മണിപ്പൂരില്‍ കര്‍ഫ്യൂ ലംഘിച്ച് മെയ്തി പ്രക്ഷോഭം; 40 പേര്‍ക്ക് പരുക്ക്

മണിപ്പൂരില്‍ കര്‍ഫ്യൂ ലംഘിച്ച് മെയ്തി പ്രക്ഷോഭം; 40 പേര്‍ക്ക് പരുക്ക്

വനിതകളായിരുന്നു പ്രതിഷേധക്കാരില്‍ അധികവും

മണിപ്പൂരില്‍ സൈനികര്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് മെയ്തി വിഭാഗക്കാരുടെ പ്രതിഷേധം. ബിഷ്ണുപൂര്‍ ജില്ലയിലാണ് കർഫ്യൂ ലംഘിച്ചുകൊണ്ട് മെയ്തികൾ പ്രക്ഷോഭം നടത്തിയത്.

സംഘര്‍ഷത്തില്‍ പരുക്കേറ്റ 40ലേറെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. ടോര്‍ബങ്ങിലെ മെയ്തി മേഖലകളിൽ കലാപത്തെ തുടര്‍ന്ന് വീടുകൾ ഉപേക്ഷിച്ചുപോയവരെ മടങ്ങിയെത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വനിതകളായിരുന്നു പ്രതിഷേധക്കാരിലേറെയും. കലാപാഹ്വാനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ അഞ്ച് താഴ്വാര ജില്ലകളില്‍ ചൊവാഴ്ച മുതല്‍ സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു എന്നാല്‍ അതൊന്നും വകവയ്ക്കാതെയായിരുന്നു പ്രതിഷേധം.

ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ ജില്ലകളുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മെയ്തി ജനവാസ പ്രദേശങ്ങളിലെ ബാരിക്കേഡുകള്‍ നീക്കം ചെയ്യണമെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം

ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സുരക്ഷാ സേന കണ്ണീര്‍ വാതക ഷെല്ലുകളും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. പ്രതിഷേധക്കാരും സൈന്യവും തമ്മില്‍ ഏറെ നേരം വാക്കേറ്റമുണ്ടായിരുന്നു. അതിന് ശേഷമാണ് സ്ഥിതി നിയന്ത്രണവിധേയമാക്കാന്‍ സുരക്ഷാ സേന കണ്ണീര്‍വാതക ഷെല്ല് പ്രയോഗിച്ചത്. ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ ജില്ലകളുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മെയ്തി ജനവാസ പ്രദേശങ്ങളിലെ ബാരിക്കേഡുകള്‍ നീക്കം ചെയ്യണമെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

മണിപ്പൂരില്‍ കര്‍ഫ്യൂ ലംഘിച്ച് മെയ്തി പ്രക്ഷോഭം; 40 പേര്‍ക്ക് പരുക്ക്
'മതവിദ്വേഷമല്ല, ലക്ഷ്യം കുകികളുടെ വംശീയ ഉന്മൂലനം;' മണിപ്പൂർ കലാപത്തിന്റെ നേർചിത്രം പങ്കുവച്ച് മനുഷ്യാവകാശ പ്രവര്‍ത്തക

ബിഷ്ണുപൂരിലും ചുരാചന്ദ്പൂരിലും സംഘര്‍ഷം തുടരുകയാണെന്നും നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നത് അപകടരകരമാണെന്നുമായിരുന്നു സൈന്യത്തിന്റെ വിശദീകരണം

നാല് മാസമായി തുടരുന്ന വംശീയ കലാപത്തെ തുടര്‍ന്ന് വീടൊഴിയേണ്ടി വന്നവരാണ് പ്രതിഷേധക്കാരിലധികവും. കോ ഓര്‍ഡിനേറ്റിങ് കമ്മിറ്റി ഓണ്‍ മണിപ്പൂര്‍ ഇന്റഗ്രിറ്റി സംഘടന ആഗസ്റ്റ് 31 ഓടെ ബാരിക്കേഡുകള്‍ നീക്കം ചെയ്യണമെന്ന് അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ അവരുടെ ആവശ്യം നടപ്പിലാക്കാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നില്ല. ബിഷ്ണുപൂരിലും ചുരാചന്ദ്പൂരിലും സംഘര്‍ഷം തുടരുകയാണെന്നും നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നത് അപകടരകരമാണെന്നുമായിരുന്നു സൈന്യത്തിന്റെ വിശദീകരണം. ക്രമസമാധാന ലംഘന സാധ്യത കണക്കിലെടുത്ത് ഉത്തരവുണ്ടാകുന്നത് വരെ അഞ്ച് ജില്ലകളിലും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

logo
The Fourth
www.thefourthnews.in