വിചാരണയില്ലാതെ യുവാക്കള്‍ ജയിലില്‍,ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹര്‍ജികള്‍ നേരത്തെ കേള്‍ക്കണം: മെഹ്ബൂബ മുഫ്തി

വിചാരണയില്ലാതെ യുവാക്കള്‍ ജയിലില്‍,ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹര്‍ജികള്‍ നേരത്തെ കേള്‍ക്കണം: മെഹ്ബൂബ മുഫ്തി

കഴിഞ്ഞ നാല് വര്‍ഷമായി സുപ്രീം കോടതിയില്‍ തീര്‍പ്പുകല്‍പ്പിക്കാത്ത ഒരു കൂട്ടം ഹർജികളുണ്ടെന്ന് ചീഫ് ജസ്റ്റിസിനോട് മെഹ്ബൂബ മുഫ്തി

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ചോദ്യം ചെയ്ത് സുപ്രീംകോടതിയിലുള്ള ഹര്‍ജികള്‍ നേരത്തെ കേള്‍ക്കണമെന്ന് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ട് മെഹ്ബൂബ മുഫ്തി. കഴിഞ്ഞ നാല് വര്‍ഷമായി തീര്‍പ്പു കല്‍പ്പിക്കാതെ സുപ്രീംകോടതയില്‍ കെട്ടിക്കിടക്കുന്ന ഹര്‍ജികളിലേക്ക് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധ ക്ഷണിക്കുകയാണെന്നും പിഡിപി (പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി) പ്രസിഡന്റ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ നേരത്തെ വാദം കേള്‍ക്കുന്നത് ഉറപ്പാക്കണമെന്നും പിഡിപി നേതാവ്

' ചീഫ് ജസ്റ്റിസിന് ജമ്മു കശ്മീരിലേക്ക് സ്വാഗതം. ആര്‍ട്ടിക്കില്‍ 370 നെക്കുറിച്ച് താങ്കളെ ഓര്‍മിപ്പിക്കുകയാണ്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി നിലനിര്‍ത്താനുള്ള ജനങ്ങളുടെ പ്രതിബദ്ധതയെ ഞങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നു. കഴിഞ്ഞ നാല് വര്‍ഷമായി സുപ്രീം കോടതിയില്‍ തീര്‍പ്പുകല്‍പ്പിക്കാത്ത ഹര്‍ജികളിലേക്കും വിചാരണയില്ലാതെ ജയിലിനകത്ത് കഴിയുന്ന യുവാക്കളിലേക്കും താങ്കളുടെ ശ്രദ്ധ ക്ഷണിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു'- മെഹ്ബൂബ മുഫ്തി പറഞ്ഞു.

ജമ്മു കശ്മീരില്‍ പര്യടനം നടത്തുന്ന ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ജമ്മുവിലെ പുതിയ ഹൈക്കോടതി സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ശ്രീനഗറില്‍ നടക്കുന്ന 19-ാമത് അഖിലേന്ത്യാ ലീഗല്‍ സര്‍വീസസ് അതോറിറ്റി യോഗവും ചീഫ് ജസ്റ്റിസ് ഉദ്ഘാടനം ചെയ്തു.

logo
The Fourth
www.thefourthnews.in