ഉജ്ജയിനിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച സംഭവം; അറസ്റ്റിലായ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെന്ന് പോലീസ്, പരുക്കേറ്റ് ചികിത്സയിൽ

ഉജ്ജയിനിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച സംഭവം; അറസ്റ്റിലായ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെന്ന് പോലീസ്, പരുക്കേറ്റ് ചികിത്സയിൽ

മധ്യപ്രദേശിലെ സത്‌ന ജില്ലയിലുള്ള പെൺകുട്ടിയുടെ വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു

മധ്യപ്രദേശിലെ ഉജ്ജയിനില്‍ പന്ത്രണ്ടു വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്‌തെന്ന് പോലീസ്. ഓട്ടോ ഡ്രൈവറായ ഭരത് സോണിയാണ് പിടിയിലായത്. തെളിവെടുപ്പിനായി സംഭവ സ്ഥലത്ത് എത്തിച്ച പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെന്നും പോലീസ് അറിയിച്ചു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ റോഡിൽ വീണ് പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഉജ്ജയിനിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച സംഭവം; അറസ്റ്റിലായ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെന്ന് പോലീസ്, പരുക്കേറ്റ് ചികിത്സയിൽ
മധ്യപ്രദേശില്‍ പന്ത്രണ്ടുകാരിക്ക് ക്രൂരപീഡനം; ചോരയൊലിപ്പിച്ച് സഹായത്തിന് കേണ കുട്ടിയെ ആട്ടിപ്പായിച്ച് നാട്ടുകാര്‍

പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങൾ വീണ്ടെടുക്കുന്നതിനാണ് പ്രതിയെ കൃത്യം നടന്ന സ്ഥലത്തെത്തിച്ചത്. എന്നാൽ അവസരം മുതലെടുത്ത് ഭരത് സോണി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടി. ഇതിനിടയിൽ റോഡിൽ വീണാണ് ഇയാൾക്ക് കൈകൾക്കും കാലുകൾക്കും പരുക്കേറ്റതെന്നും പോലീസ് അറിയിച്ചു. അതേസമയം, കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ മധ്യപ്രദേശിലെ സത്‌ന ജില്ലയിലുള്ള പെൺകുട്ടിയുടെ വീട്ടുകാരെ അറിയിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

ഉജ്ജയിനിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച സംഭവം; അറസ്റ്റിലായ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെന്ന് പോലീസ്, പരുക്കേറ്റ് ചികിത്സയിൽ
കാര്‍ഷിക രംഗത്ത് സ്ത്രീശക്തീകരണത്തിനായി നിലകൊണ്ട ശാസ്ത്രജ്ഞന്‍

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. പ്രദേശത്ത് ഒറ്റയ്ക്ക് നടക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി പിടികൂടി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് വിലയിരുത്തല്‍. പീഡനം സംബന്ധിച്ച വിവരം പുറത്തറിഞ്ഞതിന് പിന്നാലെ 28 അംഗ പോലീസ് സംഘത്തെ രൂപീകരിച്ച് അന്വേഷണം ശക്തമാക്കിയിരുന്നു. പിന്നാലെയാണ് പ്രതി പിടിയിലായത്.

ഉജ്ജയിനിൽ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച സംഭവം; അറസ്റ്റിലായ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെന്ന് പോലീസ്, പരുക്കേറ്റ് ചികിത്സയിൽ
ലോകകപ്പ് ടീമിൽ അഴിച്ചു പണി; അശ്വിൻ അകത്ത് അക്‌സർ പട്ടേൽ പുറത്ത്

കഴിഞ്ഞ ദിവസമാണ് പീഡനത്തിനിരയായ പെണ്‍കുട്ടി അര്‍ധനഗ്നയായി സഹായത്തിനായി തെരുവുതോറും അലയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. ഉജ്ജയനിയില്‍ നിന്ന് 15 കിലോ മീറ്റര്‍ മാറി ബദ്‌നഗര്‍ റോഡിലെ സിസിടിവിയിലാണ് കുട്ടിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. കുട്ടി കരഞ്ഞുകൊണ്ട് സഹായത്തിനായി വീടുവീടാന്തരം കയറിയിറങ്ങിയെങ്കിലും പ്രദേശവാസികള്‍ സഹായിച്ചില്ല. പലരും കുട്ടിയെ ആട്ടിയോടിച്ചു. തുടർന്ന് പ്രദേശത്തെ ആശ്രമ അധികൃതരാണ് അവശനിലയിലായിരുന്ന കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. തുടർന്നുള്ള പരിശോധനയിലാണ് പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയത്. ചികിത്സയിൽ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

കുട്ടിയെ കാണാനില്ല എന്ന് ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ മുത്തച്ഛൻ സെപ്റ്റംബർ 25 ന് സത്‌ന ജില്ലയിലെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സെപ്തംബർ 25ന് രാവിലെ 10 മണിയോടെ പ്രദേശത്ത് ആടുകളെ മേയ്ച്ച് നടന്ന കുട്ടി തിരികെ വീട്ടിലെത്തിയില്ലെന്ന് പരാതിയിൽ പറയുന്നു. കുട്ടിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും സ്വന്തം ഗ്രാമത്തിന്റെ പേര് പോലും ഓർത്തെടുക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും പരാതിയിൽ പറയുന്നു.

അജ്ഞാതൻ തന്റെ വായ പൊത്തി ശ്വാസം മുട്ടിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും കുട്ടി പോലീസിനോട് പറഞ്ഞതായാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉജ്ജയിനിലെ ക്ഷേത്രപരിസരത്തുള്ള പ്രദേശവാസികൾ നൽകുന്ന ഭക്ഷണം കഴിച്ച കൊണ്ടാണ് താൻ ജീവിക്കുന്നതെന്ന് കുട്ടി പോലീസിനോട് വെളിപ്പെടുത്തിയെന്നാണ് വിവരം.

logo
The Fourth
www.thefourthnews.in