ദക്ഷിണേന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താത്പര്യം ശാസ്ത്രത്തോട് ; ഉത്തരേന്ത്യയില്‍ മാനവിക വിഷയങ്ങളെന്ന് കേന്ദ്ര പഠനം
ദക്ഷിണേന്ത്യയിലെ വിദ്യാര്‍ഥികള്‍ കൂടുതലായും പഠിക്കാന്‍ താത്പര്യപ്പെടുന്നത് സയന്‍സ് വിഷയങ്ങളാണെന്ന് കേന്ദ്ര ഏജന്‍സി നടത്തിയ പഠനം. തമിഴ്‌നാട് ,തെലങ്കാന, ആന്ധ്രപ്രദേശ് കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ പത്താം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ഥികള്‍ പന്ത്രണ്ടാം ക്ലാസിലേക്ക് കൂടുതലായും തിരഞ്ഞെടുക്കുന്നത് സയന്‍സ് വിഷയങ്ങള്‍ ആണെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. അതേ സമയം രണ്ട് ശതമാനം വിദ്യാര്‍ഥികള്‍ മാത്രമാണ് ആര്‍ട്‌സ് വിഷയങ്ങളില്‍ താത്പര്യം പ്രകടിപ്പിക്കുന്നതെന്നും പഠനം വെളിപ്പെടുത്തി.
2022ലെ പ്ലസ് വണ്‍-പ്ലസ് ടു പ്രവേശനവും പരീക്ഷയും അടിസ്ഥാനപ്പെടുത്തിയായിരുന്നു പഠനം. സംസ്ഥാന വിദ്യാഭ്യാസ ബോര്‍ഡുകളുടേയും സി ബി എസ് ഇ ബോര്‍ഡുകളുടേയും പരീക്ഷാ മൂല്യനിര്‍ണയത്തിലെ അസമത്വങ്ങള്‍ പരിഹരിക്കാന്‍ ചുമതലപ്പെടുത്തിയ സംഘടനയായ പരാഖ് (Parakh - Performance Assessment Review And Analysis of Knowledge for Holistic Development) ആണ് പഠനം നടത്തിയത്.
ബംഗാളിലേയും പഞ്ചാബിലേയും വിദ്യാര്‍ഥികള്‍ കൂടുതല്‍ തിരഞ്ഞെടുക്കുന്നത് ആര്‍ട്‌സ് വിഷയങ്ങളാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2022 ല്‍ പത്താം ക്ലാസ് പരീക്ഷയില്‍ ജയിച്ച് പ്ലസ് വണ്‍ യോഗ്യത നേടിയവരില്‍ ഭൂരിഭാഗം വിദ്യാര്‍ഥികളും തിരഞ്ഞെടുത്തത് സയന്‍സ് വിഷയങ്ങളാണ്. തമിഴ്‌നാട്ടില്‍ 1.53 ശതമാനവും, തെലങ്കാനയില്‍ 2.01 ശതമാനവും, ആന്ധ്രാപ്രദേശില്‍ 2.19 ശതമാനവുമാണ് ആര്‍ട്‌സ് വിഷയത്തിലേക്ക് കടന്നു വന്നവരുടെ കണക്കുകള്‍, ശാസ്ത്ര വിഷയങ്ങള്‍ പഠിക്കുന്നവരില്‍ ഈ സംസ്ഥാനങ്ങളാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്.
ആന്ധ്രാപ്രദേശ് (75.63), തെലങ്കാന (64.59), തമിഴ്‌നാട് (61.50), ഉത്തര്‍പ്രദേശ്(57.13 ), കേരളം (44.50 ) എന്നിങ്ങനെയാണ് കണക്കുകള്‍. വടക്കു കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതിയവരില്‍ 68.87 ശതമാനവും സയന്‍സ് പ്രധാന വിഷയമായി തിരഞ്ഞെടുത്ത് പഠിച്ച വിദ്യാര്‍ഥികളാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇതല്ല അവസ്ഥ. ആര്‍ട്‌സ് വിഷയങ്ങള്‍ പഠിക്കാനാണ് കുട്ടികള്‍ക്ക് താത്പര്യമെന്നും പഠനം വെളിപ്പെടുത്തി. ഗുജറാത്ത് (81.55) , ബംഗാള്‍ (78.94),പഞ്ചാബ് (72.89), ഹരിയാന(73.76), രാജസ്ഥാന്‍ (71.23) എന്നീ സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ കൂടുതലായി ആര്‍ട്‌സ് വിഷയങ്ങളാണ് തിരഞ്ഞെടുക്കുന്നതെന്നും പഠനം പറയുന്നു. ഈ സംസ്ഥാനങ്ങള്‍ക്കു പുറമേ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളായ മേഘാലയ(82.12), ത്രിപുര (85.62), നാഗാലാന്‍ഡ് (79.62) എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ആര്‍ട്‌സ് വിഷയത്തിലാണ് താത്പര്യമെന്ന് പഠനം പറയുന്നു.
2021-22 ലെ അധ്യയന വര്‍ഷത്തില്‍ ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ സയന്‍സ് വിഷയങ്ങളെടുത്ത് പഠിച്ചത് പശ്ചിമ ബംഗാളിലാണ്. 13.42 ശതമാനം വിദ്യാര്‍ഥികളാണ് ആ വര്‍ഷം സയന്‍സ് മേഖല തിരഞ്ഞെടുത്തത്. പഞ്ചാബില്‍ 13.71%, ഹരിയാനയില്‍ 15.63%, ഗുജറാത്തില്‍ 18.33% ,ജാര്‍ഖണ്ഡില്‍ 22.91% എന്നിങ്ങനെയാണ് കണക്കുകള്‍.
മൂല്യ നിര്‍ണയത്തില്‍ തുല്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. 2022ല്‍ പത്താം ക്ലാസ് പരീക്ഷ ജയിച്ച വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വിവിധ ബോര്‍ഡുകളിലായി ഗണ്യമായ വ്യത്യാസമുണ്ടെന്നും പഠനം വെളിപ്പെടുത്തുന്നുണ്ട്. സംസ്ഥാന ബോര്‍ഡുകളുടെ ശരാശരി വിജയശതമാനം 2022 ല്‍ 86.3 ശതമാനമായിരുന്നു. അതേ സമയം സെന്‍ട്രല്‍ ബോര്‍ഡുകളില്‍ ഇത് 93.1 ശതമാനമാണെന്നും പഠനം രേഖപ്പെടുത്തി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനേക്കാള്‍ ഉയര്‍ന്ന വിജയ ശതമാനമാണ് 2022 ല്‍ സിബി എസ് ഇ നേടിയത്. ഇത് വിദ്യാര്‍ഥികളേയും രക്ഷിതാക്കളേയും സി ബി എസ് ഇ യിലേക്ക് ആകര്‍ഷിക്കാന്‍ കാരണമാകുമെന്നും വിലയിരുത്തലുണ്ട്.