ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; മോക്ക ചുഴലിക്കാറ്റായി മാറാന്‍ സാധ്യത

ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; മോക്ക ചുഴലിക്കാറ്റായി മാറാന്‍ സാധ്യത

കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിനും തെക്കന്‍ ആന്‍ഡമാന്‍ കടലിനും മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ചൊവ്വാഴ്ച്ചയോടെ തീവ്രന്യൂന മര്‍ദമായും തുടര്‍ന്ന് മെയ് പത്തോടെ മോക്ക ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്. തുടക്കത്തില്‍ മെയ് 11 വരെ വടക്ക് പടിഞ്ഞാറ് ദിശയില്‍ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് സഞ്ചരിച്ചതിന്‌ ശേഷം വടക്ക്-കിഴക്ക് ഭാഗത്തേക്ക് ദിശ മാറി ബംഗ്ലാദേശ് - മ്യാന്മാര്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; മോക്ക ചുഴലിക്കാറ്റായി മാറാന്‍ സാധ്യത
മഴ കനക്കും; ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി തിങ്കളാഴ്ചയോടെ ന്യൂനമര്‍ദമായിമായി മാറും

തെക്കുക്കിഴക്കന്‍ ബംഗാള്‍ ഉല്‍ക്കടലില്‍ മഴയും മണിക്കൂറില്‍ 70 കി.മി വരെ വേഗതയില്‍ കാറ്റും വീശാന്‍ സാധ്യതയുളളതിനാല്‍ മത്സ്യതൊഴിലാളികള്‍, കപ്പലുകള്‍, ചെറുവളളങ്ങള്‍ എന്നിവ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പോകരുതെന്നും അറിയിപ്പുണ്ട്.

ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; മോക്ക ചുഴലിക്കാറ്റായി മാറാന്‍ സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപം കൊള്ളുന്നു; കേരളത്തില്‍ നാളെ മുതല്‍ മഴ ശക്തമായേക്കും

കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. അതോടൊപ്പം മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; മോക്ക ചുഴലിക്കാറ്റായി മാറാന്‍ സാധ്യത
സംസ്ഥാനത്ത് മൂന്ന് ദിവസം ഇടിമിന്നലോട് കൂടിയ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ന്യൂനമര്‍ദം കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നാണ് കാലവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. കടലിന്റെ ഉപരിതല താപനില 26.5 ഡിഗ്രി സെല്‍ഷ്യസിന് മുകളിൽ ഉയരുമ്പോഴാണ് ചുഴലിക്കാറ്റ് രൂപം കൊളളുന്നത്.

logo
The Fourth
www.thefourthnews.in