നിയമ സഹമന്ത്രി എസ് പി സിങ് ബഘേലിനെയും മാറ്റി; ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രിയായി നിയമനം

നിയമ സഹമന്ത്രി എസ് പി സിങ് ബഘേലിനെയും മാറ്റി; ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രിയായി നിയമനം

കിരൺ റിജിജുവിനെ നിയമമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് സഹമന്ത്രിയെയും മാറ്റിയത്

നിയമ മന്ത്രാലയത്തില്‍ വീണ്ടും അഴിച്ചുപണി. കിരണ്‍ റിജിജുവിനെ നിയമമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ നിയമ സഹമന്ത്രി സത്യപാൽ സിങ് ബഘേലിനും സ്ഥാനമാറ്റം. ആരോഗ്യ സഹമന്ത്രിയായാണ് പുതിയ ചുമതല.

നിയമ സഹമന്ത്രി എസ് പി സിങ് ബഘേലിനെയും മാറ്റി; ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രിയായി നിയമനം
കിരൺ റിജിജുവിനെ നിയമമന്ത്രി സ്ഥാനത്തുനിന്ന് നീക്കി; പകരം അർജുൻ റാം മേഘ്‌വാൾ

കേന്ദ്ര നിയമ- നീതിന്യായ മന്ത്രി സ്ഥാനത്ത് നിന്ന് ഇന്ന് രാവിലെയാണ് കിരണ്‍ റിജിജുവിനെ മാറ്റിയത്. തുടര്‍ന്ന് താരതമ്യേന പ്രാധാന്യം കുറഞ്ഞ ഭൗമശാസ്ത്ര വകുപ്പ് മന്ത്രിയായി റിജിജുവിനെ നിയമിച്ചു. അര്‍ജുന്‍ രാം മേഘ്‌വാളിനാണ് നിയമകാര്യ മന്ത്രാലയത്തിന്‌റെ ചുമതല. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായാണ് അര്‍ജുന്‍ രാം മേഘ്‌വാളിന്‌റെ നിയമനം.

നിയമ സഹമന്ത്രി എസ് പി സിങ് ബഘേലിനെയും മാറ്റി; ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രിയായി നിയമനം
'സഹിഷ്ണുതയുള്ള മുസ്ലീങ്ങൾ കുറവ്, അതുതന്നെ ഉപരാഷ്ട്രപതിയോ ഗവർണറോ ആകാനുള്ള മുഖംമൂടി'; വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി

സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിക്ക് കീഴില്‍ മറ്റൊരു സഹമന്ത്രിയുണ്ടാകുന്ന കീഴ്വഴക്കമില്ലാത്തതാണ് എസ് പി സിങ് ബഘേലിന്‌റെ മാറ്റത്തിന് പിന്നിലെന്നാണ് സൂചന. ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിന്‌റെ സഹമന്ത്രിയായി എസ് പി സിങ് ബഘേലിനെ നിയമിച്ചതായി രാഷ്ട്രപതിഭവന്‍ വിജ്ഞാപനം പുറത്തിറക്കി. നേരത്തെ മുസ്ലീം വിരുദ്ധ പരാമര്‍ശത്തിന്‌റെ പേരില്‍ വിവാദത്തിലായ മന്ത്രിയാണ് ആഗ്രയില്‍ നിന്നുള്ള എം പിയായ ബഘേല്‍.

logo
The Fourth
www.thefourthnews.in