'രണ്ടല്ല, അരക്കിലോ തക്കാളി തരാം'; പിണങ്ങിപ്പോയ ഭാര്യയ്ക്ക് ഭർത്താവിന്റെ സമ്മാനം, വഴക്ക് തീർക്കാൻ മുൻകയ്യെടുത്ത് പോലീസ്

'രണ്ടല്ല, അരക്കിലോ തക്കാളി തരാം'; പിണങ്ങിപ്പോയ ഭാര്യയ്ക്ക് ഭർത്താവിന്റെ സമ്മാനം, വഴക്ക് തീർക്കാൻ മുൻകയ്യെടുത്ത് പോലീസ്

തക്കാളിയുടെ വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ ഭാര്യയോട് ചോദിക്കാതെ രണ്ടെണ്ണം കറിക്കായി ഉപയോഗിച്ചത് കലഹത്തിന് കാരണമാകുകയായിരുന്നു

ഭക്ഷണം പാകം ചെയ്യാൻ രണ്ട് തക്കാളിയെടുത്ത ഭർത്താവിനോട് വഴക്കിട്ട് ഭാര്യ വീടുവിട്ട വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തക്കാളി വില കുതിക്കുമ്പോള്‍ ഭർത്താവ് അമിതമായി തക്കാളി ഉപയോഗിച്ചതാണ് ഭാര്യയെ പ്രകോപിച്ചത്. മധ്യപ്രദേശിലെ ഷാഹ്‌ദോല്‍ ജില്ലയിലെ ഈ ഭാര്യയേയും ഭർത്താവിനെയും പ്രശ്നം പറഞ്ഞുതീർത്ത് ഒന്നിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍ പോലീസ്.

പിണക്കം തീർക്കാൻ ഭര്‍ത്താവ് സന്ദീപ് ബര്‍മന്‍ ഭാര്യ ആരതി ബര്‍മന് അര കിലോ തക്കാളി സമ്മാനമായി നല്‍കുകയും ചെയ്തു. മാത്രമല്ല, ഭാര്യയുടെ അനുവാദം കൂടാതെ തക്കാളി ഉപയോഗിക്കില്ലെന്ന് ഉറപ്പും നല്‍കി. ധന്‍പുരീ പോലീസ് സ്‌റ്റേഷനിലായിരുന്നു ദമ്പതികളുടെ ഒത്തുകൂടല്‍.

പോലീസുകാർ ഇവരോട് ഒരുമിച്ച് കഴിയണമെന്നും ചെറിയ തെറ്റുകള്‍ അവഗണിക്കണമെന്നും നിര്‍ദേശിച്ചു. ഇതോടെ ഇനി തക്കാളി തങ്ങളെ ഒരിക്കലും വേര്‍പ്പെടുത്തില്ലെന്ന് സന്ദീപ് ബര്‍മാന്‍ വാക്ക് കൊടുക്കുകയും ചെയ്തു.

'രണ്ടല്ല, അരക്കിലോ തക്കാളി തരാം'; പിണങ്ങിപ്പോയ ഭാര്യയ്ക്ക് ഭർത്താവിന്റെ സമ്മാനം, വഴക്ക് തീർക്കാൻ മുൻകയ്യെടുത്ത് പോലീസ്
ഭക്ഷണം പാകം ചെയ്യാന്‍ രണ്ട് തക്കാളി എടുത്തു; ഭർത്താവുമായി വഴക്കിട്ട് ഭാര്യ വീട് വിട്ടിറങ്ങി

സന്ദീപ് ബര്‍മനും ഭാര്യ ആരതിയും ഒരു ഭക്ഷണശാലയുടെ ഉടമകളാണ്. ഭാര്യയോട് ചോദിക്കാതെ രണ്ട് തക്കാളി പാചകം ചെയ്യാനായി ഉപയോഗിച്ചതിന് പിന്നാലെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാകുകയായിരുന്നു. തക്കാളിയുടെ വില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ അത് പാഴാക്കാന്‍ പാടില്ലെന്നായിരുന്നു ആരതിയുടെ വാദം.

സന്ദീപുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ആരതി മകളെയും കൂട്ടി വീടുവിട്ട് ഉമരിയയിലുള്ള സഹോദരിയുടെ വീട്ടിലേക്ക് പോയി. തുടര്‍ന്ന് ഭാര്യയെ കാണാനില്ലെന്നും കണ്ടെത്തി തിരിച്ചെത്തിക്കണമെന്നും ആവശ്യപ്പെട്ട് സന്ദീപ് ധന്‍പുരി പോലീസ് സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് സഹോദരിയുടെ വീട്ടില്‍ കണ്ടെത്തിയ ആരതിയെ പോലീസ് ഏറെ നേരം നിര്‍ബന്ധിച്ച ശേഷമാണ് തിരികയെത്താന്‍ സമ്മതിച്ചത്.

'രണ്ടല്ല, അരക്കിലോ തക്കാളി തരാം'; പിണങ്ങിപ്പോയ ഭാര്യയ്ക്ക് ഭർത്താവിന്റെ സമ്മാനം, വഴക്ക് തീർക്കാൻ മുൻകയ്യെടുത്ത് പോലീസ്
തക്കാളി പൊള്ളുന്നു; വിലക്കയറ്റത്തിന്റെ കാരണം ഇതാ ഇവിടെയുണ്ട്

ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നടീൽ, വിളവെടുപ്പ് സീസണുകളുടെ മാറ്റം, പ്രദേശങ്ങളിലെ കാലാവസ്ഥ വ്യതിയാനം എന്നിവയാണ് തക്കാളിയുടെ വില കാലാനുസൃതമായി കൂടാന്‍ കാരണം. ചിലയിടങ്ങളിൽ കിലോഗ്രാമിന് 200 രൂപയ്ക്ക് മുകളിൽ വില വർധിക്കുന്നതിനാൽ ഉപഭോക്താക്കൾക്ക് ആശ്വാസമേകാൻ രാജ്യതലസ്ഥാനത്തും മറ്റ് ചില നഗരങ്ങളിലുമുള്ള ചില്ലറ വിപണികളിൽ വെള്ളിയാഴ്ച മുതൽ കുറഞ്ഞ നിരക്കിൽ തക്കാളി വിൽക്കാൻ തുടങ്ങുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in