മുഖ്യനെ കൈവിട്ട് മിസോറാം;  
സംസ്ഥാനത്ത് സെഡ്പിഎമ്മിന്റെ തേരോട്ടം, രണ്ടിടങ്ങളില്‍ വനിതകള്‍ മുന്നില്‍

മുഖ്യനെ കൈവിട്ട് മിസോറാം; സംസ്ഥാനത്ത് സെഡ്പിഎമ്മിന്റെ തേരോട്ടം, രണ്ടിടങ്ങളില്‍ വനിതകള്‍ മുന്നില്‍

ഐസ്വാള്‍ ഇസ്റ്റ് 1ല്‍ 1757 വോട്ടുകള്‍ക്ക് സോറംതങ്ങയെ പിന്നിലാക്കി സോറം പീപ്പിള്‍സ് മൂവ്‌മെന്റിന്റെ ലാല്‍തന്‍സങയാണ് മുന്നില്‍.

മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ടിന് കടുത്ത തിരിച്ചടി. മുഖ്യമന്ത്രി സോറംതങയെ പോലും പിന്നിലാക്കിയുള്ള തേരോട്ടമാണ് സെഡ്പിഎം കാഴ്ചവെക്കുന്നത്. ഐസ്വാള്‍ ഇസ്റ്റ് 1ല്‍ 1757 വോട്ടുകള്‍ക്ക് സോറംതങ്ങയെ പിന്നിലാക്കി സോറം പീപ്പിള്‍സ് മൂവ്‌മെന്റിന്റെ ലാല്‍തന്‍സങയാണ് മുന്നില്‍. 7618 വോട്ടുകള്‍ നേടിയാണ് ലാല്‍തന്‍സങ മുന്നില്‍ നില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ ലാല്‍സന്‍ഗ്ലുര റാല്‍ട്ടേയ്ക്ക് 1808 വോട്ടുകള്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളു.

അതേസമയം ടുയ്ചങ് മണ്ഡലത്തില്‍ സെഡ്പിഎമ്മിന്റെ ഡബ്ല്യു ചുനവ്മ 909 വോട്ടുകള്‍ക്ക് വിജയിച്ചു. എംഎന്‍എഫിന്റെ തൗന്‍ലുയിയയെ തോല്‍പ്പിച്ചാണ് ചുനവ്മ വിജയിച്ചിരിക്കുന്നത്. 40ല്‍ മറ്റ് 27 മണ്ഡലങ്ങളില്‍ സെഡ്പിഎം തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഭരണകക്ഷിയായ എംഎന്‍എഫ് ആകെ എട്ട് സീറ്റുകള്‍ക്ക് മാത്രമാണ് മുന്നിട്ട് നില്‍ക്കുന്നത്. ബിജെപി മൂന്ന് കോണ്‍ഗ്രസ്- ഒന്ന് എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.

മുഖ്യനെ കൈവിട്ട് മിസോറാം;  
സംസ്ഥാനത്ത് സെഡ്പിഎമ്മിന്റെ തേരോട്ടം, രണ്ടിടങ്ങളില്‍ വനിതകള്‍ മുന്നില്‍
മിസോറാമില്‍ ചരിത്രം കുറിക്കാന്‍ സെഡ്പിഎം; ലീഡ്‌നില കേവലഭൂരിപക്ഷം കടന്നു, ഭരണകക്ഷി എംഎന്‍എഫിന് ക്ഷീണം

സെഡ്പിഎമ്മിന്റെ ജനപ്രിയ സ്ഥാനാര്‍ത്ഥികളും മുന്നിട്ട് നില്‍ക്കുന്നുണ്ട്. ഡാംപ മണ്ഡലത്തില്‍ വാന്‍ലാല്‍സൈലോവയും സൗത്ത് തുയ്പുയിയില്‍ ജെജെ ലാല്‍പെഖ്‌ലുവയും മുന്നിട്ട് നില്‍ക്കുന്നു. കഴിഞ്ഞ നിയമസഭയില്‍ വനിതകളില്ലെന്ന വലിയ വീഴ്ചയ്ക്ക് മറുപടിയായി ഇത്തവണ രണ്ട് സ്ത്രീകളും സെഡ്പിഎമ്മില്‍ നിന്ന് തന്നെ മുന്നിട്ട് നില്‍ക്കുന്നുണ്ട്. ഐസ്വാള്‍ സൗത്ത് 3യില്‍ നിന്നും ബാരില്‍ വന്നെയ്‌സങ്ങിയും ലുങ്‌ലെയ് ഈസ്റ്റില്‍ നിന്ന് ലാല്‍റിന്‍പുയിയും.

സെഡ്പിഎമ്മിന്റെ വിജയത്തോടെ മിസോറാമില്‍ പുതുചരിത്രമാണ് കുറിക്കാന്‍ പോകുന്നത്. രൂപീകരിക്കപ്പെട്ടത് മുതല്‍ കോണ്‍ഗ്രസും എംഎന്‍എഫും മാറി മാറി ഭരിക്കുന്ന സംസ്ഥാനമാണ് വെറും ഏഴ് വര്‍ഷത്തെ മാത്രം പാരമ്പര്യമുള്ള പാര്‍ട്ടി ഭരിക്കാന്‍ പോകുന്നത്.

logo
The Fourth
www.thefourthnews.in