മഹാരാഷ്ട്രയിൽ പഞ്ചസാര മില്ലിൽ വൻ തീപിടിത്തം; എട്ട് പേർക്ക് പൊള്ളലേറ്റു

മഹാരാഷ്ട്രയിൽ പഞ്ചസാര മില്ലിൽ വൻ തീപിടിത്തം; എട്ട് പേർക്ക് പൊള്ളലേറ്റു

ഷെവ്‌ഗോണിലെ ഗംഗാമയി പഞ്ചസാര മില്ലിലാണ് തീ പിടുത്തം

മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലെ പഞ്ചസാര മില്ലിൽ വൻ തീപിടിത്തം. തീപിടിത്തത്തിൽ എട്ട് പേർക്ക് പൊള്ളലേറ്റു. 80 ഓളം പേരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ഷെവ്‌ഗോണിലെ ഗംഗാമയി പഞ്ചസാര മില്ലിലാണ് തീ പിടിത്തം ഉണ്ടായത്. പത്തിലേറെ അഗ്നിശമനാ സേനാ യൂണിറ്റുകൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

നിലവിൽ രണ്ട് ഫയർ യൂണിറ്റുകൾ സംഭവ സ്ഥലത്തുണ്ട്. മറ്റു രണ്ട് അഗ്നിശമനാ സേനാ വിഭാഗം മില്ല് തണുപ്പിക്കുന്നത് തുടരുകയാണ്. മില്ലിലെ വസ്തുവകകൾക്കുണ്ടായ നാശനഷ്ടത്തിന്റെ കണക്ക് ഇനിയും വ്യക്തമായിട്ടില്ല.

മില്ലിലുണ്ടായ സ്ഫോടനത്തെ തുടർന്ന് യൂണിറ്റിലേക്കും തീ പടരുകയായിരുന്നു. പ്രദേശവാസികൾ തന്നെയാണ് തീപിടിത്തം കണ്ടയുടനെ ഫയർഫോഴ്‌സിൽ വിവരമറിയിച്ചത്. നിലവിൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

logo
The Fourth
www.thefourthnews.in