മഹുവ മൊയ്ത്രയെ അയോഗ്യയാക്കാന്‍ എത്തിക്‌സ് കമ്മിറ്റി ശിപാര്‍ശ; റിപ്പോര്‍ട്ട് പാസായത് നാലിനെതിരെ ആറ് വോട്ടിന്

മഹുവ മൊയ്ത്രയെ അയോഗ്യയാക്കാന്‍ എത്തിക്‌സ് കമ്മിറ്റി ശിപാര്‍ശ; റിപ്പോര്‍ട്ട് പാസായത് നാലിനെതിരെ ആറ് വോട്ടിന്

കോണ്‍ഗ്രസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട പ്രണീത് കൗര്‍ മഹുവയ്‌ക്കെതിരെ വോട്ട് ചെയ്തു

പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്‌സഭാംഗത്വത്തിൽനിന്ന് അയോഗ്യയാക്കാന്‍ ശിപാര്‍ശ. മഹുയ്‌ക്കെതിരായ റിപ്പോര്‍ട്ട് പാര്‍ലമെന്‌റ് എത്തിക്‌സ് കമ്മിറ്റിയില്‍ പാസായി. റിപ്പോര്‍ട്ട് നാളെ ലോക്‌സഭാ സ്പീക്കര്‍ക്ക് കൈമാറും. സ്പീക്കര്‍ തുടര്‍നടപടി സ്വീകരിക്കും. നാലിനെതിരെ ആറ് വോട്ടിനാണ് റിപ്പോര്‍ട്ട് പാസായത്. കോണ്‍ഗ്രസില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട പ്രണീത് കൗര്‍ മഹുവയ്‌ക്കെതിരെ വോട്ട് ചെയ്തു.

500 പേജുള്ള റിപ്പോർട്ടാണ് എത്തിക്സ് കമ്മിറ്റി തയ്യാറാക്കിയത്. അദാനിക്കെതിരെ പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് കോഴ വാങ്ങിയെന്നും ലോക്‌സഭയിലേക്ക് നേരിട്ട് ചോദ്യങ്ങൾ പോസ്റ്റ് ചെയ്യാനുള്ള എംപിയുടെ പാർലമെന്ററി ലോഗിൻ ഐഡി പങ്കുവച്ചെന്നുമുള്ള ആരോപണങ്ങളാണ് മഹുവയ്ക്കെതിരെ നിലനിൽക്കുന്നത്.

മഹുവ മൊയ്ത്രയെ അയോഗ്യയാക്കാന്‍ എത്തിക്‌സ് കമ്മിറ്റി ശിപാര്‍ശ; റിപ്പോര്‍ട്ട് പാസായത് നാലിനെതിരെ ആറ് വോട്ടിന്
ഭീഷണിപ്പെടുത്താൻ വീട്ടിലെത്തി, മഹുവ മൊയ്ത്രയ്‌ക്കെതിരെ വീണ്ടും പരാതിയുമായി ആനന്ദ് ദെഹദ്രായ്

ഈ മാസം ആദ്യം ആരോപണത്തിന്റെ ഹിയറിങ് നടത്തുന്ന എത്തിക്സ് കമ്മിറ്റി യോഗത്തിൽ നിന്ന് മഹുവ, ബിഎസ്പി എംപി ഡാനിഷ് അലി തുടങ്ങിയ പ്രതിപക്ഷ എംപിമാർ പ്രതിഷേധിച്ച് ഇറങ്ങിപ്പോയിരുന്നു. തികച്ചും വ്യക്തിപരമായ ചോദ്യങ്ങൾ എത്തിക്സ് കമ്മിറ്റിക്ക് മുൻപാകെ നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എംപിമാരുടെ പ്രതിഷേധം. ആൺ സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകൾ നടക്കുന്നതിനെ കുറിച്ചും രാത്രിയിൽ ഫോണിൽ സംസാരിക്കുന്നത് എന്തിനാണെന്നുമുള്ള ചോദ്യങ്ങൾ നേരിടേണ്ടി വന്നുവെന്ന് മഹുവ വെളിപ്പെടുത്തിയിരുന്നു.

ആരോപണങ്ങളിൽ ഹിരാനന്ദാനി ഗ്രൂപ്പുമായുള്ള ബന്ധം മഹുവ നേരത്തെ സമ്മതിച്ചിരുന്നു. പാർലമെൻറ് ഇ മെയിൽ വിവരങ്ങൾ കൈമാറിയിട്ടുള്ളതായും ലോഗിൻ, പാസ്വേഡ് വിവരങ്ങൾ കൈമാറിയത് ചോദ്യങ്ങൾ തയ്യാറാക്കാനാണെന്നും എന്നാൽ ഒരിക്കലും ലക്ഷ്യം പണമായിരുന്നില്ലെന്നും മൊയ്ത്ര വ്യക്തമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in