കേന്ദ്രമന്ത്രിയുടെ വീട്ടിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ, മരിച്ചത് മന്ത്രിപുത്രന്റെ സുഹൃത്ത്

കേന്ദ്രമന്ത്രിയുടെ വീട്ടിൽ യുവാവ് കൊല്ലപ്പെട്ട നിലയിൽ, മരിച്ചത് മന്ത്രിപുത്രന്റെ സുഹൃത്ത്

പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും കൗശൽ കിഷോര്‍

കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി കൗശൽ കിഷോറിന്റെ വീട്ടിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിലെതാക്കൂർഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ബെഗാരിയ ഗ്രാമത്തിലെ കിഷോറിന്റെ വീട്ടിൽ പുലർച്ചെയോടെയാണ് യുവാവിനെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വിനയ് ശ്രീവാസ്തവ എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് കേന്ദ്ര മന്ത്രിയുടെ മകൻ വികാസ് കിഷോറിന്റെ പേരിൽ ലൈസൻസുള്ള റിവോൾവർ കണ്ടെടുത്തിട്ടുണ്ട്. ഈ തോക്കാണ് കുറ്റകൃത്യത്തിന് ഉപയോഗിച്ചിട്ടുള്ളത് എന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

സംഭവസ്ഥലത്ത് നിന്ന് കേന്ദ്ര മന്ത്രിയുടെ മകൻ വികാസ് കിഷോറിന്റെ പേരിൽ ലൈസൻസുള്ള റിവോൾവർ കണ്ടെടുത്തു

വിനയ് ശ്രീവാസ്തവ അഷു എന്നറിയപ്പെടുന്ന വികാസ് കിഷോറിന്റെ സുഹൃത്താണെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്ന വരികയാണെന്ന് പോലീസ് പറഞ്ഞു. മുപ്പത്കാരനായ വിനയ് ശ്രീവാസ്തവ ബിജെപി പ്രവർത്തകനാണ്.

വികാസിന്റെ വീട്ടിൽ സുഹൃത്തുക്കൾ സംഘടിപ്പിച്ച പാർട്ടിയിൽ വിനയ് ശ്രീവാസ്തവ പങ്കെടുത്തിരുന്നു. ഇതിന് ശേഷം വെള്ളിയാഴ്ച പുലർച്ചയോടെയാണ് ഇയാള്‍ക്ക് വെടിയേറ്റത്. കേന്ദ്രമന്ത്രി തന്നെയാണ് പോലീസിനെ വിളിച്ച് സംഭവം അറിയിച്ചത്. പിന്നാലെ ഫോറൻസിക് പരിശോധനാ വിഭാഗവും പോലീസ് സംഘവും സ്ഥലത്തെത്തി വിനയന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

വികാസിന്റെ വീട്ടിൽ സുഹൃത്തുക്കൾ സംഘടിപ്പിച്ച പാർട്ടിയിൽ പങ്കെടുക്കുകയായിരുന്നു വിനയ് ശ്രീവാസ്തവ. പുലർച്ചയോടെയാണ് വെടിയേറ്റത്. കേന്ദ്രമന്ത്രി തന്നെയാണ് പോലീസിനെ വിളിച്ച് സംഭവം അറിയിച്ചത്.

ശ്രീവാസ്തവയുടെ തലയ്ക്കാണ് വെടിയേറ്റതെന്ന് ലഖ്‌നോ വെസ്റ്റ് സോൺ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രാഹുൽ രാജ് പറഞ്ഞു. പ്രതികളെ തിരിച്ചറിയാനുള്ള അന്വേഷണം നടക്കുകയാണെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐപിസി 302 (കൊലപാതകം) പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

എന്നാൽ സംഭവം നടക്കുമ്പോൾ മകൻ വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് മന്ത്രി കിഷോർ പറഞ്ഞു. ഡൽഹിയിൽ ആശുപത്രിയിൽ കഴിയുന്ന ഭാര്യ ജയ ദേവിയെ സന്ദർശിക്കാനായി വികാസ് പോയിരുന്നു എന്നാണ് അദ്ദേഹം മൊഴി നൽകിയത്.

സംഭവസ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്ത തോക്ക് മകന്റേത് തന്നെയാണെന്ന് കൗശൽ കിഷോർ സ്ഥിരീകരിച്ചിട്ടുണ്ട്.

പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. "പോലീസ് സമഗ്രമായ അന്വേഷണം നടത്തുകയാണ്. കുറ്റവാളികളെ വെറുതെവിടില്ല. സംഭവം നടക്കുമ്പോൾ വികാസ് കിഷോർ വീട്ടിൽ ഇല്ലായിരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും മറ്റുള്ളവരെയും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യാനായി കൊണ്ടുപോയി. വാര്‍ത്തയറിഞ്ഞത് മുതൽ വികാസ് അതീവ ദുഃഖിതനാണ്. മരിച്ച വിനയ് എന്റെ മകന്റെ നല്ല സുഹൃത്തായിരുന്നു," അദ്ദേഹം പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്ത തോക്ക് മകന്റേത് തന്നെയാണെന്ന് കൗശൽ കിഷോർ സ്ഥിരീകരിച്ചിട്ടുണ്ട്. മൃതുദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.

logo
The Fourth
www.thefourthnews.in