സുരേഷ് ഗോപിക്ക് ടൂറിസവും പെട്രോളിയവും; ജോര്‍ജ് കുര്യന് ന്യൂനപക്ഷകാര്യം, ആഭ്യന്തരം അമിത് ഷായ്ക്ക് തന്നെ

സുരേഷ് ഗോപിക്ക് ടൂറിസവും പെട്രോളിയവും; ജോര്‍ജ് കുര്യന് ന്യൂനപക്ഷകാര്യം, ആഭ്യന്തരം അമിത് ഷായ്ക്ക് തന്നെ

മൂന്നാം മോദി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകള്‍ തീരുമാനിച്ചു

മൂന്നാം മോദി മന്ത്രിസഭയിലെ അംഗങ്ങളുടെ വകുപ്പുകള്‍ തീരുമാനിച്ചു. കേരളത്തില്‍ നിന്നുള്ള സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം ആന്റ് നാചുറല്‍ ഗ്യാസ് വകുപ്പുകളുടെ സഹമന്ത്രിസ്ഥാനമാണ് ലഭിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ സഹമന്ത്രി ജോര്‍ജ് കുര്യന് ന്യൂനപക്ഷകാര്യ വകുപ്പും ഫിഷറിസ്, മൃഗ സംരക്ഷണ വകുപ്പുകളും ലഭിച്ചു.

കഴിഞ്ഞ മന്ത്രിസഭയില്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്ത അമിത് ഷായ്ക്ക് തന്നെയാണ് ഇത്തവണയും ആഭ്യന്തരം. ഇതോടെ, മന്ത്രിസഭയില്‍ രണ്ടാമന്‍ ഇത്തവണയും അമിത് ഷായായി. കഴിഞ്ഞതവണ കൈകാര്യം ചെയ്ത സഹകരണ വകുപ്പിലും അമിത് ഷാ തുടരും. പ്രതിരോധ മന്ത്രിയായി രാജ്‌നാഥ് സിങ് തുടരും. എസ് ജയ്ശങ്കര്‍ വിദേശകാര്യം, നിതിന്‍ ഗഡ്കരി ഉപരിതല ഗതാഗതവകുപ്പിലും നിര്‍മല സീതാരാമന്‍ ധനാകാര്യവകുപ്പിലും തുടരും. 30 കാബിനറ്റ് മന്ത്രിമാരും സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 36 സഹമന്ത്രിമാരുമാണ് കഴിഞ്ഞദിവസം സത്യപ്രതിജ്ഞ ചെയ്തത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് ആരോഗ്യ, കുടുംബക്ഷേമ വകുപ്പുകളാണ് ലഭിച്ചിരിക്കുന്നത്. കാര്‍ഷിക വകുപ്പ് ശിവരാജ് സിങ് ചൗഹാനാണ്. ഗ്രാമവികസന വകുപ്പും ചൗഹാനാണ്.

സുരേഷ് ഗോപിക്ക് ടൂറിസവും പെട്രോളിയവും; ജോര്‍ജ് കുര്യന് ന്യൂനപക്ഷകാര്യം, ആഭ്യന്തരം അമിത് ഷായ്ക്ക് തന്നെ
രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കി സിപിഎം വിട്ടുവീഴ്ച; രണ്ടാം സീറ്റില്‍ പിപി സുനീര്‍ സിപിഐ സ്ഥാനാര്‍ഥി

ഹൗസിങ്, നഗരകാര്യ, ഊര്‍ജ വകുപ്പുകള്‍ മനോഹര്‍ ലാല്‍ ഖട്ടാറിനാണ്. ധര്‍മേന്ദ്ര പ്രധാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല. സ്റ്റീല്‍ വകുപ്പ് ലഭിച്ചിരിക്കുന്നത് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമിക്കാണ്. എച്ച്എഎം നേതാവ് ജിതന്‍ റാം മാഞ്ചിക്ക് ചെറുകിട വ്യവസായം വകുപ്പ്. ജെഡിയു നേതാവ് ലാലന്‍ സിങിന് പഞ്ചായത്ത് രാജ്, മൃഗസംരക്ഷണ വകുപ്പുകള്‍ ലഭിച്ചു.

സുരേഷ് ഗോപിക്ക് ടൂറിസവും പെട്രോളിയവും; ജോര്‍ജ് കുര്യന് ന്യൂനപക്ഷകാര്യം, ആഭ്യന്തരം അമിത് ഷായ്ക്ക് തന്നെ
കേരളത്തിലെ പ്രകടനത്തില്‍ സിപിഎമ്മിന് കടുത്ത നിരാശ; തിരഞ്ഞെടുപ്പ് ഫലം ബിജെപിക്കേറ്റ തിരിച്ചടിയെന്നും പോളിറ്റ് ബ്യൂറോ

തുറമുഖ വകുപ്പ് സര്‍ബാനനന്ദ സോനേവാലിന് നല്‍കി. ടിഡിപി നേതാവ് കിഞ്ചരപ്പു രാംമോഹന്‍ നായിഡുവിന് സിവില്‍ ഏവിയേഷന്‍, പ്രള്‍ഹാദ് ജോഷിക്ക് ഭക്ഷ്യ, പൊതുവിതരണം, ജുവല്‍ ഓറത്തിന് ആദിവാസികാര്യം, ഗിരിരാജ് സിങിന് ടെക്‌സ്‌റ്റൈല്‍സ്. അശ്വിനി വൈഷ്ണവ് റയില്‍വെ വകുപ്പ് നിലനിര്‍ത്തി. ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ വകുപ്പും അശ്വനി വൈഷ്ണവിന് ലഭിച്ചു. ജ്യോതിരാദിത്യ സിന്ധ്യക്ക് വടക്ക് കിഴക്കന്‍ മേഖലയിലെ വികസനം, കമ്മ്യൂണിക്കേഷന്‍ വകുപ്പുകള്‍ ലഭിച്ചു. ഗജേന്ദ്ര സിങിന് സാസ്‌കാരിക, ടൂറിസം വകുപ്പുകള്‍. വനിതാ ശിശുക്ഷേമ വകുപ്പ് അന്നപൂര്‍ണ ദേവിക്ക് ലഭിച്ചു. പാര്‍ലമെന്ററികാര്യ മന്ത്രി കിരേണ്‍ റിജിജു. ഹര്‍ദിപ് സിങ് പൂരിക്ക് പെട്രോളിയം, നാചുറല്‍ ഗ്യാസ്. തൊഴില്‍, യുവജന ക്ഷേമം മന്‍സുഖ് മാണ്ഡവ്യക്കാണ്. ഭക്ഷ്യോത്പദനം ചിരാഗ് പാസ്വാന്. ജല ശക്തി വകുപ്പ് സിആര്‍ പട്ടീലിനാണ്.

logo
The Fourth
www.thefourthnews.in