന് രൂപംകൊടുത്തത്. 2019-ൽ കരട് ബില്ലിൽ പരിഷ്‌കരണങ്ങൾ വരുത്തി വ്യക്തിഗത വിവര സംരക്ഷണ ബിൽ, 2019 എന്ന പേരിൽ അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ, കൂടുതൽ പരിശോധനയ്ക്കായി സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് വിട്ട ബിൽ, കോവിഡിനെ തുടർന്ന് വൈകുകയായിരുന്നു. 2019-ൽ കരട് ബില്ലിൽ പരിഷ്‌കരണങ്ങൾ വരുത്തി വ്യക്തിഗത വിവര സംരക്ഷണ ബിൽ, 2019 എന്ന പേരിൽ അവതരിപ്പിക്കുകയും ചെയ്തു. ഒടുവിൽ 2022 നവംബറിലാണ് പുതിയ ബില്ലിന്റെ കരട് പ്രസിദ്ധീകരിക്കുന്നത്. ഏറെ വിമർശനങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ ഓഗസ്റ്റ് മൂന്നിനാണ് കേന്ദ്ര ഐ ടി മന്ത്രി അശ്വിനി വൈഷ്ണവ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. ഇത് മണി ബില്ലായി അവതരിപ്പിക്കുന്നതിൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ മനീഷ് തിവാരി വിയോജിപ്പ് അറിയിച്ചതിനെ തുടർന്ന് ഇത് സാധാരണ ബില്ലായാണ് അവതരിപ്പിച്ചത്.

പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഡേറ്റ സംരക്ഷണ ബിൽ ലോക്സഭ പാസാക്കി
ഡാറ്റ സംരക്ഷണ ബില്ലിൽ ഓൺലൈൻ സെൻസർഷിപ്പിന് കേന്ദ്രത്തെ പ്രാപ്തമാക്കുന്ന വകുപ്പുകൾ?

രാജ്യത്തെ പൗരന്മാരുടെ ഡിജിറ്റൽ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന ഡിപിഡിപി ബില്ലിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. കേന്ദ്രസർക്കാരിന് കൂടുതൽ അധികാരം നൽകുന്നതാണ് ബില്ലെന്നാണ് പ്രധാന ആക്ഷേപം. സർക്കാരിനും അതിന്റെ ഏജൻസികൾക്കുമുള്ള വ്യാപകമായ ഇളവുകൾ, ഡേറ്റാ പ്രൊട്ടക്ഷൻ ബോർഡിന്റെ അധികാരങ്ങൾ ലഘൂകരിക്കൽ, വിവരാവകാശ നിയമത്തെ ഗണ്യമായി ദുർബലപ്പെടുത്തുക എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ ബില്ലിനുണ്ടെന്നാണ് പൗരാവകാശ സംഘടനകളുടെ വാദം. ഒന്നിലധികം തവണ നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങളെ പ്ലാറ്റ്ഫോമുകളിൽ നിന്ന് വിലക്കാനുള്ള അധികാരം സർക്കാരിൽ നിക്ഷിപ്തമാക്കിയിരിക്കുന്നത് ആശങ്കാജനകമാണെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

വ്യക്തിഗത ഡേറ്റാ ലംഘനം, ഡേറ്റാ പ്രൊട്ടക്ഷൻ ബോർഡിനോ ബാധിതരായ വ്യക്തികൾക്കോ റിപ്പോർട്ട് ചെയ്യുന്നതിൽ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്ന സ്ഥാപനങ്ങൾ പരാജയപ്പെട്ടാൽ 200 കോടി രൂപ പിഴ ചുമത്താൻ കഴിയും. കൂടാതെ, ന്യായമായ സുരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടാൽ, ഡാറ്റ ഫിഡ്യൂഷ്യറി (വിവരശേഖരണം നടത്തുന്ന സ്ഥാപനങ്ങൾ) അല്ലെങ്കിൽ കൈകാര്യം ചെയ്യുന്നവർക്ക് 250 കോടി രൂപ വരെ പിഴ ചുമത്താനും ബില്ലിൽ നിഷ്കർഷിക്കുന്നു.

9(5) വകുപ്പ് പ്രകാരം കുട്ടികളുടെ വ്യക്തിഗത ഡേറ്റ പ്രോസസ്സ് ചെയ്യുമ്പോൾ ഉപയോക്താക്കളെ 'കുട്ടികൾ' എന്ന് നിർണയിക്കുന്ന പ്രായം പതിനെട്ടാണെന്ന് ബില്ലിൽ പറയുന്നില്ല. പ്രായം കുറഞ്ഞ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗങ്ങൾ നിരീക്ഷിക്കുന്നതിനും അവരെ ലക്ഷ്യംവച്ചുള്ള പരസ്യങ്ങൾ നൽകുന്നതിനും വിലക്കുണ്ടെങ്കിലും പ്രായം നിശ്ചയിക്കാത്തതിനെ പലരും കുറ്റപ്പെടുത്തുന്നുണ്ട്.

logo
The Fourth
www.thefourthnews.in