അമേരിക്ക ആശങ്ക അറിയിച്ച ഇന്ത്യൻ നിർമിത ഐ ഡ്രോപ്പുകളിൽ ബാക്ടീരിയ സാന്നിധ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

അമേരിക്ക ആശങ്ക അറിയിച്ച ഇന്ത്യൻ നിർമിത ഐ ഡ്രോപ്പുകളിൽ ബാക്ടീരിയ സാന്നിധ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

കയറ്റുമതി ചെയ്ത മരുന്നിന്റെ അതേ ബാച്ചുകളിൽ നിന്നുള്ള സാമ്പിളുകളാണ് ഗുണനിലവാര പരിശോധനയ്ക്ക് എടുത്തത്

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് അമേരിക്ക ആരോപണമുയർത്തിയ ഇന്ത്യൻ നിർമിത മരുന്നു കമ്പനിയുടെ ഐ ഡ്രോപ്പുകളുടെ ഗുണനിലവാരമുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിൽ നടത്തിയ ഡ്രഗ്സ മരുന്ന് സാമ്പിളുകളുടെ ഗുണനിലവാര പരിശോധനയിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

''മരുന്നിന്റെ സാമ്പിളുകളിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. കയറ്റുമതി ചെയ്ത മരുന്നിന്റെ അതേ ബാച്ചുകളിൽനിന്നുള്ള സാമ്പിളുകളാണ് ഗുണനിലവാര പരിശോധനയ്ക്ക് എടുത്തതും. ഈ കൺട്രോൾ സാമ്പിളുകൾ ഗുണനിലവാര പ്രക്രിയയുടെ ഭാഗമായിട്ട് കമ്പനി സൂക്ഷിച്ചു വരുന്നതാണ്,'' ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

ഇന്ത്യന്‍ മരുന്നു കമ്പനിയുടെ ഐ ഡ്രോപ്പുകള്‍ രാജ്യത്ത് വലിയ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിച്ചതെന്ന അമേരിക്കയിലെ വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ചെന്നൈ ആസ്ഥാനമായ ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത്കെയറിന്റെ എസ്രികെയര്‍ ആർട്ടിഫിഷ്യല്‍ ടിയേർസ് തുള്ളിമരുന്നിനെതിരെയാണ് റിപ്പോര്‍ട്ട്. നേരത്തെ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് ഐ ഡ്രോപ്പുകള്‍ കമ്പനി തിരിച്ച് വിളിച്ചിരുന്നു.

എസ്രികെയര്‍ ആർട്ടിഫിഷ്യല്‍ ടിയേർസ് ഉപയോഗിക്കുന്നതിലൂടെ മരുന്നിനെ പ്രതിരോധിക്കാന്‍ സാധിക്കുന്ന പ്രത്യേക തരം ബാക്ടീരിയ ശരീരത്തിലെത്തുന്നുവെന്നാണ് കണ്ടെത്തല്‍. മരുന്ന് ഉപയോഗിച്ച മൂന്നുപേര്‍ മരിച്ചെന്നും എട്ടുപേര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതായും സെന്റർ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു,

അമേരിക്ക ആശങ്ക അറിയിച്ച ഇന്ത്യൻ നിർമിത ഐ ഡ്രോപ്പുകളിൽ ബാക്ടീരിയ സാന്നിധ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം
ഗുരുതര അണുബാധയ്ക്ക് കാരണമാകുന്നു; ഇന്ത്യന്‍ നിർമിത ഐ ഡ്രോപ്പുകളില്‍ വീണ്ടും ആശങ്ക അറിയിച്ച് യുഎസ്

മരുന്ന് ഉപയോഗിച്ചതിനെത്തുടർന്ന്, ഇതുവരെ റിപ്പോര്‍ട്ട് ചെയ്യാത്ത ബാക്ടീരിയകളുടെ വക ഭേദമാണ് കണ്ടെത്തിയതെന്ന് യുഎസ് സെന്റർ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കിയിരുന്നു. രക്തത്തിലും ശ്വാസകോശത്തിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും സ്യൂഡോമോണസ് എരുഗിനോസ എന്ന അണുബാധയുടെ സാന്നിധ്യമാണ് കണ്ടെത്തിയത്. രോഗികളിൽനിന്ന് കണ്ടെടുത്ത തുറന്ന മരുന്ന് കുപ്പികളിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയെങ്കിലും തുറക്കാത്ത കുപ്പികളിലും ബാക്ടീരിയ സാന്നിധ്യം ഉണ്ടോയെന്നുള്ള പരിശോധനകൾ നടന്നു കൊണ്ടിരിക്കുകയാണെന്ന് സിഡിസി വ്യക്തമാക്കി.

അമേരിക്ക ആശങ്ക അറിയിച്ച ഇന്ത്യൻ നിർമിത ഐ ഡ്രോപ്പുകളിൽ ബാക്ടീരിയ സാന്നിധ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം
കാഴ്ച നഷ്ടപ്പെടുന്നു; ഇന്ത്യന്‍ നിര്‍മിത ഐ ഡ്രോപ്പുകള്‍ അമേരിക്കയില്‍ നിന്ന് തിരിച്ചുവിളിച്ചു

കേസുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഗ്ലോബൽ ഫാർമ ഹെൽത്ത് കെയർ ഐ ഡ്രോപ്പുകള്‍ ഫെബ്രുവരിയിൽ തിരിച്ചുവിളിച്ചതിനൊപ്പം കമ്പനിയിലെ എല്ലാ നേത്ര സംരക്ഷണ ഉത്പന്നങ്ങളുടെ നിർമാണം നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. ആജീവനാന്ത കാലത്തേയ്ക്ക് കാഴ്ച നഷ്ടപ്പെടുക, മരണത്തിന് വരെ ഇടയാക്കുന്ന രക്തത്തിലെ അണുബാധ എന്നിവയ്ക്ക് ഐ ഡ്രോപ് കാരണമാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഇത്. അന്വേഷണം പൂർത്തിയാകുന്നതുവരെ ഐ ഡ്രോപ്പുകളുടെ നിർമാണം നിർത്തിവയ്ക്കുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in