'ബിജെപി സഖ്യത്തിനെ പിണറായി പിന്തുണച്ചു'; ദേവഗൗഡയുടെ വെളിപ്പെടുത്തലില്‍ വിവാദം, നിഷേധിച്ച് മാത്യു ടി തോമസ്‌

'ബിജെപി സഖ്യത്തിനെ പിണറായി പിന്തുണച്ചു'; ദേവഗൗഡയുടെ വെളിപ്പെടുത്തലില്‍ വിവാദം, നിഷേധിച്ച് മാത്യു ടി തോമസ്‌

കർണാടക അധ്യക്ഷൻ സി എം ഇബ്രാഹിമിനെ പദവിയിൽ നിന്ന് പുറത്താക്കിയ തീരുമാനം അറിയിക്കാൻ വിളിച്ചുചേർത്ത വാർത്ത സമ്മേളനത്തിലായിരുന്നു ദേവഗൗഡയുടെ ആരോപണം

കേരള രാഷ്ട്രീയത്തിൽ പുതിയ വാദപ്രതിവാദങ്ങങ്ങള്‍ക്ക് വഴിതുറന്ന് ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയുടെ ആരോപണം. ബിജെപിയുമായി സഖ്യം രൂപീകരിക്കാനുള്ള ജെ ഡി എസിന്റെ തീരുമാനത്തിന് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻറെ സമ്മതം ലഭിച്ചിരുന്നുവെന്ന ആരോപണമാണ് സംസ്ഥാനത്ത് വീണ്ടും വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്. ബിജെപി- ജെഡിഎസ് സഖ്യത്തിനെതിരെ വിയോജിപ്പ് പ്രകടിപ്പിച്ച കർണാടക അധ്യക്ഷൻ സി എം ഇബ്രാഹിമിനെ പദവിയിൽ നിന്ന് പുറത്താക്കിയ തീരുമാനം അറിയിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു ദേവഗൗഡയുടെ ആരോപണങ്ങൾ. അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്ന് കേരള ഘടകം പ്രസിഡന്റ് മാത്യു ടി തോമസ് പറഞ്ഞു.

കേരളാ വൈദ്യുതി മന്ത്രിയും ജെഡിഎസ് നേതാവുമായ കെ കൃഷ്ണൻകുട്ടിക്കും കേരളാ ഘടകത്തിനും ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിൽ അനുകൂല നിലപാടായിരുന്നുവെന്നും ദേവഗൗഡ ആരോപിച്ചിരുന്നു. എന്നാൽ അങ്ങനെയുള്ള ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ബിജെപിയുമായി കൈകോർക്കാനുള്ള തീരുമാനം ദേശീയ അധ്യക്ഷൻ ഒറ്റയ്ക്ക് എടുത്തതാണെന്നും മാത്യു ടി തോമസ് പറഞ്ഞു. പിണറായി വിജയൻറെ സമ്മതമുണ്ടായിരുന്നു എന്നത് രസകരമായ വാർത്തയാണ്. തെറ്റിദ്ധാരണ മൂലമോ പ്രായാധിക്യത്തിന്റെ പിഴവോ ആയിരിക്കാം അദ്ദേഹം അങ്ങനെ പറഞ്ഞതിന് പിന്നിലെന്നും മാത്യു ടി തോമസ് വെള്ളിയാഴ്ച വാർത്താസമ്മേളനത്തിൽ പറഞ്ഞു.

'ബിജെപി സഖ്യത്തിനെ പിണറായി പിന്തുണച്ചു'; ദേവഗൗഡയുടെ വെളിപ്പെടുത്തലില്‍ വിവാദം, നിഷേധിച്ച് മാത്യു ടി തോമസ്‌
ബിജെപി ബാന്ധവത്തെ എതിര്‍ത്തു; സംസ്ഥാന അധ്യക്ഷന്‍ സി എം ഇബ്രാഹിമിനെ പുറത്താക്കി ജെഡിഎസ്, ചുമതല കുമാരസ്വാമിക്ക്

"ദേവഗൗഡയുമായി കേരളാ മുഖ്യമന്ത്രി ആശയവിനിമയം നടത്തിയിട്ട് മാസങ്ങളോ വർഷങ്ങളോ ആയിട്ടുണ്ടാകും. ദേവഗൗഡയുടെ ആരോപണം അടിസ്ഥാന രഹിതമാണ്. കേരളാ ഘടകം ആരോപണങ്ങളെ നിഷേധിക്കുന്നു. ബിജെപി ബന്ധത്തിന് കേരളാ മുഖ്യമന്ത്രിയോ പാർട്ടിയുടെ സംസ്ഥാന ഘടകമോ അനുവാദം നൽകുക എന്നത് അസംഭവ്യമാണ്." മാത്യു ടി തോമസ് പ്രതികരിച്ചു.

'ബിജെപി സഖ്യത്തിനെ പിണറായി പിന്തുണച്ചു'; ദേവഗൗഡയുടെ വെളിപ്പെടുത്തലില്‍ വിവാദം, നിഷേധിച്ച് മാത്യു ടി തോമസ്‌
മണ്ണിനും മനുഷ്യൻ്റെ നിലനിൽപ്പിനും വേണ്ടി പോരാടിയ വിഎസ്

ബിജെപിയുമായി സഖ്യം രൂപീകരിച്ചതിനോട് യോജിക്കുന്നില്ലെന്ന നിലപാടായിരുന്നു ജെഡിഎസ് കേരളാ ഘടകത്തിന്റേത്. അതിന്റെ ഭാഗമായി കേരള ഘടകം പ്രസിഡന്റ് മാത്യു ടി തോമസും മന്ത്രി കൃഷ്ണൻകുട്ടിയും ഒക്ടോബർ ആദ്യം ബെംഗളുരുവിലെത്തി ദേവഗൗഡയെ നേരിൽകണ്ട് അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ഇതിനെ തീർത്തും റദ്ദ് ചെയ്യുന്ന പ്രസ്താവനയായിരുന്നു ദേവഗൗഡ നടത്തിയത്. ഇതോടെ ആരോപണം ഏറ്റെടുത്ത് കോൺഗ്രസ് രംഗത്തെത്തി. ബിജെപി പിണറായി വിജയനെ പേടിപ്പിച്ച് നിർത്തിയിരിക്കുകയാണെന്നും അതിനാലാണ് ബിജെപി സഖ്യത്തിലുള്ള പാർട്ടിയുടെ നേതാവിനെ മന്ത്രിയായി തുടരാൻ അനുവദിക്കുന്നതെന്നും വി ഡി സതീശൻ ആരോപിച്ചു.

logo
The Fourth
www.thefourthnews.in