മനീഷ് സിസോദിയക്ക്  തിരിച്ചടി; അഴിമതി നിരോധന നിയമപ്രകാരം വിചാരണ ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി

മനീഷ് സിസോദിയക്ക് തിരിച്ചടി; അഴിമതി നിരോധന നിയമപ്രകാരം വിചാരണ ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി

നടപടി ഡല്‍ഹി സര്‍ക്കാരിന് കീഴില്‍ രൂപീകരിച്ച ഫീഡ്ബാക്ക് യൂണിറ്റ് ചാരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചെന്ന സിബിഐ കണ്ടെത്തലില്‍

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെ വിചാരണ ചെയ്യാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി. ഡല്‍ഹി വിജലന്‍സ് യൂണിറ്റിനെ രാഷ്ട്രീയ ചാരപ്രവര്‍ത്തനത്തിന് ഉപയോഗിച്ചുവെന്ന ആരോപണത്തിലാണ് നടപടി. ഡല്‍ഹി സര്‍ക്കാരിന് കീഴില്‍ രൂപീകരിച്ച ഫീഡ്ബാക്ക് യൂണിറ്റ് (എഫ്ബിയു) ചാരപ്രവര്‍ത്തനത്തിനായി ഉപയോഗപ്പെടുത്തിയെന്ന സിബിഐ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍. ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ 2015ലാണ് ഫീഡ് ബാക്ക് യൂണിറ്റിന് രൂപം നല്‍കിയത്.

മനീഷ് സിസോദിയക്ക്  തിരിച്ചടി; അഴിമതി നിരോധന നിയമപ്രകാരം വിചാരണ ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി
'ബജറ്റ് തയ്യാറാക്കാനുണ്ട്'; മദ്യനയക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സമയമില്ലെന്ന് സിസോദിയ

മനീഷ് സിസോദിയയാണ് ചാരപ്പണിയ്ക്ക് നേതൃത്വം നല്‍കിയതെന്നാണ് സിബിഐ റിപ്പോര്‍ട്ട്. ചാരപ്പണിക്കായി എഫ്ബിയു വഴി ഒരു കോടി രൂപ ചെലവഴിച്ചുവെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. എഎപി രാഷ്ട്രീയ എതിരാളികളെ ശത്രുക്കളായി കണ്ട് ഇത്തരം ചാരപ്പണികള്‍ നടത്തുകയാണെന്ന് ബിജെപിയും ആരോപിച്ചു. എന്നാല്‍ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളി സിസോദിയ രംഗത്തെത്തിയിരുന്നു. മദ്യനയ അഴിമതിയടക്കമുള്ള വിഷയങ്ങളുയര്‍ത്തിയുള്ള കേന്ദ്ര ഏജന്‍സി കേസുകളുടെ ബാക്കിപത്രമാണ് ഇതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

മനീഷ് സിസോദിയക്ക്  തിരിച്ചടി; അഴിമതി നിരോധന നിയമപ്രകാരം വിചാരണ ചെയ്യാന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി
സിസോദിയ ഭാരതരത്‌ന അര്‍ഹിക്കുന്നുവെന്ന് കെജ്‌രിവാള്‍; ഗുരുതുല്യനെ ചതിക്കില്ലെന്ന് ഉപമുഖ്യമന്ത്രിയുടെ മറുപടി

നേരത്തെ ലെഫ്റ്റനനറ് ഗവര്‍ണര്‍ വി കെ സക്സേന സിസോദിയയെ വിചാരണ ചെയ്യണമെന്ന സിബിഐയുടെ ആവശ്യം അംഗീകരിച്ചിരുന്നു. ഇതിന് ശേഷം ശുപാര്‍ശ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറുകയായിരുന്നു. ഇതിന്മേലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തീരുമാനം കൈക്കൊണ്ടത്.

ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ മനീഷ് സിസോദിയയോട് ചോദ്യം ചെയ്യലിനായി ഞായറാഴ്ച ഹാജരാകാന്‍ സിബിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട് . സിസോദിയയുടെ അഭ്യര്‍ഥന പ്രകാരം ഒരാഴ്ച സമയം നീട്ടി നല്‍കുകയായിരുന്നു.

logo
The Fourth
www.thefourthnews.in