ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ വീണ്ടും അറസ്റ്റ്: ഇ ഡി നടപടി സിബിഐ സാക്ഷിയാക്കിയ വ്യവസായിക്കെതിരെ

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ വീണ്ടും അറസ്റ്റ്: ഇ ഡി നടപടി സിബിഐ സാക്ഷിയാക്കിയ വ്യവസായിക്കെതിരെ

കേസുമായി ബന്ധപ്പെട്ട് അറോറ നേരത്തെ ഒന്നിലധികം തവണ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിന് വിധേയനായിട്ടുണ്ട്

ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുന്‍ മന്ത്രി മനീഷ് സിസോദിയയുടെ സഹായി ദിനേശ് അറോറ അറസ്റ്റില്‍. വ്യവസായിയായ ദിനേശ് അറോറയെ വ്യാഴാഴ്ച വൈകീട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്. ഇതേ കേസുമായി ബന്ധപ്പെട്ട് സിബിഐ സാക്ഷിയാക്കിയ വ്യക്തി കൂടിയാണ് ദിനേശ് അറോറ. ഇതോടെ ഡല്‍ഹി മദ്യ നയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഇഡിയുടെ പതിമൂന്നാമത്തെ അറസ്റ്റാണിത്.

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ വീണ്ടും അറസ്റ്റ്: ഇ ഡി നടപടി സിബിഐ സാക്ഷിയാക്കിയ വ്യവസായിക്കെതിരെ
മദ്യനയ അഴിമതി കേസ്: മനീഷ് സിസോദിയ ഏഴ് ദിവസത്തെ ഇ ഡി കസ്റ്റഡിയിൽ

കേസുമായി ബന്ധപ്പെട്ട് അറോറയെ നേരത്തെ ഒന്നിലധികം തവണ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. നിലവില്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ ഡഹിയിലെ ഓഫീസില്‍ കഴിയുന്ന അറോറയെ നാളെ കോടതിയില്‍ ഹാജരാക്കും. ഇയാളെ ഇഡി കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നുമാണ് സൂചന.

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ വീണ്ടും അറസ്റ്റ്: ഇ ഡി നടപടി സിബിഐ സാക്ഷിയാക്കിയ വ്യവസായിക്കെതിരെ
മദ്യനയ അഴിമതിക്കേസ്: മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത് ഇ ഡി; നടപടി സിബിഐ കേസിൽ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ

വ്യവസായിയായ ദിനേശ് അറോറ എഎപിയുടെ കമ്മ്യൂണിക്കേഷൻ ഇൻ ചാർജുള്ള വിജയ് നായരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായും, എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളുമായി അദ്ദേഹത്തിന്റെ വസതിയിൽ അറോറ കൂടിക്കാഴ്ച നടത്തിയിരുന്നു എന്നുമാണ് ഇഡി കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍. ഇഡി നേരത്തെ സമര്‍പ്പിച്ചിരുന്ന കുറ്റപത്രത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറോറയെ അറസ്റ്റ് ചെയ്തത്.

logo
The Fourth
www.thefourthnews.in