'മോദിയുടെ മുൻഗണന തികച്ചും തെറ്റ്, കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിട്ടും പ്രതികരിച്ചില്ല'; വിമർശിച്ച് മണിപ്പൂരിലെ ബിജെപി എംഎൽഎ

'മോദിയുടെ മുൻഗണന തികച്ചും തെറ്റ്, കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിട്ടും പ്രതികരിച്ചില്ല'; വിമർശിച്ച് മണിപ്പൂരിലെ ബിജെപി എംഎൽഎ

മണിപ്പൂരിലെ അക്രമണങ്ങൾക്കിടയിലെ പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദർശനം തികച്ചും അനവസരത്തിലെന്നും വിമർശനം

മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് പരസ്യമായി വിമർശിച്ച് സംസ്ഥാന ബിജെപി എംഎൽഎ. പ്രധാനമന്ത്രിയുടെ മുൻഗണനാ വിഷയം മറ്റു പലതുമാണെന്ന് ബിജെപി എംഎൽഎ പൗലിനാൽ ഹൗകിപ് കുറ്റപ്പെടുത്തി. കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെ നേരിൽ കാര്യം ധരിപ്പിക്കാൻ ശ്രമിച്ചിട്ടും അവസരം ലഭിച്ചില്ലെന്ന് ഹൗകിപ് പറയുന്നു.

'മോദിയുടെ മുൻഗണന തികച്ചും തെറ്റ്, കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിട്ടും പ്രതികരിച്ചില്ല'; വിമർശിച്ച് മണിപ്പൂരിലെ ബിജെപി എംഎൽഎ
മണിപ്പൂരിൽ പതിനെട്ടുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; സംഭവം മെയ് 15ന്, പെൺകുട്ടിയെ അക്രമികൾക്ക് കൈമാറിയത് സ്ത്രീകൾ

ഓൺലൈൻ മാധ്യമമായ ന്യൂസ്‌ലോണ്‍ഡ്രിക്ക്‌ നൽകിയ അഭിമുഖത്തിലായിരുന്നു ഹൗകിപിന്റെ പ്രതികരണം. ഇത്രയും വലിയ അക്രമത്തിനെതിരെ പ്രതികരിക്കാനായി ഒരാഴ്ചയെടുത്താൽ പോലും അധിക സമയമാണെന്ന് പറഞ്ഞ ഹൗകിപ് അഭിമുഖത്തിനിടെ വികാരാധീനനാകുന്നുണ്ട്. ജനപ്രതിനിധി എന്ന നിലയിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിരുന്നു. എന്നാൽ പ്രതികരണമൊന്നും ഉണ്ടായില്ലെന്നും ഹൗകിപ് പറയുന്നു. സാഹചര്യത്തിന്റെ ഗൗരവം അദ്ദേഹത്തെ അറിയിക്കാനുള്ള ഒരു അവസരത്തിനായി ഇന്നും കാത്തിരിക്കുകയാണെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

'മോദിയുടെ മുൻഗണന തികച്ചും തെറ്റ്, കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിട്ടും പ്രതികരിച്ചില്ല'; വിമർശിച്ച് മണിപ്പൂരിലെ ബിജെപി എംഎൽഎ
മിസോറാം വിടണമെന്ന് മുന്നറിയിപ്പ്; കൂട്ടപലായനം തുടർന്ന് മേയ്തികൾ, പ്രത്യേക വിമാനം ഒരുക്കാൻ തയ്യാറെന്ന് മണിപ്പൂ‍ർ സ‍ർക്കാർ

മണിപ്പൂരിലെ അക്രമണങ്ങൾക്കിടയിലെ പ്രധാനമന്ത്രി മോദിയുടെ യുഎസ് സന്ദർശനം തികച്ചും അനുചിതമായിരുന്നു. സന്ദർശനത്തിന് മുൻപായി പ്രധാനമന്ത്രിയെ കാണാൻ നടത്തിയ ശ്രമം പരാജയപ്പെട്ടുവെന്നും ഹൗകിപ് പറഞ്ഞു. മണിപ്പൂർ വിഷയത്തിൽ ഒരു പ്രതികരണം നടത്താൻ പോലും പ്രധാനമന്ത്രി 79 ദിവസം എടുത്തതിനെയും കുകി വിഭാഗക്കാരനായ ഹൗകിപ് വിമർശിച്ചു. '' 79 ദിവസം മറന്നേക്കൂ, ഇത്ര വലിയ അതിക്രമം ഉണ്ടായപ്പോൾ ഒരു ആഴ്ച തന്നെ ദീർഘമായ കാലമാണ്,''ഹൗകിപ് പറഞ്ഞു.

'മോദിയുടെ മുൻഗണന തികച്ചും തെറ്റ്, കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിട്ടും പ്രതികരിച്ചില്ല'; വിമർശിച്ച് മണിപ്പൂരിലെ ബിജെപി എംഎൽഎ
മണിപ്പൂര്‍ ലൈംഗികാതിക്രമം: പ്രായപൂർത്തിയാകാത്ത ഒരു പ്രതി കൂടി പിടിയില്‍

കുകി സ്ത്രീകളുടെ ലൈംഗികാതിക്രമക്കേസിനെക്കുറിച്ച് അറിയില്ലെന്ന മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ അവകാശവാദം സംഭവം മൂടിവയ്ക്കലാണെന്ന് താൻ കരുതുന്നുവെന്നും ഹൗകിപ് പറഞ്ഞു. 99 ശതമാനം അക്രമങ്ങൾക്കും പോലീസ് കമാൻഡോകളെയും മെയ്തി സൈന്യത്തെയുമാണ് കുറ്റപ്പെടുത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

'മോദിയുടെ മുൻഗണന തികച്ചും തെറ്റ്, കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിട്ടും പ്രതികരിച്ചില്ല'; വിമർശിച്ച് മണിപ്പൂരിലെ ബിജെപി എംഎൽഎ
പോരാട്ടത്തിന്റെ പ്രതീകമായ മണിപ്പൂർ സ്ത്രീകൾ

ചിൻ-കുക്കി-മിസോ-സോമി ഗോത്രവർഗ വിഭാഗങ്ങളെ സംരക്ഷിക്കുന്നതിൽ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ ദയനീയ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി ഹൗകിപ് ഉൾപ്പടെയുള്ള പത്ത് കുകി എംഎൽഎമാർ പ്രത്യേക ഭരണ പ്രദേശം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് അപേക്ഷ നൽകിയിരുന്നു. ചിൻ-കുക്കി-മിസോ-സോമി മലയോര ഗോത്രവർഗക്കാർക്കെതിരെ നിലവിലുള്ള മണിപ്പൂർ ഗവൺമെന്റിന്റെ മൗന പിന്തുണയോടെ ഭൂരിപക്ഷം വരുന്ന മെയ്തികൾ 2023 മെയ് 3ന് ആരംഭിച്ച അക്രമം ഇതിനകം തന്നെ സംസ്ഥാനത്തെ വിഭജിച്ചിരിക്കുകയാണെന്നും അവർ അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

'മോദിയുടെ മുൻഗണന തികച്ചും തെറ്റ്, കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിട്ടും പ്രതികരിച്ചില്ല'; വിമർശിച്ച് മണിപ്പൂരിലെ ബിജെപി എംഎൽഎ
മണിപ്പൂരിലെ ക്രൂരതയ്ക്ക് പിന്നില്‍ മുസ്ലിംനാമധാരിയെന്ന വ്യാജ വാർത്ത: ഖേദം പ്രകടിപ്പിച്ച് എഎൻഐ

മണിപ്പൂരിൽ കുകികളും മെയ്തികളും തമ്മിലുള്ള വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ട് ഏകദേശം 79 ദിവസങ്ങൾക്ക് ശേഷം ജൂലൈ 20നാണ് അക്രമത്തെക്കുറിച്ച് പ്രധാനമന്ത്രി മോദി പ്രതികരിച്ചത്. മെയ്തി പുരുഷന്മാർ രണ്ട് കുകി സ്ത്രീകളെ നഗ്നരാക്കി പരേഡ് ചെയ്യുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യങ്ങളിൽ പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ ആദ്യത്തെ പരസ്യ പ്രതികരണം.

logo
The Fourth
www.thefourthnews.in