ഏക്നാഥ് ഷിന്‍ഡെ
ഏക്നാഥ് ഷിന്‍ഡെ

'ജയ് ജയ് മഹാരാഷ്ട്ര മാജ' മഹാരാഷ്ട്രയുടെ സംസ്ഥാന ഗാനം; അംഗീകാരം നല്‍കി സംസ്ഥാന മന്ത്രിസഭ

ഛത്രപതി ശിവജിയുടെ ജന്മദിനമായ ഫെബ്രുവരി 19ന് ഔദ്യോഗികമായി പ്രഖ്യാപിക്കും

അസം, ബിഹാർ തുടങ്ങി 12 സംസ്ഥാനങ്ങള്‍ക്ക് പുറമെ, സംസ്ഥാന ഗാനം തിരഞ്ഞെടുത്ത് മഹാരാഷ്ട്രയും.'ജയ് ജയ് മഹാരാഷ്ട്ര മാജ' സംസ്ഥാന ഗാനമായി അംഗീകരിക്കാന്‍ മഹാരാഷ്ട്ര മന്ത്രിസഭയില്‍ തീരുമാനമായി. മെയ് 1ന് സ്കൂൾ സാംസ്കാരിക പരിപാടികളിൽ വിദ്യാർത്ഥികൾ പരമ്പരാഗതമായി ആലപിക്കുന്ന ഈ ഗാനം ഇനി മുതല്‍ ഔദ്യോഗിക ചടങ്ങുകളിലും ആലപിക്കും. മറാഠാ രാജാവ് ഛത്രപതി ശിവജിയുടെ ജന്മദിനമായ ഫെബ്രുവരി 19ന് ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

2011ൽ ഗുജറാത്തിന് സ്വന്തമായി ഗാനം അംഗീകരിച്ചതിന് പിന്നാലെ സംഗിതജ്ഞന്‍ രാജാ ബാദെയുടെ ബന്ധുവായിരുന്നു ഇത് സംസ്ഥാന ഗാനമായി പരിഗണിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത്

ആന്ധ്രാപ്രദേശ്, അസം, ബിഹാർ, ഛത്തീസ്ഗഡ്, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, മണിപ്പൂർ, ഒഡീഷ, പുതുച്ചേരി, തമിഴ്നാട്, ഉത്തരാഖണ്ഡ് എന്നീ 12 സംസ്ഥാനങ്ങള്‍ക്കാണ് നിലവില്‍ ഔദ്യോഗിക സംസ്ഥാന ഗാനമുള്ളത്. രണ്ട് ദിവസം മുൻപ് പൂനെയിൽ അന്തരിച്ച രാജാ ബാദെയുടെ ബന്ധുവും റിട്ടയേർഡ് എഞ്ചിനീയറുമായ അശോകായിരുന്നു ഇത് സംസ്ഥാന ഗാനമായി പരിഗണിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത്. 2011ൽ ഗുജറാത്തിന് സ്വന്തമായി ഗാനം അംഗീകരിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹം ഈ ആവശ്യം മുന്‍പോട്ട് വച്ചത്.

1956 മുതൽ 1962 വരെ ഓൾ ഇന്ത്യ റേഡിയോയിൽ പ്രവർത്തിച്ച കവി രാജ ബാധെ എഴുതിയ 'ജയ് ജയ് മഹാരാഷ്ട്ര മാജ' എന്ന ഗാനത്തിന് സംഗീതം നൽകിയത് ശ്രീനിവാസ് ഖാലെയാണ്. 1960 മെയ് 1ന് ദാദറിലെ ശിവാജി പാർക്കിൽ നടന്ന ചടങ്ങിൽ യശ്വന്ത്റാവു ചവാന്റെ സാന്നിധ്യത്തിൽ, ജനപ്രിയ നാടോടി ഗായകനായ ഷാഹിർ സാബ്ലെയാണ് ഗാനം ആലപിച്ചത്. ശ്രീപദ് കൃഷ്ണ കോൽഹത്കർ എഴുതിയ 'പ്രിയ അമുച ഏക് മഹാരാഷ്ട്ര ദേശ് ഹ', പ്രശസ്ത മറാത്തി സാഹിത്യകാരന്‍ രാം ഗണേഷ് ഗഡ്കരി എഴുതിയ 'മംഗൾ ദേശ പവിത്ര ദേശ' എന്നിവയാണ് പരിഗണനയിലുണ്ടായിരുന്ന മറ്റ് രണ്ട് ഗാനങ്ങള്‍.

1956 മുതൽ 1962 വരെ ഓൾ ഇന്ത്യ റേഡിയോയിൽ പ്രവർത്തിച്ച കവി രാജ ബാധെ എഴുതിയ 'ജയ് ജയ് മഹാരാഷ്ട്ര മാജ' എന്ന ഗാനത്തിന് സംഗീതം നൽകിയത് ശ്രീനിവാസ് ഖാലെയാണ്

'ജയ് ജയ് മഹാരാഷ്ട്ര മാജാ' എന്ന ഗാനം മഹാരാഷ്ട്രയുടെ ചരിത്രം പറയുന്നതാണ്. ഇത് വെറുമൊരു പാട്ടല്ല, മറിച്ച് സംസ്ഥാനത്തെ ഓരോ പൗരന്റെയും ശബ്ദമാണെന്ന് ഷാഹിർ സാബ്ലെ എന്നറിയപ്പെടുന്ന കൃഷ്ണറാവു സാബ്ലെയുടെ ഭാര്യ രാധ സാബ്ലെ പറഞ്ഞു. ഗാനത്തിന്റെ ക്രെഡിറ്റ് അതിന്റെ രചയിതാവ് രാജ ബാധെയ്ക്കും, സംഗീത സംവിധായകൻ ശ്രീനിവാസ് ഖാലെയ്ക്കും, ഷാഹിർ സാബ്ലെയ്ക്കുമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മഹാനായ സംഗീതജ്ഞനായിരുന്ന രാജാ ബാദെയ്ക്കുള്ള അംഗീകാരമാണ് ഇതെന്നായിരുന്നു അദ്ദേഹത്തിന്റെ കുടുംബത്തിന്റ പ്രതികരണം

ദേശീയഗാനം പരമോന്നതമായി തന്നെ തുടരുമെന്നും സർക്കാർ സംഘടിപ്പിക്കുന്ന എല്ലാ പൊതുചടങ്ങുകളിലും സംസ്ഥാന ഗാനം പ്ലേ ചെയ്യുമെന്നും മന്ത്രിസഭ അറിയിച്ചു. രണ്ട് ശ്ലോകങ്ങള്‍ ഉള്‍പ്പെടുന്ന ഗാനം 1.41 മിനിറ്റ് ദൈർഘ്യമുണ്ട്. എല്ലാ സ്കൂളുകളിലും ദൈനംദിന പ്രാർത്ഥനയ്ക്കും ദേശീയ ഗാനത്തിനും പുറമേ സംസ്ഥാന ഗാനവും പ്ലേ ചെയ്യും. പാഠപുസ്തകങ്ങളിൽ അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാന ഗാനം ഉൾപ്പെടുത്താനും സഭയില്‍ തീരുമാനമായിട്ടുണ്ട്.

logo
The Fourth
www.thefourthnews.in