മണ്ണാറശ്ശാല അമ്മ ഉമാദേവി അന്തര്‍ജനം അന്തരിച്ചു

മണ്ണാറശ്ശാല അമ്മ ഉമാദേവി അന്തര്‍ജനം അന്തരിച്ചു

1995 മാര്‍ച്ച് 22 നാണ് ക്ഷേത്രത്തില്‍ അമ്മ പൂജ തുടങ്ങിയത്

മണ്ണാറശ്ശാല അമ്മ ഉമാദേവി അന്തര്‍ജനം (96) അന്തരിച്ചു. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂര്‍ ഇല്ലത്ത് സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെയും രുക്മിണി ദേവിയുടെയും മകളായി കൊല്ലവര്‍ഷം 1105 ല്‍ കുംഭത്തില്‍ മൂലം നാളിലാണ് ഉമാദേവി അന്തര്‍ജനം ജനിച്ചത്. 1949 ല്‍ മണ്ണാറശാല ഇല്ലത്തെ എംജി നാരായണ്‍ നമ്പൂതിരിയുടെ വേളിയായാണ് മണ്ണാറശ്ശാല ഉമാദേവി അന്തര്‍ജനം മണ്ണാറശാല കുടുംബാഗമായത്.

മണ്ണാറശ്ശാല അമ്മ ഉമാദേവി അന്തര്‍ജനം അന്തരിച്ചു
'നീതിക്കായി ഏതറ്റം വരെയും പോകും'; വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തില്‍ സമരവുമായി ഹർഷിന തലസ്ഥാനത്തേക്ക്

തൊട്ടുമുന്‍പുള്ള വലിയമ്മ സാവിത്രി അന്തര്‍ജനം 1993 ഒക്ടോബര്‍ 24 ന് സമാധിയായപ്പോഴാണ് ഉമാദേവി അന്തര്‍ജനം അമ്മയായി ചുമതലയേറ്റത്. 1995 മാര്‍ച്ച് 22 നാണ് ക്ഷേത്രത്തില്‍ അമ്മ പൂജ തുടങ്ങിയത്. പഴയ വലിയമ്മ സാവിത്രി അന്തര്‍ജനത്തിന്റെ സഹായിയായിരുന്നു അമ്മ ഉമാദേവി. സാവിത്രി അന്തര്‍ജനം സമാധിയായപ്പോഴാണ് പുതിയ അമ്മയായി ഉമാദേവി അന്തര്‍ജനം ചുമതലയേറ്റത്.

മണ്ണാറശ്ശാല അമ്മ ഉമാദേവി അന്തര്‍ജനം അന്തരിച്ചു
'സ്റ്റോക്കില്ലെങ്കിൽ എഴുതിവയ്ക്കരുത്, നടപടിയെടുക്കും'; സപ്ലൈകോ സ്റ്റോറിലെ വിലവിവര പട്ടികയുടെ പേരിൽ മാനേജർക്ക് സസ്‌പെൻഷൻ

പഴയ വലിയമ്മ സാവിത്രി അന്തര്‍ജനത്തിന്റെ സഹായിയായിരുന്നു അമ്മ ഉമാദേവി

കൂടുതല്‍ പ്രായമുള്ളവര്‍ ഇല്ലത്ത് ഉണ്ടായിരുന്നെങ്കിലും മൂപ്പുമുറ അനുസരിച്ചു വലിയമ്മയാകാനുള്ള നിയോഗം ഉമാദേവി അന്തര്‍ജനത്തിനായിരുന്നു. ഇതോടെ നൂറ്റാണ്ടുകളിലൂടെ കൈമാറിവന്ന ആചാര വിശ്വാസങ്ങളുടെ പുതിയ സംരക്ഷയാവുകയായിരുന്നു.

logo
The Fourth
www.thefourthnews.in