ദിനോസര്‍ മുട്ടകളും കൂടുകളും നിരവധി; മധ്യപ്രദേശ് ആയിരുന്നോ ലോകത്തിന്റെ ജുറാസിക് പാര്‍ക്ക്?

ദിനോസര്‍ മുട്ടകളും കൂടുകളും നിരവധി; മധ്യപ്രദേശ് ആയിരുന്നോ ലോകത്തിന്റെ ജുറാസിക് പാര്‍ക്ക്?

നര്‍മ്മദ താഴ്‌വരയില്‍ നിന്ന് ഫോസില്‍ അവസ്ഥയിലുള്ള നൂറുകണക്കിന് ദിനോസര്‍ മുട്ടകളാണ് വിവിധ പര്യവേഷണങ്ങളില്‍ കണ്ടെത്തിയത്

ലോകത്ത് ഏറ്റവും കൂടുതല്‍ ദിനോസര്‍ മുട്ടകള്‍ കണ്ടെത്തുന്ന സ്ഥലമായി ഇന്ത്യയിലെ മധ്യപ്രദേശ് മാറിയിരിക്കുകയാണ്. നിരവധി ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന നര്‍മ്മദ താഴ്‌വരയില്‍ നിന്ന് ഫോസില്‍ അവസ്ഥയിലുള്ള നൂറുകണക്കിന് ദിനോസര്‍ മുട്ടകളാണ് വിവിധ പര്യവേഷണങ്ങളില്‍ കണ്ടെത്തിയത്. സസ്യഭുക്കുകളായ ടൈറ്റനോസറുകളുടെ മുട്ടകളാണ് ഇവിടെനിന്ന് കണ്ടെത്തിയത്. മധ്യപ്രദേശ് ഒരു വലിയ 'ജുറാസിക് പാര്‍ക്ക്' ആയിരുന്നു എന്നാണ് ജീവശാസ്ത്ര പര്യവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

ധാര്‍ ജില്ലയില്‍ പര്യവേഷണം നടത്തുന്ന ലമേറ്റ ഫൗണ്ടേഷനാണ് ഈയിടക്കായി ഏറ്റവും കൂടുതല്‍ ദിനോസര്‍ മുട്ടകള്‍ കണ്ടെത്തിയത്. 92 ദിനോസര്‍ കൂടുകളും 256 മുട്ടകളുമാണ് ഇവര്‍ കണ്ടെത്തിയത്. മുട്ടകള്‍ക്ക് 15 മുതല്‍ 17 സെന്റീമീറ്റര്‍ വരെ വ്യാസമുണ്ട്. ഓരോ കൂടിലും ഒന്നുമുതല്‍ 20വരെ മുട്ടകള്‍ ഉണ്ടായിരുന്നു.

സസ്യഭുക്കുകളായ ടൈറ്റനോസറുകളുടെ മുട്ടകളാണ് മധ്യപ്രദേശില്‍ കണ്ടെത്തിയത്

ഗുജറാത്ത്, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും ദിനോസര്‍ മുട്ടകള്‍ കണ്ടെത്തുന്നുണ്ടെങ്കിലും കൂട്ടത്തോടെ ഇത്രയധികും കൂടുകളും മുട്ടകളും കണ്ടെത്താറില്ല. ടൈറ്റനോസര്‍, സോറോപോഡ്, ഐസിസോറസ്, ഇന്‍ഡോസറസ്, തുടങ്ങിയ വിവിധതരം ദിനോസര്‍ വര്‍ഗങ്ങളെ കുറിച്ച് ലാമേറ്റ ഫൗണ്ടേഷന് കീഴില്‍ വിവിധ പര്യവേഷകര്‍ പഠനം നടത്തുന്നുണ്ട്. ക്രിറ്റേഷ്യസ് കാലഘട്ടത്തിന്റെ അവസാനത്തില്‍ ദിനോസറുകളുടെ വംശനാശത്തിന് മുന്‍പുള്ള ഇന്ത്യയിലെ അവയുടെ പരിണാമങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലാമേറ്റ ഫൗണ്ടേഷന്റെ പഠനത്തില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

പ്ലോസ് വണ്‍ എന്ന സയന്‍സ് ജേര്‍ണലില്‍ ഇവരുടെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നര്‍മ്മദ താഴ്‌വരെ ദിനോസറുകളുടെ കേന്ദ്രമായിരുന്നു എന്നാണ് ഇവരുടെ നിഗമനം. മുട്ടയിടാനായി ടൈറ്റനോസറുകള്‍ കണ്ടെത്തിയിരുന്ന മേഖലയാണ് ഇത്. ദിനോസറുകളുടെ നിലനില്‍പ്പിന് ആവശ്യമായിരുന്ന സമൃദ്ധമായ സസ്യജാലങ്ങളും ജലസ്രോതസുകളുമുള്ള പ്രദേശത്തെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയും മുട്ടയിടുന്നതിനായി ദിനോസറുകള്‍ ഈ മേഖലയിലേക്ക് എത്തുന്നതിന് കാരണമായിരിക്കണം എന്നാണ് ഇവരുട നിഗമനം.

ദിനോസര്‍ മുട്ടകളും കൂടുകളും നിരവധി; മധ്യപ്രദേശ് ആയിരുന്നോ ലോകത്തിന്റെ ജുറാസിക് പാര്‍ക്ക്?
'ഇന്ത്യ' മുന്നണിയുടെ 'ആദ്യ മത്സരം'; ഫലം വന്നപ്പോള്‍ ബിജെപിക്ക് ജയം, ചണ്ഡീഗഢില്‍ എഎപിക്കും കോണ്‍ഗ്രസിനും ഷോക്ക്

നേരത്തെ, മധ്യപ്രദേശിലെ ജബല്‍പുരില്‍ നിന്നും ഇത്തരത്തില്‍ ദിനോസര്‍ മുട്ടകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ധാര്‍ മേഖലയില്‍ നിന്ന് കണ്ടെത്തുന്ന ദിനോസര്‍ മുട്ടകളും കൂടുകളും ഇവിടെ ധാരളാം ദിനോസറുകളുണ്ടായിരുന്നു എന്നാണ് ചൂണ്ടിക്കാട്ടുന്നത്.

ധാറില്‍ നിന്ന് കണ്ടെത്തിയ മുട്ടകളില്‍ ചിലത് ദിനോസറിന്റേതാണെന്ന് നാട്ടുകാര്‍ സമ്മതിച്ചിരുന്നില്ല. വിശുദ്ധ കല്ലുകള്‍ ആണെന്ന് പറഞ്ഞ് ഇവര്‍ ഇവയെ പൂജിച്ചു വരികയായിരുന്നു. ഈ മേഖലയില്‍ നിന്ന് കൂട്ടമായി ദിനോസര്‍ മുട്ടകള്‍ കണ്ടെത്തുന്നത് ഇവിടുത്തെ ടൂറിസം മേഖലയിലും പ്രതിഫലനം സൃഷ്ടിച്ചിട്ടുണ്ട്. നിരവധി സഞ്ചാരികളും വിദ്യാര്‍ത്ഥികളും ദിനോസര്‍ മുട്ടകള്‍ കാണാനായി ഇവിടെയെത്തുന്നുണ്ട്. ഒരു ടൂറിസം കേന്ദ്രമായി വികസിപ്പിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരിന് പദ്ധതിയുണ്ട്.

logo
The Fourth
www.thefourthnews.in