തിരഞ്ഞെടുപ്പ് അടുത്തു; പെട്രോള്‍ - ഡീസല്‍ വില കുറച്ചു

തിരഞ്ഞെടുപ്പ് അടുത്തു; പെട്രോള്‍ - ഡീസല്‍ വില കുറച്ചു

ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായിട്ടാണ് ഇന്ധനവില കുറച്ചത്

രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് അടുത്തതോടെ പെട്രോള്‍ - ഡീസല്‍ വില കുറച്ചു. ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായിട്ടാണ് ഇന്ധനവില കുറച്ചത്.

നാളെ രാവിലെ 6 മണി മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും. നേരത്തെ ബിജെപി ഭരിക്കുന്ന രാജസ്ഥാനില്‍ സംസ്ഥാനം പെട്രോളിനും ഡീസലിനും വിലകുറച്ചിരുന്നു. രാജസ്ഥാനിലെ ഇന്ധന നികുതി വാറ്റ് 2 ശതമാനം കുറച്ചതോടെയാണ് വില കുറഞ്ഞത്.

തിരഞ്ഞെടുപ്പ് അടുത്തു; പെട്രോള്‍ - ഡീസല്‍ വില കുറച്ചു
ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി; പണം നല്‍കിയത് വമ്പന്‍ കമ്പനികള്‍, സിപിഎമ്മും സിപിഐയും വാങ്ങിയില്ല

തിരഞ്ഞെടുപ്പ് അടുത്തതോടെ ബിജെപി ഭരിക്കുന്ന മറ്റുസംസ്ഥാനങ്ങളിലും ഇന്ധന വാറ്റ് കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ എല്‍പിജിക്കും സിഎന്‍ജിക്കും വില കുറച്ചിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ പാചക വാതക വില സിലിണ്ടറിന് 100 രൂപ കുറച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

തിരഞ്ഞെടുപ്പ് അടുത്തു; പെട്രോള്‍ - ഡീസല്‍ വില കുറച്ചു
'മോദിയെ വീഴ്ത്താന്‍ ഗ്രാമങ്ങള്‍ വളയും'; കൊല്ലപ്പെട്ട കര്‍ഷകന്റെ ചിതാഭസ്മവുമായി രാജ്യവ്യാപക പ്രചാരണത്തിന് കർഷകർ

നേരത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുന്നത് പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ ആലോചിക്കണമെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞിരുന്നു. അതേസമയം ഫെബ്രുവരി 1 ന് വാണിജ്യ വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചിരുന്നു. 19 കിലോയുടെ സിലിണ്ടറിന് 15 രൂപയാണ് കൂട്ടിയത്

logo
The Fourth
www.thefourthnews.in