ആ നഗരം ഡല്‍ഹിയല്ല, മേഘാലയയിലെ ബൈർനിഹത്;  മലിനീകരണ റിപ്പോര്‍ട്ട് പുറത്ത്‌

ആ നഗരം ഡല്‍ഹിയല്ല, മേഘാലയയിലെ ബൈർനിഹത്; മലിനീകരണ റിപ്പോര്‍ട്ട് പുറത്ത്‌

വർഷങ്ങളായിട്ട് ഡല്‍ഹിയിലെ വായുമലിനീകരണം ആശങ്കയായി തുടരുന്ന ഒന്നാണ്

ഇന്ത്യയില്‍ അന്തരീക്ഷം ഏറ്റവും കൂടുതല്‍ മലിനമായ നഗരം രാജ്യതലസ്ഥാനമായ ഡല്‍ഹിയല്ലെന്ന് റിപ്പോർട്ട്. സെന്റർ ഫോർ റിസേർച്ച് ഓണ്‍ എനർജി ആന്‍ഡ് ക്ലീന്‍ എയറിന്റെ (സിആർഇഎ) ട്രേസിങ് ദ ഹേസി എയർ 2024 റിപ്പോർട്ട് പ്രകാരം മേഘാലയയിലെ ബൈർനിഹത് എന്ന വ്യവസായിക നഗരമാണ് പട്ടികയില്‍ ഒന്നാമത്.

അഞ്ച് വർഷം പൂർത്തിയാക്കിയ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നാഷണല്‍ ക്ലീന്‍ എയർ പ്രോഗ്രാമിന്റെ (എൻസിഎപി) പുരോഗതിയും റിപ്പോർട്ട് അവലോകനം ചെയ്യുന്നുണ്ട്. വായുമലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യമാണ് എന്‍സിഎപിക്കുള്ളത്. 2.5 മൈക്രൊമീറ്ററില്‍ താഴെ വ്യാസമുള്ള കണികാദ്രവ്യത്തിന്റെ (Particulate Matter-PM) സാന്ദ്രത കുറച്ചാണ് വായുമലിനീകരണം നിയന്ത്രിക്കാനുള്ള ശ്രമം.

2026ഓടെ വായുവിലുള്ള പിഎം10ന്റെ അളവ് 20-30 ശതമാനമാക്കുകയാണ് ലക്ഷ്യം. ഇതിനായി പ്രോഗ്രാമിന് കീഴിലുള്ള നഗരങ്ങള്‍ക്ക് എൻസിഎപി സ്കീം വഴി പണം നല്‍കുകയും പുരോഗതി വിലയിരുത്തുകയും ചെയ്യും. പിഎം 2.5ന് താഴെയുള്ള കണികകള്‍ ആരോഗ്യത്തിന് വലിയ അപകടം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.

വർഷങ്ങളായിട്ട് ഡല്‍ഹിയിലെ വായുമലിനീകരണം ആശങ്കയായി തുടരുന്ന ഒന്നാണ്. 2023ല്‍ 347 ദിവസങ്ങളിലാണ് വായുനിലവാരം രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 324 ദിവസവും ബൈർനിഹതിലെ വായുനിലവാരം ദേശീയ ശരാശരിയേക്കാള്‍ താഴെയാണ്.

ആ നഗരം ഡല്‍ഹിയല്ല, മേഘാലയയിലെ ബൈർനിഹത്;  മലിനീകരണ റിപ്പോര്‍ട്ട് പുറത്ത്‌
തകർന്ന സീറ്റുകൾ, വൃത്തിയില്ലായ്മ, മോശം സർവീസ്; നിരന്തര പരാതികളിൽ മുങ്ങി എയർ ഇന്ത്യ

വായുവിലെ പിഎം10, പിഎം2.5 എന്നിവയുടെ സാന്ദ്രതയുടെ കാര്യത്തില്‍ ബൈർനിഹതിന് തൊട്ടുപിന്നിലായുള്ളത് ബിഹാറിലെ ബെഗുസാരായിയാണ്. ഡല്‍ഹിയിലെ ഗ്രേറ്റർ നോയിഡ, പാറ്റന എന്നീ നഗരങ്ങളും പട്ടികയിലുണ്ട്. റിപ്പോർട്ടിലുള്ള ഏറ്റവും മലിനമായ പത്ത് നഗരങ്ങളില്‍ ബെഗുസാരായി ഉള്‍പ്പെടെ ആറെണ്ണം എന്‍സിഎപി സ്കീമിന്റെ ഭാഗമല്ല.

100 നഗരങ്ങളായിരുന്നു 2019ല്‍ സ്കീമില്‍ ഉള്‍പ്പെടുത്തിയിരുന്നത്. പിന്നീട് ഇത് 131 ആക്കി വർധിപ്പിച്ചു. സിആർഇഎ ഡാറ്റ പ്രകാരം 2023ല്‍ അന്തരീക്ഷ വായുഗുണനിലവാരത്തിന്റെ ദേശീയ ശരാശരിയേക്കാള്‍ താഴെ വായുഗുണനിലവാരം രേഖപ്പെടുത്തിയ 118 നഗരങ്ങളാണുള്ളത്. ഇവയൊന്നും എന്‍സിഎപി സ്കീമില്‍ ഉള്‍പ്പെട്ടിട്ടില്ല.

logo
The Fourth
www.thefourthnews.in