മേഘാലയ,നാഗാലാ‌ൻഡ് വോട്ടെടുപ്പ് പുരോഗമിക്കുന്നു

മേഘാലയ,നാഗാലാ‌ൻഡ് വോട്ടെടുപ്പ് പുരോഗമിക്കുന്നു

മേഘാലയയിൽ 60 മണ്ഡലങ്ങളിലേക്കും നാഗാലാന്‍ഡില്‍ 59 മണ്ഡലങ്ങളിലേക്കുമാണ് വോട്ടെടുപ്പ്

മേഘാലയ, നാഗാലാ‌ൻഡ് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. മേഘാലയയില്‍ 60 മണ്ഡലങ്ങളിലും നാഗാലാന്‍ഡില്‍ 59 മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നാഗാലാന്‍ഡില്‍ ഒരു സീറ്റിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് വോട്ടെടുപ്പ് 59 മണ്ഡലങ്ങളിലായി ചുരുങ്ങിയത്. മേഘാലയയിൽ 60 മണ്ഡലങ്ങളിലായി 375 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. നാഗാലാന്റില്‍ 4 സ്ത്രീകളും 19 സ്വതന്ത്രരുമുൾപ്പെടെ 183 സ്ഥാനാർത്ഥികളും.

മേഘാലയ,നാഗാലാ‌ൻഡ് വോട്ടെടുപ്പ് പുരോഗമിക്കുന്നു
മേഘാലയ, ത്രിപുര, നാഗാലന്‍ഡ്; വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങള്‍ വിധിയെഴുതുമ്പോള്‍

തിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സംസ്ഥാനങ്ങളിലും ബിജെപിയാണ് അധികാരത്തിലുള്ളത്. ഇത്തവണ മേഘാലയയിൽ ബിജെപിയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയും (എന്‍പിപി) തനിച്ച് മത്സരിക്കുകയാണ്. 'സഖ്യ സർക്കാരിലെ ആറു പാർട്ടികളിൽ ഏറ്റവും വലിയ പാർട്ടിയെന്ന നിലയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഞങ്ങൾ ഉറപ്പാക്കിയ സ്ഥിരതയും വികസനവും ജനങ്ങൾ മനസ്സിൽ സൂക്ഷിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു', മേഘാലയ മുഖ്യമന്ത്രിയും എൻപിപി മേധാവിയുമായ കോൺറാഡ് കെ സാങ്മ പറഞ്ഞു.

നാലു വർഷത്തിനുള്ളിൽ 21 എംഎൽഎമാരെയും നഷ്ടപ്പെട്ട് കാലുറപ്പിക്കാൻ കഷ്ടപ്പെടുന്ന കോൺഗ്രസിനെയാണ് മേഘാലയയിൽ കാണാനാകുക. മുൻ മുഖ്യമന്ത്രി മുകുൾ എം സാങ്മയുടെ നേതൃത്വത്തില്‍ 12 കോൺഗ്രസ് എംഎൽഎമാർ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂറുമായിരുന്നു. ഇതോടെ ടിഎംസി സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായി മാറി. ബാക്കിയുള്ള കോൺഗ്രസ് എംഎൽഎമാർ മറ്റ് പാർട്ടികളിലും ചേർന്നു.

നാഗാലാൻഡിലെ ഭരണകക്ഷിയായ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയും (എൻഡിപിപി) ബിജെപിയും 40:20 എന്ന നിലയിലാണ് സീറ്റ് പങ്കിടുന്നത്. 2003 വരെ സംസ്ഥാനം ഭരിച്ച കോൺഗ്രസിന് 23 സ്ഥാനാർഥികൾ മാത്രമാണുള്ളത്. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി) യും സഖ്യകക്ഷിയായ ബിജെപിയും വിജയിക്കാനുള്ള സാധ്യതയാണ് നാഗാലാന്‍ഡിലുള്ളത്. കോൺഗ്രസും നാഗാ പീപ്പിൾസ് ഫ്രണ്ടും (എൻപിഎഫ്) 45 സ്ഥാനാർത്ഥികളെ നിർത്താന്‍ പോലും പാടുപെട്ടതാണ് കാഴ്ച.

logo
The Fourth
www.thefourthnews.in