ഇന്‍സ്റ്റഗ്രാമിൽ ഫോളോവേഴ്സ് കൂടിയത് ഇഷ്ടപ്പെട്ടില്ല; കുട്ടികൾക്ക് മുന്നിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭർത്താവ്

ഇന്‍സ്റ്റഗ്രാമിൽ ഫോളോവേഴ്സ് കൂടിയത് ഇഷ്ടപ്പെട്ടില്ല; കുട്ടികൾക്ക് മുന്നിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭർത്താവ്

കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്

ഇൻസ്റ്റാഗ്രാം ഫോളോവേഴ്സ് കൂടിയതിനെ തുടർന്നുണ്ടായ സംശയത്തെ തുടർന്ന് ഉത്തർപ്രദേശിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. കാറിനുള്ളിൽ കുട്ടികളുടെ മുൻപിൽ വച്ചാണ് ലഖ്നൗ സ്വദേശി ഭാര്യയെ കഴുത്തുഞെരിച്ച് കൊന്നത്.

കുട്ടികളുടെ മുൻപിൽവച്ചായിരുന്നു കൊലപാതകം

കുട്ടികളേയും കൂട്ടി റായ്ബറേലിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ദമ്പതികൾ. എന്നാൽ പുലർച്ചെ അഞ്ച് മണിയോടടുത്തപ്പോൾ യുവാവ് കാർ സുൽത്താൻപൂരിലേക്ക് വഴിതിരിച്ച് വിടുകയായിരുന്നു. സുൽത്താൻപൂരിന് സമീപം കാർ നിർത്തി ഇയാൾ ഭാര്യയുമായി വഴക്കിട്ടു. വഴക്ക് മൂർച്ഛിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപാതകത്തിനു ശേഷം ഭാര്യയുടെ മൃതദേഹത്തിനൊപ്പം കുട്ടികളെയും കാറിനുള്ളിൽ പൂട്ടിയിട്ട് യുവാവ് സ്ഥലം വിട്ടു. പട്രോളിങ്ങിനെത്തിയ പോലീസ് സംഘമാണ് സംശയാസ്പദമായ രീതിയിൽ കാർ കണ്ടെത്തിയത്. കാർ തുറന്നതോടെ കരഞ്ഞുതളർന്ന കുട്ടികളെയാണ് കണ്ടത്. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് 37കാരനായ പ്രതിയെ പിടികൂടിയത്.

ഭാര്യയുടെ ഇൻസറ്റ​ഗ്രാം ഫോളോവേഴ്സിന്റെ എണ്ണം കൂടിയതിനെ തുടർന്നുണ്ടായ വൈരാ​ഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രതി സമ്മതിച്ചു. ലോക്ക് ചെയ്ത ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് പരിശോധിച്ചതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ മനസിലാക്കാനാകൂവെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട യുവതി ഇൻസ്റ്റാഗ്രാമിൽ ഭർത്താവിനേയും ബ്ലോക്ക് ചെയ്തിരുന്നു.

തന്റെ അഭാവത്തിൽ ഭാര്യയുടെ ഇൻസ്റ്റാഗ്രാമിലെ സുഹൃത്തുക്കൾ വീട്ടിൽ വരുമെന്ന് പ്രതി വിശ്വസിച്ചിരുന്നു . ഇതാണ് കൊലപാതകത്തിലേക്ക നയിച്ചതെന്നാണ് പ്രതി പോലീസിനു നൽകിയ മൊഴി. ടൂർ ആൻഡ് ട്രാവൽ ഏജൻസി ഉടമയാണ് പ്രതി.

logo
The Fourth
www.thefourthnews.in